
തെരഞ്ഞെടുപ്പ് അവലോകനം, രാജ്യസഭാ സീറ്റ്, മന്ത്രിസഭാ പുനസംഘടന; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് ഇന്ന് സെക്രട്ടറിയേറ്റ് യോഗം. പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തലും രാജ്യസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും ഇന്നത്തെ സെക്രട്ടറിയേറ്റിൽ ചർച്ചയാകും. മന്ത്രിസഭാ പുനസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും, വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിൻറെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഉണ്ടാകുക. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ…