
വിദ്യാർത്ഥികളിൽ നിന്ന് തുക ഈടാക്കി നടത്തുന്ന പഠനയാത്ര
വേണ്ട;സ്കൂളിലെ പഠനയാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്.
മലപ്പുറം :സ്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്ന് തുക ഈടാക്കി നടത്തുന്ന പഠനയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്.വലിയ തുക ചെലവഴിച്ച് പഠന യാത്രകൾ നടത്തുന്ന നടപടികൾ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് കർശന നിർദേശമായി സർക്കുലർ ഇറക്കി.മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാറിന്റെതാണ് നടപടി. എല്ലാ വിദ്യാലയങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെകൂടി പഠന യാത്രകളിൽ പങ്കെടുപ്പിക്കാൻ അധ്യാപകർ ശ്രദ്ധപുലർത്തണമെന്നും നിർദ്ദേശമുണ്ട്. സ്കൂളിൽ നിന്ന് പഠനയാത്ര പോകാൻ തടസ്സം നേരിട്ടതിനെ തുടർന്ന് എടത്തനാട്ടുകരയിൽ…