Headlines

ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി 60 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം തോട്ടിയുപയോഗിച്ച് തേങ്ങയിടുന്നതിനിടെ

തിരുവനന്തപുരം: തേങ്ങയിടുന്നതിനിടെ ഇരുമ്പുതോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി വയോധിക മരിച്ചു. ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സമീപത്തെ വീട്ടിൽ നിന്നും ഇരുമ്പുതോട്ടി വാങ്ങി ടെറസിൽ നിന്നുകൊണ്ട് തേങ്ങയിട്ടു. തുടർന്ന് തിരികെ കൊണ്ടുപോകുമ്പോൾ താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈനിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറെനാളായി മകളോടൊപ്പം ചെന്നൈയിൽ ആയിരുന്ന ശാന്ത കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം…

Read More

ചില പ്രദേശങ്ങളിൽ ശക്തമായ മഴയെത്തും; ഒമ്പത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ചില പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മഴ മുന്നറിയിപ്പിനെ തുടർന്ന് ഒമ്പത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കണ്ണൂരും കാസർകോടും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ…

Read More

ഒരുദിവസം തന്നെ ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ നിന്നും മൂന്നുതവണ മദ്യം മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഒരുദിവസം തന്നെ ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ നിന്നും മൂന്നുതവണ മദ്യം മോഷ്ടിച്ചയാൾ പിടിയിൽ. വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച വർക്കല സ്വദേശി വിനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വിനേഷ് മൂന്നു തവണ ഔട്ട്‍ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജീവനക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ ഇന്നലെയായിരുന്നു സംഭവം. ആദ്യം ഒരു തവണയെത്തിയ ഇയാൾ വില കൂടിയ…

Read More

കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് തകർപ്പൻ വിജയം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച് കെ.എസ്.യു – എം.എസ്.എഫ് സഖ്യം. കെ.എസ്.യു – എം.എസ്.എഫ് മുന്നണി സ്ഥാനാർത്ഥികൾ സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും ജയിച്ചു.പത്തു വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ് ഭരണം പിടിക്കുന്നത്. ചെയർപേഴ്സനായി നിതിൻ ഫാത്തിമ പിയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌ സഫ്‍വാനെയും തെരഞ്ഞെടുത്തു. പി.കെ അർഷാദാണ് വൈസ് ചെയർമാൻ. ഷബ്‌ന കെ.ടിയെ വൈസ് ചെയർപേഴ്സണായും അശ്വിൻ നാഥ്‌ കെ.പിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹൈക്കോടതി നിർദേശ…

Read More

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ധനകാര്യം- നിര്‍മല…

Read More

പിപി സുനീര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവന്തപുരം: സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പിപി സുനീര്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ അസിസ്റ്റ് സെക്രട്ടറിയായ സുനീര്‍ പൊന്നാനി സ്വദേശിയാണ്. ജോസ് കെ മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ടു സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസ് (എം) നുമാണ് സിപിഎം വിട്ടു നല്‍കിയത്. ഐക്യകണ്ഠേനയാണ് തീരുമാനമെന്ന് എല്‍ഡിഎഫ്…

Read More

‘രാഹുല്‍ നിരപരാധി, പറഞ്ഞതെല്ലാം നുണ’; പന്തീരാങ്കാവ് കേസില്‍ മൊഴിമാറ്റി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാ‍ർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുൽ നിരപരാധിയാണെന്ന് പരാതിക്കാരി പറഞ്ഞു. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെ അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യ…

Read More

എഐഎസ്എഫ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം:ഐടിഐകളിലെ പഠന സമയം 5 ദിവസമായി പുനഃക്രമീകരിക്കുക, പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ മുൻ വർഷത്തേത് പോലെ നടത്തുക, ഇ-ഗ്രാൻ്റ്, ഫെലോഷിപ്പുകൾ സമയബന്ധിതമായി വിതരണം ചെയ്യുക, കുടിയേറ്റ മേഖലയിലെ വിദ്യാർത്ഥികളുടെ ജാതി സർട്ടിഫിക്കറ്റ് പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ ഐ എസ് എഫ് സെക്രട്ടറിയേറ്റ് മാർച്ച്‌ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം രാഹുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ആർ എസ് രാഹുൽ…

Read More

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: നർത്തകൻ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി.കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം തള്ളിയത്. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും നിർദേശമുണ്ട്. ഹാജരായ അന്നേ ദിവസം തന്നെ സത്യഭാമയുടെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻ‌കൂർ ജാമ്യം തള്ളിയിരുന്നു. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്റ് പൊലീസ്…

Read More

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 20 കോടിയുടെ സ്വർണം; വിദേശ വനിതകളെ പിടികൂടി കസ്റ്റംസ്

മുംബൈ: സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് വിദേശ വനിതകൾ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്ത് നിന്നാണ് ഇവരെ കസ്റ്റംസ് പിടികൂടിയത്. 32.79 കിലോ സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. 20 കൂടിയോളം വിലമതിക്കുന്ന സ്വർണമാണ് പ്രതികൾ അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് നേരത്തെ ജൂൺ ഏഴിന് 3.91 കോടി രൂപ വിലമതിക്കുന്ന ആറ് കിലോയിലധികം സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കേരളത്തിലെ കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ മലയാളിയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial