15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ. സഞ്ജയ് പ്രകാശ് മാനെ(34) ആണ് പ്രതി. പെൺകുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. 2011ലെ കൊലപാതകക്കേസിലെ പ്രതിയാണ് മാനെ. രണ്ട് മാസം മുമ്പാണ് ഇയാൾ പരോളിൽ പുറത്തിറങ്ങിയത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ കടയിലേക്ക് പോകാനായി ഇറങ്ങിയ പെൺകുട്ടിയെ ബലമായി തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പീഡനവിവരം പെൺകുട്ടി അമ്മയെ അറിയിച്ചതിനെ തുടർന്നാണ്…

Read More

മലപ്പുറത്ത് സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ

മലപ്പുറം: സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് ശിക്ഷിച്ചത്. തിരൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് പ്രതിയെ ശിക്ഷിക്കുകയായിരുന്നു. 2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹത്തിന് പിന്നാലെ ബിസിനസ്സിന് കൂടുതൽ പണം ആവശ്യപ്പെട്ട് മണികണ്ഠൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നായിരുന്നു തിരുന്നാവായ സ്വാദേശിനിയായ യുവതിയുടെ പരാതി. തിരുന്നാവയയിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തിയും മണികണ്ഠൻ മർദിച്ചിരുന്നു. യുവതി നാല് മാസം ഗർഭിണിയായിരിക്കെയായിരുന്നു മർദ്ദനം. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്….

Read More

മുകേഷിനെതിരെ ആരോപണവുമായി ടെസ് ജോസഫ് ; ഫോണിലൂടെ പല തവണ മുറിയിലേക്ക് വരാൻ നിർബന്ധിച്ചു

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം. എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്. 19 വർഷം മുൻപു ചാനൽ പരിപാടി…

Read More

സിദ്ധിഖിനെതിരെ പോക്സോ കേസ് ചുമത്തണം; പോലീസിൽ പരാതി

കൊച്ചി: നടന്‍ സിദ്ധിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് പൊലീസില്‍ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തണമെന്ന് പൊലീസ് അറിയിച്ചു. ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെയും യുവനടിയുടെ പരാതിയില്‍ സിദ്ധിഖിനെതിരെയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം. യുവനടിയുടെ ആരോപണത്തിന് പിന്നലെ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത്…

Read More

അമ്മയുടെ അടിയന്തരയോഗം മറ്റന്നാള്‍, സിദ്ധിഖിന് പകരം ബാബുരാജിന് ചുമതല
വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന്

തിരുവനന്തപുരം:ലൈംഗിക പീഡനാരോപണത്തെതുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല ബാബുരാജിനാണ്.ഗത്യന്തരമില്ലാതായി; രഞ്ജിത്ത് രാജിവച്ചുബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ് വ്യക്തമാക്കി. ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ചു. ഇതിന് പിന്നാലെ സിദ്ധിഖിനെതിരെയും യുവനടി ലൈംഗിക പീഡന പരാതിയുമായി എത്തിയത്. യുവനടി…

Read More

ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷ സ്ഥാനം രഞ്ജിത് രാജിവച്ചു

കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന്‍ സിദ്ദിഖ് രാജിവെച്ചതിന്റെ പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട്…

Read More

പനി ബാധിച്ച് വിവാഹദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന നവവധു മരിച്ചു

കൽപ്പറ്റ: പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്…

Read More

ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി; ഭർത്താവും ബന്ധുക്കളും കസ്റ്റഡിയിൽ

മുംബൈ: സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ട്രോംബെ പോലീസ് സ്റ്റേഷന് കീഴിലുള്ള മഹാരാജ്‌നഗർ പ്രദേശത്ത് നിന്നുമാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.മരിച്ചയാളെ തിരിച്ചറിഞ്ഞതായും ഭർത്താവിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലേക്കു നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവച്ചു

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. പ്രസിഡൻ്റ് മോഹൻലാലിന് രാജികത്ത് ഈമെയിലിൽ അയക്കുകയായിരുന്നു. ഗുരുതരമായ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി പ്രതീക്ഷിച്ചിരിക്കുകയാണ് അപ്രതീക്ഷിതമായി സിദ്ദിഖ് രാജിവയ്ക്കുന്നത്

Read More

വീട്ടിൽ നട്ടുവളർത്തി പരിപാലിച്ചത് 13 കഞ്ചാവ് ചെടികൾ; യുവാവിന് ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും

തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ച സംഭവത്തിൽ യുവാവിന് ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷ് ആണ് പ്രതി. സഹോദരിയുടെ വീട്ടിലാണ് ഇയാൾ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. 13 ചെടികളാണ് പ്രതി നട്ടത്. പിഴ ഒടുക്കാതിരുന്നാല്‍ 3 മാസം അധിക കഠിന തടവും അനുഭവിക്കണം. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാര്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. സഹോദരിയുടെ വസ്തുവില്‍ 13 കഞ്ചാവ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial