മോദി പ്രധാനമന്ത്രി പദത്തിൽ നിന്നും ഔദ്യോഗികമായി രാജി വെച്ചു; രാഷ്ട്രപതിക്ക് രാജി കത്ത് നൽകി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗികമായി പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി വെച്ച് നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നേരിട്ട് രാജി സമർപ്പിച്ചു. അതെ സമയം ശനിയാഴ്ച്ച എൻഡിഎ സഖ്യകക്ഷിക്ക് കീഴിലുളള സർക്കാർ രുപീകരിക്കുമെന്ന് മോദി രാഷ്‌ട്രപതിയെ അറിയിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്.മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് കഴിഞ്ഞദിവസം…

Read More

എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് എൻ ചന്ദ്രബാബു നായിഡു

ഇന്ത്യ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൻ ചന്ദ്രബാബു നായിഡു. താൻ എൻഡിഎയുടെ ഭാഗമെന്നും മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ ചന്ദ്രബാബു നായിഡു എൻഡിഎയിൽ ഉപാധികൾ മുന്നോട്ട് വയ്ക്കും. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനും സുപ്രധാന ക്യാബിനറ്റ് പദവികൾ ആവശ്യപ്പെടാനും നീക്കം. ഞായറാഴ്ച രാവിലെ അമരാവതിയിൽ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.ആന്ധ്രയിൽ 25ൽ 21 പാർലമെൻറ് സീറ്റും എൻഡിഎ സഖ്യം തൂത്തുവാരിയതോടെദേശീയ രാഷ്ട്രീയത്തിൽ കിംഗ് മേക്കറുടെ റോളിലാണ്…

Read More

കനലെരിയില്ല,സിപിഐഐം ദേശീയ പാർട്ടിയായി തുടരും

ന്യൂഡൽഹി: രാജസ്ഥാനിൽ ജയിച്ചതോടെ സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളിൽ സിപിഐഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതിനാലാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. എന്നാൽ ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ആശ്വാസമായി രാജസ്ഥാനിലെ വിജയം. ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് രാജ്യത്ത് എട്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. ദേശീയതലത്തിൽ സിപിഐഎം നാലു സീറ്റും സിപിഐ രണ്ടു സീറ്റും സിപിഐ എംഎൽ…

Read More

കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു, ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരം; സീതാറാം യെച്ചൂരി

ദില്ലി: കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും സിപിഎം ജനറല്‍  സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കാണ് നടന്നത്. കേരളത്തിലേക്ക് അല്ല. ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയാണ്. പണത്തിന്‍റെയും അധികാരത്തിന്‍റെയും ശക്തി ഉപയോഗിച്ച് ഭരണം പിടിച്ചടക്കാനാണ് ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതിൽ പണം വിനിയോഗിച്ചു. എന്നിട്ടും ഫലം ഇതാണ്. …

Read More

തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ 30 ശതമാനത്തിലേറെ വോട്ട്; 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; എന്‍ഡിഎ വോട്ട് വിഹിതത്തില്‍ വര്‍ധന

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ വോട്ടുവിഹിതം ഉയര്‍ത്താനും എന്‍ഡിഎക്ക് കഴിഞ്ഞു. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുള്ള എന്‍ഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയര്‍ത്തി. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍. രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം വോട്ടുകളാണ് എന്‍ഡിഎ…

Read More

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ മധുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേമം മണ്ഡലത്തിൽ പേട്ട മേലാങ്കോടു വച്ചാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും വെട്ടേറ്റതായാണ് വിവരം. ആക്രമണത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു

Read More

തോറ്റത് സ്മൃതി ഇറാനി ഉൾപ്പെടെ ബിജെപിയുടെ 14 കേന്ദ്ര മന്ത്രിമാർ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധനാകാതിരുന്നതോടെ, കോണ്‍ഗ്രസ് രംഗത്തിറക്കിയ കിഷോരിലാല്‍ ശര്‍മ്മയോടാണ് സ്മൃതി തോറ്റത്. കിഷോരിലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുച്ഛിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയമടഞ്ഞത്. ബിജെപി കേരളത്തില്‍ മത്സരത്തിനിറക്കിയ രണ്ടു കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലില്‍ വി മുരളീധരനും ജയം കൈപ്പിടിയിലാക്കാനായില്ല. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം അവസാന ലാപ്പു…

Read More

സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി, ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍

തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി. ഇതിന്‍റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരനഗരിയിൽ ഒരുക്കിയിട്ടുള്ളത്. ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ നിന്ന് കാർ റാലിയായി എത്തിയശേഷം തൃശൂര്‍ സ്വരാജ് റൗണ്ടിൽ സുരേഷ് ഗോപിയെ കാൽലക്ഷം പ്രവർത്തകർ സ്വീകരിക്കും. ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം ഒരുക്കം നടത്തുന്നത്. 7 ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിൽ…

Read More

ആറ്റിങ്ങലിൽ റീകൗണ്ടിങിലും അടൂർ പ്രകാശ് ; ഭൂരിപക്ഷം 685

UDF വിജയിച്ച ആറ്റിങ്ങലിൽ നടന്ന റീകൗണ്ടിങ് പൂർത്തിയായി. റീകൗണ്ടിങ്ങിലിലും അടൂർ പ്രകാശ് വിജയിച്ചു. LDFൻ്റെ ആവശ്യപ്രകാരം പോസ്റ്റൽ വോട്ടുകളാണ് വീണ്ടും എണ്ണിയത്. വെറും 685 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് ഇപ്പോൾ വിജയിച്ചത്. റീകൗണ്ടിങ്ങിലിലെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും. ഇതോടെ കേരളത്തിൽ UDF 18 സീറ്റുകളിൽ വിജയിച്ചു. എൻഡിഎയും എൽഡിഎഫും ഓരോ സീറ്റുകളിലും വിജയിച്ചു

Read More

തിരുവനന്തപുരത്ത് രാഷ്ട്രീയ വോട്ടെല്ലാം കിട്ടി; തിരിച്ചടി പരിശോധിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് വലിയ തിരിച്ചടിയെന്ന് മുതിർന്ന സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പന്ന്യൻ രവീന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ അതേ നിലയിലാണ് സിപിഐ ഇപ്പോഴും നിൽക്കുന്നത്. തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞത് തിരിച്ചടിയായി. രാഷ്ട്രീയം വോട്ടുകളെല്ലാം എൽഡിഎഫിൻ്റെ പെട്ടിയിൽ വീണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം താനൊരു അവകാശവാദത്തിനും വന്നിട്ടില്ല. തോൽവിയെപ്പറ്റി കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. കൂടുതൽ പഠനത്തിനു ശേഷം പിന്നീട് ഒരു അവസരത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial