
ഉത്തർപ്രദേശിൽ പ്രതിപക്ഷ പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് പരാതി; വോട്ടെണ്ണലിൽ പങ്കെടുക്കുന്നത് തടയാൻ നീക്കമെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: വോട്ടെണ്ണലിന് മുൻപ് ഉത്തർപ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ പോലീസും ഭരണകൂടവും ചേർന്ന് വോട്ടെണ്ണലിൽ പങ്കെടുക്കാൻ കഴിയാത്ത വിധം വീട്ടുതങ്കലിലാക്കി എന്ന് അഖിലേഷ് യാദവ് ആരോപിച്ചു. താഞ്ഞുവച്ചവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതിയെയും ഇലക്ഷൻ കമ്മീഷനെയും പോലീസ് മേധാവിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവിന്‍റെ പോസ്റ്റ്. മിർസാപൂർ, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേർന്ന് പ്രതിപക്ഷ പാർട്ടി…