സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും; സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച

ഡൽഹി: തൃശ്ശൂരിൽ നിന്നും വമ്പിച്ച വിജയം നേടിയ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ​ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. ഈ വർഷത്തെ ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണമുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗയും ക്ഷണം സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ,…

Read More

നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു

മോസ്‌കോ: സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന് സമീപത്തെ നദിയില്‍ നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. റഷ്യയിലെ നോവ്‌ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് ഇവര്‍. പതിനെട്ടിനും ഇരുപത്തിരണ്ട് വയസിനും ഇടയിലുള്ളവരാണ് മരിച്ചത്. നദിയിലേക്കിറങ്ങിയ വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്നുപേരും അപകടത്തില്‍പ്പെട്ടതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ഥിക്ക് ആവശ്യമായതെല്ലാം ചെയ്യുന്നതായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നാല് വിദ്യാര്‍ഥികളുടെ…

Read More

രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം; അപകീർത്തി പരസ്യം നൽകിയ കേസിൽ ജാമ്യം അനുവദിച്ച് കോടതി

ഡൽഹി: കർണാടക ബിജെപി നൽകിയ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം. ബെംഗളൂരുവിലെ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. കർണാടകയിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാർ 2019-2023 കാലയളവിൽ വലിയ അഴിമതി നടത്തിയെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ പരസ്യം ആരോപിച്ചിരുന്നു. 2023 മെയ് 5 ന് സംസ്ഥാനത്തിലെ പ്രധാന പത്രങ്ങളിൽ നൽകിയ പരസ്യം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്നാരോപിച്ച് 2023 ജൂണിലാണ് ബിജെപി…

Read More

എംവിഡി നോട്ടീസ് അയച്ചിട്ടും ഇതുവരെ പിഴ അടച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി

കോട്ടയം: വാഹനങ്ങള്‍ തടഞ്ഞുനിര്‍‌ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുകൾ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ്, ജിഎസ്‍ടി വകുപ്പ് എന്നീവർക്ക് കൈമാറും. എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ കോട്ടയത്ത് കണ്ടെത്തിയത് 3.11 ലക്ഷം നിയമലംഘനങ്ങൾ. ഇവയിൽ നോട്ടീസ് അയച്ചിട്ടും ഭൂരിപക്ഷം വാഹന ഉടമകളും ഇതുവരെ പിഴയടച്ചിട്ടില്ല. ഇത്തരത്തിൽ പിഴയടയ്ക്കാത്ത വാഹന ഉടമകളെ കാത്തിരിക്കുന്നത് മുട്ടൻ പണിയാണ്. കോട്ടയം:…

Read More

രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം; അപകീർത്തി പരസ്യം നൽകിയ കേസിൽ ജാമ്യം അനുവദിച്ച് കോടതി

ഡൽഹി: കർണാടക ബിജെപി നൽകിയ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം. ബെംഗളൂരുവിലെ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. കർണാടകയിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാർ 2019-2023 കാലയളവിൽ വലിയ അഴിമതി നടത്തിയെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ പരസ്യം ആരോപിച്ചിരുന്നു. 2023 മെയ് 5 ന് സംസ്ഥാനത്തിലെ പ്രധാന പത്രങ്ങളിൽ നൽകിയ പരസ്യം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്നാരോപിച്ച് 2023 ജൂണിലാണ് ബിജെപി…

Read More

സ്വർണ വിലയിൽ വർദ്ധനവ്; ഇന്ന് കൂടിയത് 240 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്കെത്തി. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ പവന് വീണ്ടും 54,000 കടന്നു. സ്വര്‍ണം ഗ്രാമിന് 6760 രൂപയും പവന് 54080 രൂപയുമാണ് ഇന്നത്തെ വില. 880 രൂപയാണ് സ്വര്‍ണത്തിന് ഈ മാസം മാത്രം വര്‍ധിച്ചത്.ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6730 രൂപയിലും പവന് 560 രൂപ കൂടി 53,840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ബുധനാഴ്ച സ്വര്‍ണവിലയില്‍…

Read More

വയനാട്ടില്‍ പ്രിയങ്ക മത്സരിക്കണം; സമ്മര്‍ദ്ദവുമായി യുഡിഎഫ്

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് കേന്ദ്ര നേതൃത്വത്തിൽ സമ്മർദം ചെലുത്തുകയാണെന്ന് ന്യൂ ഇന്ത്യൻ എകസ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം വിട്ടുനല്‍കുകയും ചെയ്യാനാണ് സാധ്യത. 52 കാരിയായ പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. രാഹുലിനൊപ്പം പത്തുതവണയും അല്ലാതെയും വയനാട് മണ്ഡലത്തില്‍ എത്തിയതോടെ പ്രിയങ്ക അവിടുത്തുകാര്‍ക്കും പരിചിതയാണ്. രാഹുല്‍…

Read More

ഡോറ – ബുജിയെ അനുകരിച്ച് നാലാംക്ലാസുകാരുടെ നാടുചുറ്റൽ; കുട്ടികളെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ

ആമ്പല്ലൂർ: കുട്ടികളുടെ പ്രിയപ്പെട്ട ഡോറയുടെ പ്രയാണം കാർട്ടൂണിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. നാലാംക്ലാസിൽ പ‍ഠിക്കുന്ന രണ്ടു കൂട്ടൂകാരുംകൂടി സ്കൂൾ വിട്ടശേഷമാണ് നാട് ചുറ്റാനിറങ്ങിയത്. സ്വകാര്യ ബസിൽ കയറിയ ഇരുവരും ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശ് തീർന്നു. അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഇരുവരും കോക്കാടൻ ജെയ്സന്റെ ഓട്ടോറിക്ഷയിൽ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയിൽ പണമില്ലെന്നും പറഞ്ഞു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്നായി ജെയ്സൺ. എന്നാൽ കുട്ടികൾക്ക്…

Read More

വി കെ ശ്രീകണ്ഠന് ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും പണം; സിപിഎം പ്രവർത്തകന് നഷ്ടമായത് 75283 രൂപ

പാലക്കാട്: പാലക്കാട്ടെ ജനകീയ നേതാവ് താനാണെന്ന് വി കെ ശ്രീകണ്ഠൻ തെളിയിച്ചപ്പോൾ സിപിഎം പ്രവർത്തകന് നഷ്ടമായത് 75283 രൂപ. വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നൽകുമെന്ന ബെറ്റ് വച്ച തിരുവേഗപ്പുറ വിളത്തൂർ സ്വദേശി റഫീഖിനാണ് പണം നൽകേണ്ടി വന്നത്. വിളത്തൂരിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വെച്ചത്. വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച്…

Read More

സിപിഐമ്മിലേ വനിതാ നേതാക്കളുടെയും പ്രവർത്തകരുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

കൊല്ലം: സിപിഐഎം വനിതാ നേതാക്കളുടെയും പ്രവർത്തകരുടെയും മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ യുവജന സംഘടനാ നേതാവ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന് പരാതി. അപമാനിതരായ സിപിഐഎം വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേർ സൈബർ ക്രൈം പോലീസിൽ പരാതി നൽകി. സംഭവത്തിൽ എസ് എഫ് ഐ ജില്ലാ ഭാരവാഹിയും ഡി വൈ എഫ് ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായുടെ പേരിൽ കൊല്ലം റൂറൽ സൈബർക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്. മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെൺകുട്ടികളുടെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial