
മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് പൂളിൽ കുളിച്ചു; അത്യപൂർവ്വ അമീബ ബാധിച്ച് പതിമൂന്നുകാരി മരിച്ചു
കോഴിക്കോട്: പതിമൂന്നുകാരി മരിച്ചത് അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകൾ ദക്ഷിണ (13)യാണ് ആ മാസം പന്ത്രണ്ടിന് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ദക്ഷിണ മരിച്ചത്. അത്യപൂർവ്വ അമീബയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പരിശോധനാ ഫലം. തലവേദനയും ചർദ്ദിയും ബാധിച്ചതോടെയാണ് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദക്ഷിണയുടെ ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളിൽനിന്ന്…