‘ഇൻഡ്യാ സഖ്യം നടത്തിയത് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; ശബ്ദമുയർത്തിയ പൗരന്മാർക്ക് നന്ദിയറിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം സൃഷ്ടിച്ച് ഇന്ത്യ സഖ്യം. തെരെഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ആദ്യ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇൻഡ്യാ സഖ്യം നടത്തിയത് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭരണഘടന സംരക്ഷിക്കാൻ ഒപ്പം നിന്ന സാധാരണക്കാർ , കർഷകർ , ദളിതർ.. എല്ലാ പൗരന്മാർക്കും അദ്ദേഹം നന്ദിയറിയിച്ചു. പത്രസമ്മേളനത്തിൽ ഭരണഘടന ഉയർത്തിക്കാട്ടാനും രാഹുൽ മറന്നില്ല.”രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇൻഡ്യാ സഖ്യം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം…

Read More

ഇനി മത്സരിക്കാനില്ല; സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻമാറുന്നു:കെ മുരളീധരൻ

തൃശൂരിലെ തോൽവിക്ക് പിന്നാലെ സജീവരാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു സാധാരണ പ്രവർത്തകനായി തുടരും. ഇനി കോൺഗ്രസ് കമ്മിറ്റികളിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു. എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ വിഷയം ഇല്ലായിരുന്നു. തൃശൂരിൽ സംഘടനാ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. വടകര നിന്നാൽ ജയിക്കുമായിരുന്നു എന്നും മുരളീധരൻ പറഞ്ഞു

Read More

പി എസ് ജിയിൽ നിന്നും എംബാപ്പെ റയല്‍ മാഡ്രിഡില്‍

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ ദീര്‍ഘ നാളത്തെ പ്രവര്‍ത്തനം ഒടുവില്‍ ഫല പ്രാപ്തിയില്‍. ഫ്രഞ്ച് നായകനും യുവ താരവുമായ കിലിയന്‍ എംബാപ്പെ വരുന്ന സീസണ്‍ മുതല്‍ റയലിന്റെ ജേഴ്‌സി അണിയും. താരത്തിന്റെ വരവ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2017 മുതല്‍ റയല്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല. ഏഴ് സീസണുകള്‍ക്കൊടുവിലാണ് എംബാപ്പെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) പാളയത്തില്‍ നിന്നു ഇറങ്ങുന്നത്. ടീമിനൊപ്പം ആറ് ഫ്രഞ്ച് ലീഗ് വണ്‍, മൂന്ന്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചു; ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വരാണസി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1,52,513 വോട്ടിന്റെ ഭൂരിപക്ഷമാണ് മോദിക്ക് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണത്തെ തെര‌ഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 3,26,992 വോട്ടുകളുടെ കുറവാണ് മോദിയുടെ ഭൂരിപക്ഷത്തിലുണ്ടായത്. കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് പി.സി.സി പ്രസിഡന്റുമായ അജയ് റായാണ് വലിയ മത്സരം കാഴ്ച വെച്ച് മോദിയെ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ തളച്ചത്. മോദി 6,12,970 വോട്ട് പിടിച്ചപ്പോൾ അജയ് റായ് 4,60,457 വോട്ട് പിടിച്ചു

Read More

ആദ്യ ജയപ്രഖ്യാപനം, കേരളത്തില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട്; തൃശൂര് എടുത്ത് സുരേഷ് ഗോപി, ഭൂരിപക്ഷം മുക്കാൽ ലക്ഷം

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയം. തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്. 2019 ൽ ടി എൻ പ്രതാപൻ ഉയർത്തിയ 4,15,089 വോട്ടുകളുടെ അടുത്തുപോലും എത്താൻ മുരളീധരന് കഴിഞ്ഞില്ല എന്നുള്ളതാണ് ശ്രദ്ധേയം….

Read More

മയക്കു മരുന്ന് കേസിൽ നടി ഹേമ അറസ്റ്റിൽ; നിരപരാധിയാണെന്ന് താരം

കർണാടക ഹെബ്ബഗോഡി‌‌യിൽ സംഘടിപ്പിച്ച നിശാപാർട്ടിയിലെ മയക്കുമരുന്ന് കേസിൽ തെലുങ്ക് നടി ഹേമ അറസ്റ്റിൽ. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പിന്നാലെയാണ് താരം അറസ്റ്റിലായത്. വൈദ്യ പരിശോധനയിൽ ഹേമ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. മെയ് 19ന് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിലാണ് നിശാപാർട്ടി സംഘടിപ്പിച്ചത്. സൺസെറ്റ് ടു സൺറൈസ് വിക്ടറി എന്ന പേരിൽ നടത്തിയ പാർട്ടിയിൽ തെലുങ്ക് സിനിമ താരങ്ങളും വ്യവസായികളും ഐടി ജീവനക്കാരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർകോട്ടിക്സ് വിഭാഗവും പൊലീസും സ്ഥലത്തെത്തി…

Read More

ഡൽഹിയിൽ കനയ്യ കുമാറിന് തോൽവി; ബിജെപിയുടെ മനോജ് തിവാരി ഒരു ലക്ഷത്തിലധികം ലീഡുമായി മുന്നോട്ട്

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ പിന്നിൽ. ഒരു ലക്ഷത്തിലേറെ ലീഡുമായി ബിജെപിയുടെ സ്ഥാനാർത്ഥി ആയ മനോജ് തിവാരി ആണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. രാജ്യ തലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നത്. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും വലിയ രീതിയിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ധാരണയ്ക്കാണ് ഡൽഹിയിൽ വലിയ രീതിയിൽ തെറ്റിയിരിക്കുന്നത്. മണ്ഡലത്തിലെ 55.4 ശതമാനം വോട്ട് മനോജ് തിവാരി ഇതിനോടകം നേടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കുന്നത്.

Read More

തോറ്റ സ്ഥാനാർത്ഥികൾക്ക് ഇ.വി.എം യൂണിറ്റ് പരിശോധിക്കാം; കെട്ടിവയ്‌ക്കേണ്ടത് 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം പൂർണമായിക്കൊണ്ടിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിന് ശേഷം പരാജയപ്പെട്ടവരിൽ രണ്ടും മൂന്നൂം സ്ഥാനത്തെത്തിയവർക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കാൻ സാധിക്കും. ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാൻ 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും ആണ് കെട്ടിവയ്‌ക്കേണ്ടത്. കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി പാറ്റ് എന്നിവയടങ്ങിയതാണ് ഒരു ഇ.വി.എം യൂണിറ്റ്. അട്ടിമറി തെളിഞ്ഞാൽ പണം തിരിച്ചുനൽകും. മൈക്രോ കൺട്രോളർ യൂണിറ്റിൽ എതെങ്കിലും തരത്തിലുള്ള മാറ്റമോ അട്ടിമറിയോ നടന്നിട്ടുണ്ടോ എന്ന് ഇത്തരത്തിൽ…

Read More

പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി

ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ ജെഡിഎസിലെ പ്രജ്വൽ രേവണ്ണ പരാജയപ്പെട്ടു. കോൺഗ്രസിൻ്റെ ശ്രേയസ് പട്ടേലാണ് മണ്ഡലത്തിൽ വിജയിച്ചത്. നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്‌ത കേസിൽ പ്രതിയാണ് NDA സ്ഥാനാർഥിയായ പ്രജ്വൽ. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 1.4 ലക്ഷത്തിലധികം വോട്ടുകളോടെയാണ് പ്രജ്ജ്വൽ മണ്ഡലത്തിൽ വിജയിച്ചത്. 2 പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് ഹാസനിൽ ജയിക്കുന്നത്

Read More

പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ  അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്‌കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ഏഴു പതിറ്റാണ്ടിലേറെക്കാലം മാധ്യമ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ, ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ, പാട്രിയറ്റിന്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ യു എൻ ഐ യിലും പ്രവർത്തിച്ചു. നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി സാമൂഹിക വിഷയങ്ങളിലും അദ്ദേഹം ഇടപെട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial