ജസ്റ്റിസ് അനില്‍കുമാര്‍ ലോകായുക്തയായി ചുമതലയേറ്റു

തിരുവനന്തപുരം: ലോകായുക്തയായി ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു. മന്ത്രിമാരായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അംഗമായിരുന്നു. എറണാകുളത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…

Read More

പി ആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ശ്രീജേഷിന് പാരിതോഷികമായി രണ്ടു കോടി രൂപ നല്‍കാനാണ് തീരുമാനിച്ചത്. പാരിസ് ഒളിംപിക്‌സോടെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്ക്ക് വെങ്കലം നേടി കൊടുത്ത ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം. ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സീനിയര്‍ ഹോക്കി ടീമില്‍ അദ്ദേഹം ധരിച്ചിരുന്ന 16-ാം…

Read More

മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും; പൊലീസിൽ പരാതി നൽകേണ്ടത് ഇരകളാണോയെന്ന് പാർവതി

തിരുവനന്തപുരം: പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ പാർവതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നടി. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ…

Read More

ചീഫ് സെക്രട്ടറി വി വേണുവിന്റെ ഭാര്യ ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓഗസ്റ്റ് 31-ന് സ്ഥാനമൊഴിയുന്നതിന് ശേഷമായിരിക്കും പുതിയ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിൻ്റെ പിൻഗാമിയായി തീരുമാനിച്ചത്. വി. വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരൻ. 2024-ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍ ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ അനുവദിക്കാനും യോഗത്തിൽ…

Read More

ക്രീം ബണ്ണിനുള്ളിൽ എം.ഡി.എം.എ; ചങ്ങനാശ്ശേരിയിൽ രണ്ടു യുവാക്കൾ പിടിയിൽ

കോട്ടയം: മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടി.എസ്. അഖില്‍ എന്നിവരെയാണ് പിടികൂടിയത്. ക്രീം ബണ്ണിനുള്ളിൽ വച്ച് ആണ് പ്രതികൾ 20 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. ഇതിനിടെ ആണ് ചങ്ങനാശേരിയിൽ വച്ച് പിടിയിലായത്. പ്രതികള്‍ ബെംഗളൂരുവില്‍നിന്ന് ബസില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിന് സമീപത്തുനിന്നാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പോലീസും പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Read More

എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. അകോല നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ബലാപുരിലെ സ്കൂൾ അധ്യാപകനായ പ്രമോദ് സർദാറാണ് (42) പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ആറു പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. നാലു മാസമായി ഇയാൾ വിദ്യാർത്ഥിനികളെ അശ്ലീല ചിത്രങ്ങൾ കാണിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മൊബൈലിൽ വിഡിയോ കാണിച്ചശേഷം ശരീരത്തിന്റെ പലഭാഗങ്ങളിലും അധ്യാപകൻ സ്പർശിച്ചതായി കുട്ടികൾ പൊലീസിനു മൊഴി നൽകി. ചൈൽഡ് ഹെൽപ്പ് ലൈൻ…

Read More

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു; യൂട്യൂബർ അജ്മൽ ചാലിയത്ത് അറസ്റ്റിൽ

കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വർണവും പണവും യൂട്യൂബർ തട്ടിയെടുത്തെന്ന് പരാതി. ഒഞ്ചിയം സ്വദേശിനി നൽകിയ പരാതിയിൽ വയനാട് വാളേരി പനയന്‍കുന്ന് സ്വദേശി അജ്മല്‍ ചാലിയ(25)ത്തിനെ ചോമ്പാല പോലീസ് അറസ്റ്റുചെയ്തു. ജൂണ്‍ 17-നും ഓഗസ്റ്റ് മൂന്നിനുമിടയിലായി 16 പവന്‍ സ്വര്‍ണവും 1520 രൂപയും ഒഞ്ചിയം സ്വദേശിനിയില്‍നിന്ന് വാങ്ങി തിരികെനല്‍കാതെ കബളിപ്പിച്ചതായാണ് പരാതി. ചോമ്പാല എസ്.എച്ച്.ഒ. ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.കെ. മനീഷും സംഘവുമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ

       തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ. ഈ മാസം ആദ്യമാണ് ദളിതർ ക്ഷേത്ര പ്രവേശനം നടത്തിയത്. കെവി കുപ്പം താലൂക്കിലെ ഗെമ്മന്‍കുപ്പം ഗ്രാമത്തിലെ കാലിയമ്മന്‍ ക്ഷേത്രമാണ് അടിച്ചുതകര്‍ത്തത്. എന്നാൽ ക്ഷേത്രം പുനർ നിർമ്മിക്കുമെന്ന് തമിഴ് നാട് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിലെ ആടി മാസ പരിപാടികളില്‍ നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ് അക്രമത്തിന് പ്രേരണയാത്. സംഭവത്തില്‍ എസ് നവീന്‍ കുമാറിന്റെ പരാതിയില്‍ എസ്‌സി/ എസ്ടി നിയമപ്രകാരം കെവി കുപ്പം…

Read More

രക്ഷാബന്ധൻ ആഘോഷത്തിനിടെ കൊടും ക്രൂരത; ആദിവാസി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

    ഛത്തീസ്ഗഡിൽ ആദിവാസി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. രക്ഷാബന്ധൻ ഉത്സവം ആഘോഷിച്ചതിന് ശേഷം പ്രാദേശികമേള സന്ദർശിക്കാൻ പോകുമ്പോഴാണ് 27 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്. ചിലർ തടഞ്ഞുനിർത്തി അടുത്തുള്ള കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു വെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ ആറുപേരെ പൊലീസ് പിടികൂടി. ഭാരതീയ ന്യായ സൻഹിത സെക്ഷൻ 70(1), 351(2) വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം ഗൗരവമുള്ളതാണെന്നും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ…

Read More

നെടുമങ്ങാട് വിനോദ് വധം: ഒന്നാം പ്രതിക്ക് വധശിക്ഷ
കേസിലെ മറ്റു രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. തിരുവനന്തപുരം ആറം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാന്‍ പോയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ചോരയൊലിപ്പിച്ചു വന്ന പ്രതികളോട് എന്തു പറ്റിയെന്ന് ചോദിച്ചതിനാണ് വിനോദിനെ കത്തിയെടുത്ത് കുത്തിയത്. വിനോദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കുത്തേറ്റിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial