35 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14

തിരുവനന്തപുരം: 35 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അംഗീകാരം നൽകി. സർവകലാശാലകളിൽ സിസ്റ്റം മാനേജർ, വാട്ടർ അതോറിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഓപ്പറേറ്റർ, ഭക്ഷ്യസുരക്ഷാവകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം. ജൂലായ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ സമയം നൽകും. കെ.എസ്.ഇ.ബി.യിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ-ടർണിങ്, കെ.എസ്.ഐ.ഡി.സി.യിൽ അറ്റൻഡർ, ഹൈസ്കൂൾ ടീച്ചർ മലയാളം തസ്തികമാറ്റം, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് തുടങ്ങിയവയാണ് പുതുതായി…

Read More

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണു; കാസർകോട് യുവാവിന് ദാരുണാന്ത്യം

കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. യുവാവിന്റെ വീടിന്റെ അടുത്ത് വെച്ച് തന്നെയായിരുന്നു അപകടവും സംഭവിച്ചത്. മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ മറിഞ്ഞു വീഴുകയായിരുന്നു. യന്ത്രഭാഗം യുവാവിന്റെ നെഞ്ചത്തേക്ക് പതിച്ചുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

മീനാങ്കൽ ജനവാസ മേഖലയിലെ കാട്ടാന ഭീഷണിക്ക് ശാശ്വതപരിഹാരം ഉണ്ടാകണം:എഐറ്റിയുസി

തിരുവനന്തപുരം: മീനാങ്കൽ വിതുര റോഡിലെ പന്നിക്കുഴി മണ്ണാത്തിപ്പാറ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുകയാണ്. വനം വകുപ്പ് ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ വനംവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. ആര്യനാട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പന്നിക്കുഴി മണ്ണത്തിപാറ വഴി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വാഹനത്തിലും കാൽനടയായും ഇതുവഴി സഞ്ചരിക്കുന്നത്. നിരവധി വീടുകളും ജനവാസവും ഉള്ള ഇവിടെ…

Read More

കല്യാണ ഹാളിൽ കുട്ടിയുടെ വള മോഷ്ടിച്ച വിരുതൻ സി സി ടി വി യിൽ കുടുങ്ങി

  തിരൂർ: തെക്കൻ കുറ്റൂർ മഹല്ല് ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ വന്ന കുട്ടിയുടെ കയ്യിൽ നിന്നും വള മോഷ്ടിച്ച മോഷ്ടാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി. പ്രതിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രതി കുട്ടിയുടെ അടുത്തിരുന്ന് തന്ത്രപൂർവം വള കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പ്രതി വളയെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Read More

ടെലിവിഷൻ ദേഹത്ത് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: കളിക്കുന്നതിനിടെ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര മെക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുള്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സ്റ്റാന്‍ഡിനൊപ്പം ടിവിയും കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആസ്റ്റര്‍ മെഡിസിറ്റിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം.

Read More

വയനാട്ടിൽ കുഴിബോംബ്; കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

കൽപ്പറ്റ: വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ ആണ് സംഭവം. വനം വകുപ്പിലെ വനം വാച്ചർമാരാണ് പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ ചില വസ്തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുകളാണെന്ന് മനസ്സിലായത്. ബോംബ് സ്ക്വാഡ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Read More

ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളക്കെതിരെ കൊടിക്കുന്നിൽ സുരേഷ് പത്രിക നൽകി

ന്യൂഡൽഹി: നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് പാർലമെൻറ്റ് വേദിയായത്. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടക്കാൻ പോവുകയാണ്. കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിർളയ്‌ക്കെതിരെ ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നിൽ സുരേഷ് പത്രിക നൽകി. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്യാൻ ബിജെപി വിസമ്മതിച്ചതായി വേണുഗോപാൽ പറഞ്ഞു. രാജ്നാഥ്…

Read More

പത്തിരിപ്പാലയിൽ കാണാതായ പത്താം ക്ലാസുകാരെ കണ്ടെത്തി; വിദ്യാർത്ഥികൾ വയനാട്ടില്‍

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയില്‍ രാവിലെ സ്‌കൂളിലേക്ക് പോയതിന് പിന്നാലെ കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. 10 -ാം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. ബന്ധുക്കളും അയല്‍വാസികളുമായ കുട്ടികളെയാണ് കാണാതായിരുന്നത്.പുലർച്ചെ 4.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയതായി സന്ദേശം ലഭിച്ചത്. ബന്ധുക്കൾ വയനാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികൾ സ്കൂളിൽ എത്താതായതോടെയാണ് ഇവരെ കാണാനില്ലെന്ന വിവരം അറിയുന്നത്. അയൽവാസികളായ മൂന്ന് പേരും ഒരുമിച്ചാണ് സ്കൂളിലേക്ക്…

Read More

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദീപുവിന്റെ ഡ്രൈവറെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു(44) ആണ് മരിച്ചത്. തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ കേരള – തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കാറിനുള്ളിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. ദീപുവിന്റെ മഹീന്ദ്ര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചു. കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ഇയാൾക്കു തിരുവനന്തപുരം…

Read More

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നാണക്കേട്; മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കണം; രൂക്ഷവിമർശനവുമായി സിപിഎം കൊല്ലം ജില്ലാകമ്മിറ്റി

കൊല്ലം: മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. മുകേഷിന്‍റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമർശനം ഉയര്‍ന്നു. എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാതയുടേയും സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കമ്മറ്റി യോഗം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി. പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി. മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കൾക്ക് കീഴ്പ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial