രാമോജി ഗ്രൂപ്പ് സ്ഥാപകൻ രാമോജി റാവു അന്തരിച്ചു; വിടവാങ്ങിയത് ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്തെ നിർണായക വ്യക്തിത്വം

ഹൈദരാബാദ്: രാമോജി ഗ്രൂപ്പിന്റെ സ്ഥാപകനും വ്യവയായിയുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രക്തസമ്മർദ്ദം, ശ്വാസതടസം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്കു മുൻപ് അർബുദത്തെ രാമോജി അതിജീവിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു. മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി,…

Read More

കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂർ മയ്യിലിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. മൂവരും ബന്ധുക്കളാണ്. വൈകീട്ടാണ് അപകടം ഉണ്ടായത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്

Read More

അനുജത്തിയുടെ വ്യാജപരാതിയിൽ നിരന്തരം ശകാരം; 7വയസുകാരിയെ കൊലപ്പെടുത്തി 14 വയസുകാരൻ

ലഖ്‌നൗ: സഹോദരിയെ 14 വയസുകാരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മാതാപിതാക്കളോട് അനുജത്തി എപ്പോഴും തന്നെക്കുറിച്ച് വ്യാജ പരാതി പറയുന്നതിൽ അസ്വസ്ഥനായിട്ടാണ് ആൺകുട്ടി ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയെ ഷാളുകൊണ്ട് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. ഉത്തർപ്രദേശിലെ ബാഘ്പട്ടിൽ ആണ് സംഭവം. പഠിക്കാൻ പോകാമെന്ന വ്യാജേന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.തന്നെക്കുറിച്ച് സഹോദരി മാതാപിതാക്കളോട് വ്യാജ പരാതികൾ ഉന്നയിക്കാറുണ്ടായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. പരാതികൾ അധികമായതോടെ സഹോദരിയെ ഒരു പാഠം പഠിപ്പിക്കാൻ ശ്രമിച്ചതാണെന്ന് കുട്ടി പറഞ്ഞതായി ബിനൗലി എസ്എച്ച്ഒയെ…

Read More

ഇസ്തിരിയിടുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

കൊട്ടാരക്കര: തുണി ഇസ്തിരിയിടുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വാളകം അമ്പലക്കര കോയിക്കല്‍ സിലി ഭവനില്‍ അലക്സാണ്ടര്‍ ലൂക്കോസ്(48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഈസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കര്‍മ്മസേനാംഗമായ ഭാര്യ രാജി അലക്സാണ്ടറെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് ഷോക്കേറ്റ നിലയില്‍ അലക്സാണ്ടര്‍ ലൂക്കോസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വയയ്ക്കലില്‍ ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മൃതദേഹം…

Read More

ഇല്ലിക്കല്‍ കല്ലിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റു; പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞു

കോട്ടയം: ഇല്ലിക്കല്‍ കല്ല് കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ഇടിമിന്നലേറ്റ രണ്ട് വിദ്യാർത്ഥികളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണ് സംഭവം. മിന്നലേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരഞ്ഞുപോയി. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാര്‍ ചേര്‍ന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി….

Read More

‘പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും’; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നും, ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ന് രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് ഈ സര്‍ക്കാരിന് അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരേഹിതന്‍…

Read More

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; സീറ്റ് ബെൽറ്റ് കുടുങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോഴിക്കോട് ഭട്ട് റോഡിൽ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ഓടിക്കൊണ്ടിരുന്ന കാർ കത്തുകയായിരുന്നു. പുകയും തീയും ഉണ്ടായതോടെ കാർ നിർത്തി. ഡ്രൈവർക്ക് പുറത്തേക്കിറങ്ങാൻ ഓടിക്കൂടിയവർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടങ്ങി. അടുത്ത നിമിഷം കാറിൽ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.

Read More

മാജിക്കിലേക്ക് മടങ്ങിവരാൻ ഗോപിനാഥ് മുതുകാട്; തിരിച്ചെത്തുന്നത് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

തിരുവനന്തപുരം: ഞൊടിയിടയിൽ മാജിക് കാണിച്ച് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ആളാണ് ഗോപിനാഥ് മുതുകാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജാലവിദ്യകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്താൻ ഒരുങ്ങുന്നു. മാജിക്കിലേക്ക് വീണ്ടും തിരികെയെത്തുമെന്ന് ഗോപിനാഥ് പ്രേക്ഷകരോട് അറിയിച്ചു. സുഹൃത്തും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗോപിനാഥ് മുതുകാട് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാജിക്കിലേക്ക് തിരിച്ചെത്തുന്നത്. മന്ത്രിയെന്ന നിലയില്‍ ഗണേഷ് കുമാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട കാര്യമാണിതെന്നും മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കുകയാണെന്നും മുതുകാട് പറഞ്ഞു. കഴിഞ്ഞ ദിവസം ഡിഎസിയുടെ…

Read More

അമ്മയുടെ മരണത്തിൽ ദുരൂഹത തോന്നി ദഹിപ്പിച്ചില്ല; 2 വർഷത്തിന് ശേഷം റീപോസ്റ്റുമോർട്ടം, മൃതദേഹം പുറത്തെടുത്തു

വെഞ്ഞാറമൂട് : രണ്ടു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ച വൃദ്ധയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. വെഞ്ഞാറമൂട് സ്വദേശി പ്രസന്നയുടെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യപ്രകാരമായിരുന്നു പോസ്റ്റുമോർട്ടം. 2022 ഓഗസ്റ്റ് 30നായിരുന്നു വെഞ്ഞാറമൂട് സ്വദേശി പ്രസന്നയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂടിലെ വീട്ടിൽ നിന്നും ചിറയിൻകീഴിലെ മകളുടെ വീട്ടിലേക്ക് പോയ 65 കാരിയെയാണ് പിന്നീട് ദുരൂഹസാഹചര്യത്തിൽ റെയില്‍പാളത്തിന് സമീപം കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ചിറയിൻകീഴ് പൊലീസിന്റെ…

Read More

പ്രധാമന്ത്രിയായി വീണ്ടും നരേന്ദ്ര മോദി തന്നെ; സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എൻഡിഎ നേതാക്കളുടെ യോ​ഗത്തിന് തുടക്കം. യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളായി അമിത് ഷായും നിതിൻ ഗഡ്കരിയും നിർദേശത്തെ പിന്തുണച്ചു. തുടർന്ന് നടന്ന പ്രസംഗത്തിൽ മോദിയെ പ്രശംസിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി. കഴിഞ്ഞ മൂന്നുമാസമായി നരേന്ദ്ര മോദി വിശ്രമിച്ചിട്ടില്ലെന്നും ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് മോദിയെന്നും പറഞ്ഞു. മൂന്നാം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial