Headlines

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി; കുന്നംകുളത്ത് മർദ്ദനമേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ കുന്നംകുളത്ത് അഞ്ഞൂരിൽ യുവാവ് മരിച്ചു. അഞ്ഞൂർ സ്വദേശി സ്വദേശി (29) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു. കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

കനത്ത പൊലീസ് സുരക്ഷയിൽ കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

കോഴിക്കോട്: പൊലീസ് സുരക്ഷയിൽ കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്നു രാവിലെ ഒമ്പത് മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചവരെ വോട്ടെടുപ്പും ഉച്ചക്ക് ശേഷം വോട്ടെണ്ണലും എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം എസ് എഫിൻറെ യു യു സി മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. എസ് എഫ് ഐയും എം എസ് എഫ് – കെ എസ് യു…

Read More

‘മുഖ്യമന്ത്രി മാറണം’; തോൽവിക്ക് പ്രധാന കാരണം ധാർഷ്ട്യമെന്ന് സിപിഐ വിമർശനം

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം മാറണമെന്ന് സി.പി.ഐ യോഗത്തിൽ ആവശ്യം. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തോൽവിക്ക് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. അതു പറയാനുള്ള ആർജ്ജവം സി.പി.ഐ കാട്ടണം. മുന്നണി കൺവീനർ ബി.ജെ.പി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു

Read More

നാലു വയസുകാരിയെ പീഡിപ്പിച്ചു; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്

കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. കസബ പൊലീസ് ആണ് കേസെടുത്തത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെ തുടർന്നാണ് കസബ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു. തുടർന്നാണ് നടനെതിരെ കേസെടുത്തത്. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജഗതി V/S ജഗതി, കോമഡി ടൈം എന്നീ പരിപാടികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്….

Read More

‘പൊതു പ്രവർ‌ത്തനം അവസാനിപ്പിക്കുന്നു!’- പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി. കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കുറിപ്പ്…

Read More

മൂന്നാംമൂഴത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി, മൂന്നാം മോദി സർക്കാർ ഇങ്ങനെ

ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബി ജെ പിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന്…

Read More

മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിയ്‌ക്കൊപ്പം മറ്റൊരു മലയാളിയും; ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും

ഡൽഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയുടെ പേരും പുറത്ത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ബിജെപി ദില്ലി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. നിയുക്ത മന്ത്രിമാർക്കായി പ്രധാനമന്ത്രിയൊരുക്കിയ ചായസൽക്കാരത്തിൽ പങ്കെടുത്തു. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിർണ്ണായക പ്രവർത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോർജ് കുര്യന്‍. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി…

Read More

നാലു വയസുകാരിയെ പീഡിപ്പിച്ചു; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്

കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. കസബ പൊലീസ് ആണ് കേസെടുത്തത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെ തുടർന്നാണ് കസബ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു. തുടർന്നാണ് നടനെതിരെ കേസെടുത്തത്. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജഗതി V/S ജഗതി, കോമഡി ടൈം എന്നീ പരിപാടികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്….

Read More

പിണറായി നടപ്പാക്കുന്നത് മോദിയുടെ അജണ്ട; ആര്‍എസ്എസ്സുമായി രഹസ്യ ഉടമ്പടിയുണ്ടാക്കി

കൊച്ചി: പിണറായി വിജയന്‍ നടപ്പാക്കുന്നത് മോദിയുടെ അജണ്ടയാണെന്ന് മുന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. മുഖ്യമന്ത്രിയായതിനു ശേഷം പിണറായി വിജയന്‍ ആര്‍എസ്എസ്സുമായി സന്ധി ഉടമ്പടിയുണ്ടാക്കി. പിണറായിയുടെ എല്ലാ വഴികളും മോദിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. മോദി ഗവണ്‍മെന്റിന്റെ നയങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. കേരളത്തിലെ സിപിഎം മാറിപ്പോയിരിക്കുന്നത്. ബാഹ്യശക്തികളാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റതിനു പിന്നാലെ ന്യൂഡല്‍ഹിയിലെ…

Read More

കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ എംഡിഎംഎയുമായി വീണ്ടും എക്സൈസ് പിടികൂടി

മലപ്പുറം: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ട സംഭവത്തിൽ പ്രതിയെ എംഡിഎംഎയുവുമായി വീണ്ടും പിടികൂടി. തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ ഓഫീസിൽ നിന്നും രക്ഷപെട്ട പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കളത്തൊടി വീട്ടിൽ വാഹിദ് (29) ആണ് വീണ്ടും പിടിയിലായത്. മെയ് 22ന് 1.120 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായി നടപടികൾ നടക്കുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇപ്പോൾ 15 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial