
സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം: കെസിഇസി
കോഴിക്കോട്: സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (കെസിഇസി- എഐടിയുസി) സംസ്ഥാന നേതൃത്വ ക്യാമ്പ് ആവശ്യ പ്പെട്ടു. 2019 ഏപ്രിൽ മാസം മുതലാണ് പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരി ഷ്കരണം പ്രാബല്യത്തിൽ വന്നത്. അഞ്ചുവർഷ കാലാവധി അവസാനിച്ച സാഹചര്യത്തിൽ പുതിയ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം. നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന ക്യാമ്പ് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു….