കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തി; ഡ്രൈവർ രഘുനാഥിന് സസ്പെൻഷൻ, കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു

കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ പൊൻകുന്നം- മണക്കടവ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തത്. ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്‌പെന്റ ചെയ്തു. കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരനായിരുന്നു ഫൈസൽ. കഴിഞ്ഞ ദിവസമാണ് പൊൻകുന്നം- മണക്കടവ് റൂട്ടിലെ ബസിൽ ജീവനക്കാർ മദ്യം കടത്തിയത്. കണ്ടക്ടറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കെഎസ്ആർടിസി ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ കോഴിക്കോട് വെച്ചാണ് മദ്യം പിടികൂടിയത്

Read More

ഇൻസ്റ്റഗ്രാം വഴി പരിചയം; നേരിൽ കാണാനെത്തിയ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;യുവാവ് അറസ്റ്റിൽ

മുംബൈ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് പോക്സോ ആക്ട് പ്രകാരമാണ് ഇരുപത്തിയൊന്നുകാരന് എതിരെ കേസെടുത്തിരിക്കുന്നത്. മുബൈയിലെ വാക്കോലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് നേരിട്ട് കാണാൻ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി അന്ധേരിയിലേക്ക് കണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വാക്കോല പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് പ്രതി പലതവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയെ കാണാതായിതിനെത്തുടർന്ന് ഓഗസ്റ്റ് 15-ന് വീട്ടുകാർ…

Read More

വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചു;വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശയുടെ വെല്ലുവിളി

വൈക്കം: വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എംഎൽഎ സി കെ ആശ. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് പ്രതിഷേധിച്ചത്. വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശ വെല്ലുവിളിച്ചു. വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്ന് സി കെ ആശ ആരോപിച്ചു. എംഎൽഎയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്നും ഗവർണർക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും…

Read More

‘സിനിമകൾക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം’; മൊബൈൽ ആപ്ലിക്കേഷൻ വഴി സംഘ തട്ടിയത് 46 ലക്ഷം; നാലുപേർ പിടിയിൽ

തൃശൂര്‍: സിനിമകള്‍ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. മിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാല് പേരെ ആണ് കയ്പമംഗലം പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 46 ലക്ഷം രൂപ ആണ് ഇവർ തട്ടിയെടുത്തത്. കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്‍ അയൂബ് (25) തിരുവനന്തപുരം അനാട് സ്വദേശി ഷഫീര്‍(29), കൊല്ലം മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21) എന്നിവരാണ് പിടിയിലായത്. ടെലിഗ്രാമില്‍…

Read More

പതിനെട്ട് വർഷം മുൻപ് കാൽകിലോ സ്വർണവുമായി മുങ്ങിയ കള്ളൻ  ജൂവലറി ഉടമ; മുംബൈയിൽ അറസ്റ്റിൽ

മൂവാറ്റുപുഴ: പതിനെട്ട് വർഷം മുൻപ് കാല്‍കിലോ സ്വർണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്ത് മൂവാറ്റുപുഴയില്‍നിന്ന് കടന്ന മോഷ്ടാവ് മുംബൈയിൽ പിടിയിൽ. മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജൂവലറിയിലെ പണിക്കാരനായിരുന്ന മഹീന്ദ്ര ഹശ്ബ യാദവ് (53) ആണ് പിടിയിലായത്. ഇയാൾ മുംബൈയിൽ സ്വർണ്ണക്കട നടത്തിവരികയിരുന്നു. ജൂവലറിയില്‍ നിന്ന് 240 ഗ്രാം സ്വര്‍ണവും മറ്റൊരാളില്‍നിന്ന് ഒന്നര ലക്ഷം രൂപയും കൈക്കലാക്കിയാണ് മുംബൈ മുലുന്ദ് ജോര്‍ജിയോണ്‍ ലിങ്ക് റോഡില്‍ മഹീന്ദ്ര ഹശ്ബ യാദവ് 2006-ല്‍ മുങ്ങിയത്. എട്ട് വര്‍ഷം ജൂവലറിയിലെ സ്വര്‍ണപ്പണിക്കാരനായിരുന്ന ഇയാള്‍ കുടുംബസമേതം…

Read More

സ്വർണം വച്ച് പൂജിച്ചാൽ ദോഷം മാറും; വീട്ടമ്മയെ പറ്റിച്ച് പന്ത്രണ്ടു പവനുമായി കടന്ന യുവതി അറസ്റ്റിൽ

കോട്ടയം: പൂജിക്കാനെന്ന പേരിൽ വാങ്ങിയ സ്വർണവുമായി മുങ്ങിയ യുവതി അറസ്റ്റിൽ. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. സ്വർണം വച്ച് പൂജിച്ചാൽ ദോഷം മാറുമെന്ന് പറഞ്ഞാണ് ഇവർ വീട്ടമ്മയെ പറ്റിച്ചത്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയുടെ 12 പവൻ സ്വർണം രണ്ട് യുവതികൾ തട്ടിയത്. സാധനങ്ങൾ വിൽക്കാനെന്ന പേരിലെത്തിയ യുവതികൾ വീട്ടമ്മയോട് അവിടെ ദോഷമുണ്ടെന്നും സ്വർണം വെച്ച് പൂജിച്ചാൽ ദോഷം മാറുമെന്നും പറയുകയായിരുന്നു. തുടർന്ന് വീട്ടമ്മ സ്വർണം ഇവർക്ക് നൽകി….

Read More

നെല്ല് സംഭരണം 879 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

തിരുവനന്തപുരം : സംസ്ഥാനത്താകെ സംഭരിച്ച നെല്ലിന്റെ വില 1512.9 കോടി രൂപയാണ്. ഇതില്‍ 879.95 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. നെല്ലിന്റെ സംഭരണവില കര്‍ഷകര്‍ക്ക് പി.ആര്‍.എസ് വായ്പയായിട്ടാണ് നല്‍കി വരുന്നത്. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദ്ദേശം നല്‍കി. 2023 -24 ലെ രണ്ടാം വിളവെടുപ്പില്‍ സംസ്ഥാനത്താകെ 5,34,215.86 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഏറ്റവും കൂടുതല്‍ സംഭരിച്ചത് പാലക്കാട് ജില്ലയില്‍…

Read More

പേടിഎമ്മിന്റെ സിനിമാ ടിക്കറ്റ് ബുക്കിങ് സേവനം ഏറ്റെടുത്ത് സോമറ്റോ ; 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ

ഇനി സോമറ്റോ വഴി ഫുഡ് മാത്രമല്ല സിനിമയും ബുക്ക് ചെയ്യാം. ഡിജിറ്റല്‍ പേമെന്റ്‌സ് സേവനമായ പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സർവീസ് എന്നിവ നൽകുന്ന ‘ടിക്കറ്റ് ന്യൂ’ സൊമാറ്റോ ഏറ്റെടുക്കുന്നു. 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. നിലവില്‍ റിലയന്‍സ് ജിയോയുടെ ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്‌ഫോമാണ് സിനിമാ, ഇവന്റ് ടിക്കറ്റിങ് രംഗത്ത് രാജ്യത്ത് മുന്നിലുള്ളത്. ഈ രംഗത്തേക്കാണ് സൊമാറ്റോയുടെ വരവ്. 2017 മുതല്‍ ബുക്ക് മൈ ഷോയുടെ ശക്തരായ എതിരാളിയാണ് പേടിഎം. ഈ വിപണി വിഹിതമാണ്…

Read More

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ശുചിമുറിയിൽ തീ കൊളുത്തി മരിച്ച നിലയിൽ

പാലക്കാട്: ധനകാര്യ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണന്ന് പൊലീസ് അറിയിച്ചു.

Read More

പരസ്യ ഏജൻസിയിൽ നിന്നും തട്ടിയെടുത്തത് 1.38 കോടി രൂപ; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ: പരസ്യ ഏജൻസിയിൽ നിന്നും 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ. തൃശ്ശൂർ ആമ്പല്ലൂർ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പിൽ വീട്ടിൽ ടി.യു. വിഷ്ണുപ്രസാദ്(30) ആണ് അറസ്റ്റിലായത്. കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. വളപ്പില കമ്യൂണിക്കേഷൻസിൽ ഫിനാൻസ് മാനേജരായിരുന്നു വിഷ്ണുപ്രസാദ്. ഓൺലൈൻ ബാങ്കിങ് സംവിധാനത്തിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ജി.എസ്.ടി, ആദായനികുതി, ഇ.എസ്.ഐ, ടി.ഡി.എസ്. തുടങ്ങിയവ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial