പലിശക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന…

Read More

ഉത്തര്‍പ്രദേശില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 മരണം; 20 പേര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 20പേര്‍ക്ക് പരിക്കേറ്റു.ടെമ്പോയിലുണ്ടായിരുന്നവരാണ് മരിച്ചത്.ബുലന്ദ്ഷഹറിലെ സലേംപൂര്‍ ഏരിയയില്‍ വെച്ചായിരുന്നു അപകടം. 25 പേരാണ് ടെമ്പോയില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ 10 പേരാണ് മരിച്ചത്.മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയില്‍ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

മന്ത്രി വീണാ ജോർജിൻ്റെ ഭർത്താവിനെതിരെ ആരോപണം; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്

പത്തനംതിട്ട: പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചതിന് ജില്ലാ കമ്മിറ്റി അംഗമായ കെ കെ ശ്രീധരനെതിരെയാണ് നടപടി. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റാണ് ശ്രീധരന്‍.റോഡ് നിര്‍മ്മാണത്തിനിടെ വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഇടപെട്ട് കടയുടെ മുന്നിലെ ഓടയുടെ ഗതി മാറ്റിയതായി ശ്രീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ശ്രീധരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനുമുന്നില്‍ ഓട പണിയുന്നത് അശാസ്ത്രീയമാണെന്നായിരുന്നു ആരോപണം….

Read More

നടൻ മോഹൻലാൽ ആശുപത്രിയിൽ

കൊച്ചി: ചലച്ചിത്ര താരം മോഹൻലാൻ ആശുപത്രിയിൽ. കനത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടിയത്‌. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടർന്ന് മോഹൻലാലിന് ഡോക്ടർമാർ 5 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

Read More

സ്വർണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാൻ ശ്രമം; സിപിഎം നേതാവിനെതിരെ പരാതിയുമായി യുവതി

തൃശ്ശൂര്‍: സിപിഎം നേതാവിനെതിരെ സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി. തൃശ്ശൂര്‍ കേന്ദ്രമായി അശോകന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ‘ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡു’മായി ബന്ധപ്പെട്ടാണ് പരാതി. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഏങ്ങണ്ടിയൂര്‍ കടയന്‍മാര്‍വീട്ടില്‍ അശോകന്റെ പേരിലാണ് ഈസ്റ്റ് പോലീസ് കേസ് എടുത്തത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവതിക്ക് അങ്ങോട്ട് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. ഈ അടുപ്പത്തിന്റെ പേരില്‍ യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. യുവതിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലം പണയം…

Read More

വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ്; കിളിമാനൂരിൽ യുവാവ് മരിച്ചു

കിളിമാനൂർ: വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. അടയമൺ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപം അപ്പൂപ്പനൊപ്പമായിരുന്നു ബിജേഷിന്റെ വെറ്റില കൃഷി. ഞായറാഴ്ച രാവിലെ പൊതുചന്തയിൽ വിൽക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപ്പോൾ തന്നെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കിളിമാനൂർ പൊലീസ് മേൽനടപടികൾ…

Read More

വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മജ (15) യാണ് മരിച്ചത്. വിതുര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആണ് ആത്മജ. ഇന്നലെ രാത്രി 10 മണിയോടെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കണ്ണൂർ കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം;23 മദ്യകുപ്പികൾ നഷ്ടപ്പെട്ടു

കണ്ണൂർ: കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. 23 മദ്യകുപ്പികളാണ് മോഷണം പോയത്. കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് ആയിരുന്നു കള്ളൻ കുപ്പിയുമായി കടന്നു കളഞ്ഞത്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് തുടങ്ങിക്കഴിഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേളകം പൊലീസിന്റെ പട്രോളിംങിനിടെയാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. ബീവറേജ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനൽചില്ല് തകർത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയിൽ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്. പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട…

Read More

ചെമ്പഴന്തി എസ് എൻ കോളേജിൻ അധ്യാപകനെ കയ്യേറ്റം ചെയ്ത സംഭവം; 4 എസ് എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളേജിൽ അധ്യാപകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ബൈക്കിൽ നാലുപേരുമായി സഞ്ചരിച്ചത് ചോദ്യം ചെയ്ത അധ്യാപകനായ ബിജുവിനെ നാല് വിദ്യാർത്ഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചു. അവസാന വർഷ ഗണിതശാസ്ത്ര വിഭാഗം വിദ്യാർഥികളായ സെന്തിൽ, ആദിത്യൻ,ശ്രീജിത്ത്, രണ്ടാം വർഷ സോഷ്യോളജി വിഭാഗം വിദ്യാർതഥി അശ്വിൻ ദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.നാല് പേർ യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പിൽ കയറ്റിയത് വിലക്കിയതിനാണ് അധ്യാപകനായ…

Read More

വയനാട് ഉരുൾപൊട്ടൽ; കാണാതായവരുടെ കരട് പട്ടിക പുതുക്കി; ഇനി കണ്ടെത്താനുള്ളത് ‌119 പേരെ

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക സംസ്ഥാനസർക്കാർ പുറത്തുവിട്ടു. പുതിയ കണക്കനുസരിച്ച് ഇനി 119 പേരെയാണ് കണ്ടെത്താനുള്ളത്. നേരത്തെ തയാറാക്കിയ പട്ടികയിൽ 128 പേരാണ് കാണാമറയത്തുള്ളത് എന്നായിരുന്നു വിവരം. എന്നാൽ ഡിഎൻഎ ഫലം കിട്ടിയതോടെ പട്ടികയിൽ കാണാതായവരുടെ എണ്ണം കുറഞ്ഞു. അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial