
മരണവീട്ടിൽ മോഷണം; മാസ്ക് ധരിച്ചെത്തിയ യുവതി കവർന്നത് മൂന്ന് ലക്ഷത്തിന്റെ സ്വർണവും പണവും; അറസ്റ്റ്
പെരുമ്പാവൂർ: മരണവീട്ടിൽ മാസ്ക് ധരിച്ചെത്തി സ്വർണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മരണവീട്ടില്‍ നിന്നെടുത്ത്. കൊല്ലം പളളിത്തോട്ടം ഡോണ്‍ ബോസ്കോ നഗര്‍ സ്വദേശിനി റിന്‍സി എന്ന 29 വയസുകാരിയാണ് അറസ്റ്റിലായത്. ഈ മാസം പത്തൊമ്പതാം തീയതി പെരുമ്പാവൂര്‍ ഒക്കലിലെ മരണ വീട്ടിലായിരുന്നു മോഷണം. ഈസ്റ്റ് ഒക്കല്‍ കൂനത്താന്‍ വീട്ടില്‍ പൗലോസിന്‍റെ മാതാവിന്‍റെ മരണാന്തര ചടങ്ങുകള്‍ക്കിടെയായിരുന്നു മോഷണം. പൗലോസിന്‍റെ സഹോദര ഭാര്യ ലിസ…