
ബാറിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് ജീവനക്കാർ അറസ്റ്റിൽ
കൊട്ടാരക്കര: ബാർ ഹോട്ടലിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാർ പിടിയിൽ. കൊല്ലം കൊട്ടാരക്കരയിലെ സ്വകാര്യ ബാർ ജീവനക്കാരായ രതിൻ, ശ്രീരാജ് എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലക്കര ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ ബാർ ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. സ്ഥാപനത്തിലെ ക്യാഷ്യർമാരായിരുന്നു നെല്ലിക്കുന്നം സ്വദേശി രതിനും വിളങ്ങര സ്വദേശി ശ്രീരാജും. ഇരുവരും ചേർന്ന് മൂന്നര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. അടുത്തിടെ ബാർ ഹോട്ടലിലെ കണക്കുവിവരങ്ങൾ ഓഡിറ്റ് വിഭാഗം…