ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം,വൈകിയത് ഒളിച്ചോട്ടമല്ല; തെറ്റ് ചെയ്തവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷിക്കണമെന്ന് അമ്മ

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ‘അമ്മ. മലയാള സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല. തെറ്റ് ചെയ്തവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷിക്കണം.പ്രതികരണം വൈകിയത് ഒളിച്ചോട്ടമല്ല. ‘അമ്മ ജനറൽ സെക്രട്ടറി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ്, വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പ്രതികരണം: അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ്…

Read More

ഇനി ഒപി ടിക്കറ്റ് ഓൺലൈൻ വഴി എടുക്കാം; രോഗികൾക്ക് പണം ഡിജിറ്റലായി അടയ്ക്കാം; പുത്തൻ സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണം അടയ്ക്കാം അതിനുള്ള സൗകര്യം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും പുതിയ സംവിധാനത്തിലൂടെ എടുക്കാം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും…

Read More

ചേലാകർമത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ചു; എറണാകുളം സ്വദേശിയും സഹായിയും അറസ്റ്റിൽ

മൂലമറ്റം: ചേലാകർമത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തത്. കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. 2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചർമം നീക്കിയതിനെത്തുടർന്ന് ശക്തമായ രക്തസ്രാവമുണ്ടായി. കുഞ്ഞിനെ അടിവാടിലെ ഒരു ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിൽ കഴിയവെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി….

Read More

ദുരിതബാധിതരുടെ സഹായനിധിയിൽ നിന്നും ഇഎംഐ പിടിക്കരുത്; ബാങ്കുകൾക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: വയനാട് ദുരിതബാധിതർക്ക് സർക്കാർ നൽകിയ സഹായ നിധിയിൽ നിന്നും ബാങ്കുകാർ ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ ദുരിതബാധിതരോട് അനുകമ്പ കാണിക്കണമെന്നും കോടതി പറഞ്ഞു. ധനസഹായമായ 10,000 രൂപയിൽ നിന്ന് കേരള ഗ്രാമീൺ ഇഎംഐ പിടിച്ചത് ഏറെ വാർത്തയായിരുന്നു. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിലെ വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട്…

Read More

യൂട്യൂബർ പോക്സോ കേസിൽ അറസ്റ്റിൽ; വി.ജെ മച്ചാൻ കുടുങ്ങിയത് 16കാരിയുടെ പരാതിയിൽ

കൊച്ചി: ചെറുപ്പക്കാർക്കിടയിൽ ഏറെ വൈറലായ യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിലായി. പതിനാറുകാരിയുട പരാതിയിലാണ് വി ജെ മച്ചാനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവിന്ദ് വി ജെ എന്നയാളാണ് വി ജെ മച്ചാൻ എന്ന പേരിൽ യൂട്യൂബിൽ തരംഗമായത്. ഇയാളുടെ വീഡിയോകൾ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും വൈറലാണ്. കൊച്ചി സ്വദേശിനിയായ 16 കാരി നൽകിയ പരാതിയിലാണ് വി ജെ മച്ചാനെ കളമശേരി പൊലീസ് ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ്…

Read More

കൊല്ലം സ്റ്റേഷനിൽ വന്ന പാർസൽ കൊണ്ടുപോകാൻ ആരും വന്നില്ല, സംശയം തോന്നി പൊലീസ് പൊട്ടിച്ചു; ആളെത്തിയപ്പോൾ അറസ്റ്റ്

കൊല്ലം: ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 350 കിലോയോളം പുകയില ഉത്പന്നങ്ങൾ കൊല്ലത്ത് പിടികൂടി. വസ്ത്രങ്ങൾ ആണെന്ന വ്യാജേനയാണ് നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.റെഡിമെയ്ഡ് വസ്ത്രങ്ങളെന്ന തരത്തിൽ രേഖകൾ നൽകിയാണ് ബംഗളൂരുവിൽ നിന്നുള്ള പാഴ്സൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പാഴ്സൽ കൈപ്പറ്റാൻ ആരും വരാതായതോടെ റെയിൽവെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയില്ലാണ് പെട്ടികൾക്ക് ഉള്ളിൽ നിന്ന് 350 കിലോയോളം നിരോധിത പുകയില…

Read More

കോളേജിൽ കുട്ടികളിൽ നിന്ന് വാങ്ങിയ ഫീസ് സർക്കാറിലേക്ക് അടയ്ക്കാതെ ക്ലർക്കിന്റെ തട്ടിപ്പ്; 30 വർഷം കഠിന തടവ് ശിക്ഷ

തിരുവനന്തപുരം: കോളേജിൽ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തിൽ ക്ലർക്കിന് 30 വർഷം കഠിന തടവ്. ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ ക്ലർക്കായിരുന്ന ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2000-2003 കാലഘട്ടത്തിൽ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ സെക്ഷൻ ക്ലാർക്കായിരുന്നു ഗോപകുമാർ. വിദ്യാർഥികളിൽ നിന്നും ഫീസിനത്തിൽ ശേഖരിച്ച തുകയിൽ നിന്നും 6,51,529  രൂപയാണ് ഇയാൾ സർക്കാരിലേക്ക് അടയ്ക്കാതെ ക്രമക്കേട്…

Read More

ചലചിത്ര താരം നിർമ്മൽ ബെന്നി അന്തരിച്ചു

       ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നിർമ്മൽ ബെന്നി ( 37 ) അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക സംശയം. തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അന്ത്യം സംഭവിക്കുക ആയിരുന്നു. സ്റ്റേജ് ഷോകളിലൂടെ സിനിമയിലെത്തിയ നിർമ്മൽ ഹാസ്യതാരമായി ശ്രദ്ധനേടിയിരുന്നു. ടാ തടിയാ, ആമേൻ, ദൂരം തുടങ്ങിയവയാണ് നിർമ്മൽ അഭിനയിച്ച പ്രധാന സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിലെ കൊച്ചച്ചന്റെ വേഷം ഏറെ…

Read More

കോടികളുടെ തട്ടിപ്പ് നടത്തിയ സ്വാമി മുങ്ങി; കാലടി ഹിന്ദു ആചാര്യ സഭ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്രപുരി സ്വാമിയാണ് പണവുമായി സ്ഥലം വിട്ടത്

തൃപ്പൂണിത്തുറ: കോടികളുടെ തട്ടിപ്പ് നടത്തിയ സ്വാമി മുങ്ങി. കാലടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി സ്വാമിയാണ് പണവുമായി സ്ഥലം വിട്ടത്. വ്യവസായത്തിനായി കോടികൾ വായ്പ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. തൃപ്പൂണിത്തുറ സ്വദേശിയായ വ്യവസായി നൽകിയ പരാതിയെ തുടർന്ന് വിജേന്ദ്ര പുരി സ്വാമി, സെക്രട്ടറി പെരുമ്പാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല നമ്പർ 64-ൽ രാഹുൽ ആദിത്യ എന്നിവർക്കെതിരെ ഹിൽപ്പാലസ് പോലീസ്…

Read More

ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്നു; യുവതി അറസ്റ്റിൽ

ചെന്നൈ: ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീൻ ഖാൻ സ്ട്രീറ്റിൽ താമസിക്കുന്ന നാഗമ്മാളാണ് (35) അറസ്റ്റിലായത്. ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയായ യുവതി ഭർത്താവ് മണിവണ്ണനെ (28) താലിച്ചരട് കഴുത്തിൽമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മണിവണ്ണനെ വിവാഹം കഴിക്കുന്നതിന് മുമ്പ് യുവതി രണ്ടുപേരെ വിവാഹം കഴിച്ചിട്ടുണ്ട്. പല്ലവംശാല സ്വദേശിയായ നാഗമ്മാൾ ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയാണ്. മണിവണ്ണനുമായി ഇവരുടെ മൂന്നാമത്തെ വിവാഹമായിരുന്നു. ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീൻ ഖാൻ സ്ട്രീറ്റിലായിരുന്നു ഇവരുടെ താമസം. കഴിഞ്ഞദിവസം മണിവണ്ണൻ മദ്യപിച്ചെത്തിയതിനെ നാഗമ്മാൾ ചോദ്യംചെയ്തു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial