
കിഴുവിലം റൂറൽസഹകരണ സംഘം പ്രവർത്തനമാരംഭിച്ചു
ആറ്റിങ്ങൽ:കിഴുവിലം റൂറൽ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. കൂന്തള്ളൂർ സ്കോളേഴ് അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ അധ്യക്ഷനായി. ചടങ്ങിൽഗ്രാമപഞ്ചായത്ത് അംഗം പി. അനീഷ്, കിഴുവിലം ഗ്രാമപഞ്ചായത്ത് ഭരണ സമിതിഅംഗം താഹ, പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ്ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ വൈസ്പ്രസിഡന്റ് പനയത്തറ ഷെരീഫ് ആദ്യനിക്ഷേപം നടത്തി. സംഘം വൈസ് പ്രസിഡന്റ് മിനി, ചന്ദ്രൻ എന്നിവർ സംസാരിച്ചു. സഹകരണ സംഘം സെക്രട്ടറി…