
ഭർത്താവിൻ്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തു; ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട്: ഭർത്താവിന്റെ നിരന്തര മാനസിക പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഊർങ്ങാട്ടേരി ആനക്കല്ലിൽ നസീൽ ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. ഗോതമ്പ് റോഡ് ചിറയിൽ ഹഫീഫ ജെബിൻ വിദേശത്തുള്ള ഭർത്താവിന്റെ മാനസിക പീഡനം മൂലമാണ് യുവതി തൂങ്ങി മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആയിരുന്നു യുവതി തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് 20 ദിവസം മാത്രമായിരുന്നു ഭർത്താവിനൊപ്പം ഹഫീഫ കഴിഞ്ഞത്. വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ഭർത്താവ് നസീൽ ഫോണിലൂടെ പലപ്പോഴും…