ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും

ശബരിമലയിലെ കേടായ .ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നിരുന്നു.പിന്നാലെയാണ് നീക്കം

Read More

ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്തു: അഞ്ച് പേർ അറസ്റ്റിൽ

     ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേർ അറസ്റ്റിൽ. ഡെറാഡൂണിലെ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 12ന് നടന്ന സംഭവത്തെപ്പറ്റി ശനിയാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ പെൺകുട്ടിയെ ശിശുക്ഷേമ സമിതി ഇടപെട്ടു പെൺകുട്ടികളെ സംരക്ഷിക്കുന്ന ബാൽ നികേതനിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ കൗൺസലിങ്ങിലാണ് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന വിവരം പുറത്തുവന്നത്. തുടർന്നു ശിശുക്ഷേമ സമിതി അംഗം പ്രതിഭ ജോഷി…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ഉച്ചയ്ക്ക് 2.30 ന് പുറത്തുവിടും; 62 പേജുകൾ ഒഴിവാക്കും

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നു തന്നെ പുറത്തു വിടും. ഉച്ചയ്ക്ക് 2.30 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട അപേക്ഷകരെ ഇക്കാര്യം അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233…

Read More

10 ഗ്രാമിന് 73000 രൂപ; ഹെറോയിനുമായി പിടിയിലായത് അസം സ്വദേശി

കൊച്ചി: ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. ബഹറുൽ ഇസ്ലാം എന്ന യുവാവാണ് 10.48 ഗ്രാം ഹെറോയിനുമായി പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പിടിച്ചടക്കപ്പെട്ട 10.485ഗ്രാം ഹെറോയിന് അന്താരാഷ്ട്ര മാർക്കറ്റിൽ 73000 രൂപ വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ബഹറുൽ ഇസ്ലാം എന്ന യുവാവ് പിടിയിലായത്. ഈസ്റ്റ് ഒക്കലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്…

Read More

പത്തനംതിട്ടയിൽ സിപിഎമ്മിൽ വീണ്ടും നടപടി; ഏര്യ കമ്മിറ്റിയംഗത്തെയും ലോക്കൽ സെക്രട്ടറിയെയും നീക്കി

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറിയും നടപടിയും. തിരുവല്ലയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് പാർട്ടി നടപടിയെടുത്തത്. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കി. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെയുള്ള നടപടി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കൊച്ചുമോൻ. ഒരാഴ്ച മുൻപാണ് തിരുവല്ലയിൽ ഏരിയ സെക്രട്ടറി ഫ്രാൻസിസ്…

Read More

പാർട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയ വിദ്യാർത്ഥിനിക്ക് ലിഫ്റ്റ് നൽകി പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം

ബെംഗളൂരു: സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി കഴിഞ്ഞു വീട്ടിലേയ്ക്ക് പോയ വിദ്യാർത്ഥിനിക്ക് ലിഫ്റ്റ് നൽകി ബലാത്സം​ഗത്തിനിരയാക്കി. നഗരത്തിലെ കോളജിൽ പഠിക്കുന്ന അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് പീഡിനത്തിനിരയായത്. കോറമംഗലയിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തു മടങ്ങവെ പുലർച്ചെ ഒന്നിനും ഒന്നരക്കും ഇടയിലാണ് സംഭവം നടന്നത്. ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഡീഷനൽ പൊലീസ് കമ്മിഷണർ‍ രമൺ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഒരാളെ മാത്രമാണ് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പൊലീസ്…

Read More

പികെ ശശിക്കെതിരെ കടുത്ത നടപടിയുമായി സിപിഎം; പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി; ഇനി പ്രാഥമിക അംഗത്വം മാത്രം

പാലക്കാട്: മുതിർന്ന നേതാവ് പി കെ ശശിക്കെതിരെ കടുത്ത നടുപടിയെടുത്ത് സിപിഎം. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ ശശിക്ക് ഈ പദവികൾ നഷ്ടമാകും. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും. നിലവിൽ കെടിഡിസി ചെയർമാനാണ്. ശശിക്കെതിരെ നിരവധി പരാതികളാണ് പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്. മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളജിനു…

Read More

കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജോഷിയുടെ ഇഷ്ട കലാസംവിധായകനായിരുന്നു. നിരവധി ജോഷി സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. ന്യൂ ഡെൽഹി , സൈന്യം , കൗരവർ, റൺ ബേബി റൺ , ധ്രുവം, ലേലം, പത്രം , നായർ സാബ്, ക്രസ്ത്യൻ ബ്രദേഴ്സ് , റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ…

Read More

അട്ടപ്പാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലൂർ ആനക്കട്ടി സ്വദേശി മനുപ്രസാദ് (18) ആണ് മരിച്ചത്. മൂന്ന് പേരാണ് ബൈക്കിൽ യാത്ര ചെയ്തത്. രണ്ട് യുവാക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗോട്ടിയർകണ്ടിയിൽ നിന്നും പാലൂർ വരുന്ന വഴിയിൽ ബൈക്ക് ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിയുകയായിരിന്നു.

Read More

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ; തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ

കോഴിക്കോട്: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇനാം പ്രഖ്യാപിച്ചത്.റെഡ് എന്‍കൗണ്ടര്‍ എന്ന ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ റിബേഷ് ഷെയര്‍ ചെയത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന അനുമാനത്തില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റിബേഷിനെതിരെയും ഡിവൈഎഫ്‌ഐക്കെതിരെയും വ്യാപക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial