മേസ്തിരിപ്പണിക്കെത്തി, അടൂരിലെ 30കാരി വീട്ടമ്മയുമായി 24കാരന്‍റെ കറക്കം; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, അറസ്റ്റ്

     അടൂർ : പത്തനംതിട്ടയിൽ മുപ്പതുകാരിയായ വീട്ടമ്മയെ സൗഹൃദം നടിച്ച് പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ സജിൻ ദാസാണ് പൊലീസിന്‍റെ പിടിയിലായത്. പത്തനംതിട്ട കവിയൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. മേസ്തിരി പണിക്കായി മൂന്ന് വർഷം മുൻപ് കവിയൂരിൽ എത്തിതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിൻദാസ്. ഇതിനിടെ 30 കാരി വീട്ടമ്മയുമായി പരിചയത്തിലാവുകയായിരുന്നു. സജിൻ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളിൽ…

Read More

കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളായ 13കാരിയെ കാണാനില്ലെന്ന് പരാതി. ഇന്നു രാവിലെ കുട്ടിയെ അമ്മ വഴക്ക് പറഞ്ഞിരുന്നു.അതിനുശേഷം ഇന്നുച്ചയോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിത് തംസുംനെയാണ് കാണാതെയായത്.വൈകുന്നേരം നാലുമണിക്ക് ശേഷമാണ് രക്ഷകര്‍ത്താക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് തസ്മിത്. സംഭവം അറിഞ്ഞയുടന്‍ തന്നെ കഴക്കൂട്ടം പോലീസ് മറ്റു സ്റ്റേഷനുകളിലേയ്ക്ക് വിവരം കൈമാറി. സിസിടിവിയും മറ്റും പരിശോധിച്ച് തെരച്ചില്‍ ആരംഭിച്ചു….

Read More

നാളെ ഭാരത് ബന്ദ്, കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ദളിത് സംഘടനകൾ

കൊച്ചി : എസ്‌സി, എസ്ടി ഉപസംവരണത്തില്‍ സുപ്രിംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ് നടത്തും. ഇതിനെ പിന്തുണച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ദളിത് സംഘടനകള്‍ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ ഭീം ആര്‍മിയും വിവിധ ദളിത് ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. സുപ്രിം കോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, സമഗ്ര ജാതി…

Read More

രാജീവ്ഗാന്ധി ജന്മദിന ആഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ:കൂന്തള്ളൂർ  മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം ആഘോഷിച്ചു. മണ്ഡലം  കമ്മിറ്റി അധ്യക്ഷൻ കിഴുവിലം ബിജു, ജി എസ് ടി യു മുൻ സംസ്ഥാന അധ്യക്ഷൻ ജെ.ശശി,ബ്ലോക്ക്  ഭാരവാഹികളായ ഷെരീഫ്,രാജു ,ബാബുരാജ്,സാദിക്ക്,സൈന, നൗഷാദ് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ഷമീർ, കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ സെലീന റഫീക്,നിസാർ,ശാന്തി,റഫീഖ്, മധു, കൂന്തള്ളൂർ രാജേന്ദ്രൻ നായർ,സജി തുടങ്ങിയവർ പങ്കെടുത്തു.

Read More

‘ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയരുത്; ഇരയ്ക്ക് ഐക്യദാര്‍ഢ്യം വേട്ടക്കാരനെതിരെ പോരാട്ടം’

തിരുവനന്തപുരം: സിനിമ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചിലര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുള്ള മലയാള സിനിമ രംഗത്തെ വിലയിരുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരും അസന്‍മാര്‍ഗിക സ്വഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമകള്‍ പിറന്ന മണ്ണാണ് ഇത്. ലോക സിനിമയില്‍ സിനിമാ ചരിത്രത്തില്‍ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയുന്ന ആക്ഷേപങ്ങള്‍ നാടിന്റെ…

Read More

കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിയെടുത്തു; അപ്രൈസർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

മലപ്പുറം: കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിയെടുത്തു. മലപ്പുറം വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ബ്രാഞ്ചിലാണ് അപ്രൈസർ ഉൾപ്പെടെ ചേർന്ന് തട്ടിപ്പ് നടത്തിയത്. പാലക്കാട് സ്വദേശികളായ അബ്ദുൾ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവർ 221.63 പവൻ സ്വർണമാണെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് 1.48 കോടി രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ ബ്രാഞ്ച് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഞ്ചിലെ അപ്രൈസറായ രാജൻ, അബ്ദുൾ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു….

Read More

കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടം; യുവതി മരിച്ചു

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല(21) ആണ് മരിച്ചത്. കക്കാടംപൊയിൽ റോഡിലെ ആനക്കല്ലുംപാറയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുൻഷിഖ്(23) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കക്കാടംപൊയിലിൽ നിന്നും വരുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന നിലമ്പൂർ രജിഷ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് മറിഞ്ഞത്. കൂമ്പാറ-കക്കാടംപൊയിൽ…

Read More

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ബലാഝംഗം ചെയ്തു; ഡോക്ടർ ഉൾപെടെ മൂന്നു പേർ അറസ്റ്റിൽ

ബറേലി: നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. മൊറാദാബാദിലെസ്വകാര്യ ആശുപത്രിയുടെ ഉടമ കൂടിയായ മുഹമ്മദ് ഷാനവാസ്, വാർഡ് ബോയ് ജുനൈദ്, ആശുപത്രിയിലെ മറ്റൊരു നഴ്സ് എത്തിവരാണ് അറസ്റ്റിലായത്. ദളിത് വിഭാഗത്തിൽപെട്ട ഇരുപതുകാരിയാണ് ആക്രമണത്തിന് ഇരയായത്. വാർഡ് ബോയിയുടെയും മറ്റൊരു നഴ്‌സിന്റെയും സഹായത്തോടെയായിരുന്നു മുഹമ്മദ് ഷാനവാസ് യുവതിയെ ബലാത്സംഗം ചെയ്തത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് ഷാനവാസിൻ്റെ ക്യാബിനിലേക്ക് പോകാൻ വാർഡ് ബോയ് ആയ ജുനൈദ് ആവശ്യപ്പെട്ടു. എന്നാൽ നഴ്സ് അതിന്സമ്മതിച്ചില്ല….

Read More

മദ്യ ലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കിയ ബിജെപി നേതാവിനെതിരെ കേസ്; അപകട ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിൻതുടർന്ന്  പിടികൂടി

പത്തനംതിട്ട: മദ്യലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കിയ ബിജെപി നേതാവിനെതിരെ കേസ്. അപകട ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരിന്നു. പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടയത്. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പട്ടാഴി സ്വദേശി ആർ. സുഭാഷിനെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് ആറരയോടെ അടൂർ – പത്തനാപുരം റോഡിൽ മരിയ ആശുപത്രിക്ക് സമീപമായിരുന്നു ആദ്യ അപകടം. സുഭാഷ് ഓടിച്ച…

Read More

ലൈസൻസില്ലാതെ ധനകാര്യ സ്ഥാപനം നടത്തി; കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റിൽ

തൃശൂർ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത് അറസ്റ്റിൽ. തൃശൂരിൽ ലൈസൻസില്ലാതെ ധനകാര്യ സ്ഥാപനം നടത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ടെമ്പിൾ ടവർ എന്ന പേരിലായിരുന്നു ഇയാൾ ലൈസൻസില്ലാത്ത ധനകാര്യ സ്ഥാപനം ആരംഭിച്ചത്. കൊലപാതകം ഉൾപ്പെടെ 40 കേസുകളിൽ പ്രതിയാണ് രഞ്ജിത്തിനൊപ്പം കൂട്ടാളികളായ സജീന്ദ്രൻ, വിവേക്, അർഷാദ് എന്നിവരും പിടിയിലായിട്ടുണ്ട്. ഓഗസ്റ്റ് 13 നാണ് സംരംഭം തുടങ്ങിയത്. കടവി രഞ്ജിത് തന്നെയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. സ്ഥാപനത്തിൻറെ ഉദ്ഘാടനം ഇൻസ്റ്റഗ്രാമിൽ റീൽ ഇട്ടതിന് പിന്നാലെയാണ് ഗുണ്ടാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial