ശബരിമല ഭസ്മക്കുളത്തിൻ്റെ നിർമ്മാണം ഹൈക്കോടതി തടഞ്ഞു

കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി, പൊലീസ്, സ്‌പെഷല്‍ കമ്മിഷണര്‍ എന്നിവരെ തീരുമാനം അറിയിക്കണമെന്ന് ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. പുതിയ ഭസ്മക്കുളം നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ശബരിമലയില്‍ പുതിയ ഭസ്മക്കുളത്തിനു കല്ലിട്ടത്. തന്ത്രി കണ്ഠരര് രാജീവര്,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കല്ലിട്ടത്. മകരജ്യോതി,…

Read More

വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് 5 ലക്ഷം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് പാങ്ങോട് പൊലീസ്…

Read More

ഗുരുവായൂർ ക്ഷേത്രനടയിൽ ആദ്യ ട്രാൻസ്ജെൻഡർ വിവാഹം; സ്റ്റെല്ലയെ താലി ചാർത്തി സജിത്ത്

തൃശ്ശൂർ: ഈ മാസം പതിനെട്ടിന് ഗുരുവായൂർ ക്ഷേത്രനടയിൽവെച്ച് മലപ്പുറം സ്വദേശി സജിത്ത് പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ താലിചാർത്തിയപ്പോൾ അതൊരു ചരിത്ര മുഹൂർത്തമായി മാറുകയായിരുന്നു. ഗുരുവായൂർക്ഷേത്രത്തിൽ നടക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ വിവാഹമായിരുന്നു അത്. ട്രാൻസ്ജെൻഡറായ സ്റ്റെല്ലയെ ഒൻപതുവർഷത്തോളം പ്രണയിച്ച ശേഷമാണ് സജിത്ത് വിവാഹം കഴിച്ചത്. വിവാഹം ഗുരുവായൂരിൽവച്ച് നടത്തണമെന്നത് സ്റ്റെല്ലയുടെ ആഗ്രഹമായിരുന്നു. ആഗ്രഹം അറിയിച്ചപ്പോൾ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. ‘‘വിവാഹം കഴിക്കുകയാണെങ്കിൽ അത് ഗുരുവായൂരിൽ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു…

Read More

ആറ്റിങ്ങലിൽ 9 വർഷം മുൻപ് കാറിടിച്ച് ബൈക്ക് യാത്രികനും ഓട്ടോ യാത്രക്കാരിയും കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒമ്പത് വർഷം മുൻപ് കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസീമാണ് (45) അറസ്റ്റിലായത്. ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം 2015 ജനുവരി 12-നായിരുന്നു അപകടമുണ്ടായത്. അസീം ഓടിച്ചിരുന്ന കാറ് ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും ഓട്ടോറിക്ഷാ യാത്രക്കാരിയും അപകടത്തിൽ മരിച്ചു. കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ പോലീസിന് കണ്ടെത്താനായിരുന്നില്ല. വിദേശത്തേക്ക്‌ കടന്ന പ്രതി പിന്നീട് നാട്ടിലെത്തുകയും…

Read More

സേവ് സിപിഐ ഫോറം പി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു

പാലക്കാട്: ആദ്യ സിപിഐ സംസ്ഥാന സെക്രട്ടറിയായ  പി കൃഷ്ണപിള്ളയുടെ അനുസ്മരണം  സേവ് സിപിഐ ഫോറം സംഘടിപ്പിച്ചു.സേവ് സിപിഐ ആലത്തൂർ മണ്ഡലം കമ്മിറ്റി വടക്കഞ്ചേരിയിൽ സംഘടിപ്പിച്ച കൃഷ്ണപിള്ള അനുസ്മരണം ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠൻ ഉത്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ കൊടിയിൽ രാമകൃഷ്ണൻ, ആർ രാധാകൃഷ്ണൻ നേതാക്കളായ വി എ റഷീദ്,ടി യു ജോൺസൺ,സിറിൽ ബെന്നി,സി ജയൻ,ഷിബു കുര്യൻ, വി ടി സോമൻ മാഷ്,ഫൈസൽ,മുസ്തഫ ടി പി,കെ ഇ ബൈജു, രാമനാരായണൻ, രാധാകൃഷ്ണൻ,എൽദോ എന്നിവർ പങ്കെടുത്ത് സംസാരിച്ചു….

Read More

മലപ്പുറത്ത് വൻ ലഹരിവേട്ട; എയ്ഡഡ് സ്കൂള്‍ മാനേജരും കൂട്ടാളിയും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 104 ഗ്രാം എംഡിഎംഎയുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ അറസ്റ്റിൽ. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍, ഷാനിദ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അറസ്റ്റിലായ ദാവൂദ് ഷെമീൽ എയ്ഡഡ് സ്കൂളിന്‍റെ മാനേജരാണ്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്.

Read More

തൃശ്ശൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ കുഞ്ഞിന് ജന്മം നൽകി യുവതി; അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേയ്ക്ക് മാറ്റി

തൃശ്ശൂര്‍: തൃശൂർ റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഞ്ഞിന് ജന്മം നൽകി ഇതരസംസ്ഥാനക്കാരിയായ യുവതി. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍വച്ച് യുവതി പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്ററിന് സമീപം അവശയായ നിലയിലാണ് പൂര്‍ണഗര്‍ഭിണിയായ യുവതിയെ യാത്രക്കാരും അധികൃതരും കണ്ടത്. പ്രസവവേദന അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പുതന്നെ യുവതി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്…

Read More

പീഡന പരാതി പിൻവലിച്ചതിന് ശേഷം യുവതിയെ വീണ്ടും പീഡനത്തിനിരയാക്കി; പ്രതി മലപ്പുറത്ത് അറസ്റ്റിൽ

മലപ്പുറം: യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പന്തല്ലൂർ കിഴക്കുപറമ്പ് പാറക്കോടൻ വീട്ടിൽ ഡാനിഷ് മുഹമ്മദിനെ ആണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുമായി മുൻപരിചയമുള്ള ഡാനിഷ് മുഹമ്മദ് ഏപ്രിൽമാസം പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ നിന്ന് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചിരുന്നു. അന്ന് പോലീസിൽ പരാതി നൽകാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസിൽപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി പരാതി നൽകാതെ…

Read More

‘അച്ഛന് മോശം അനുഭവമുണ്ടായിട്ടുണ്ട്; മോളെ എന്ന് വിളിച്ചയാൾ റൂമിലേക്ക് വിളിച്ചു’; സോണിയ തിലകൻ

    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. അച്ഛന് സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും സംഘടനയിൽ നടന്ന പുഴുക്കുത്തുകളെ പുറത്തു പറഞ്ഞ ആളായിരുന്നു തന്റെ അച്ഛൻ എന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു. തിലകനെതിരെ ഉണ്ടാക്കിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. തിലകന് തുടർച്ചയായി പുരസ്‌കാരങ്ങൾ ലഭിച്ചപ്പോൾ അവാർഡ് കുത്തക പൊളിക്കണ്ടേ എന്ന് പറഞ്ഞ് തുടങ്ങിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. അമ്മ എന്നത് കോടാലിയാണെന്ന് പറഞ്ഞതിനാണ്…

Read More

ദേശീയപാതയിൽ യുവാവിനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി, രക്തവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

  കല്ലമ്പലം : തിരുവനന്തപുരം കല്ലമ്പലം ദേശീയ പാതയിൽ  യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ യുവാവ് റോഡിൽ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചിറയിൻകീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായ വിനോദിനെയാണ് അജ്ഞാത വാഹനമിടിച്ചത്. റോഡിൽ ഒരു യുവാവ് കിടകുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial