Headlines

ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്കാരത്തില്‍ തിളങ്ങി മലയാളം

ന്യൂഡല്‍ഹി: മികച്ച മലയാള ചിത്രത്തിനുള്ള 2002ലെ ദേശീയ പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്ക്. സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടി. ആട്ടമാണ് മികച്ച ചിത്രം. ആട്ടത്തിന്‍റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്. ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം…

Read More

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ; സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 225 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായാണ് പണം അനുവദിച്ചത്. ബജറ്റ്‌ വിഹിതത്തിന്‌ പുറമെ 120 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ അധികമായി ലഭ്യമാക്കിയത്‌. വിപണി ഇടപടലിന്‌ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ പൃഥിരാജ്, അവാർഡുകൾ വാരി കൂട്ടി ആടുജീവിതം

     54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം. 10 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻമേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം,മികച്ച നടനുള്ള…

Read More

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ളയാള്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസ്  എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബീമാപ്പള്ളി സ്വദേശിയായ ഹിജാസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തന്നെ ഇരുവരും പരിചയമുള്ളവരാണ്. ഇന്നലെ രാത്രിയുണ്ടായ തര്‍ക്കത്തിന് തുടര്‍ച്ചയായാണ് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തിയത്.

Read More

പോത്തൻകോട് കാറും ബൈക്കും കൂട്ടിയിടിച്ച് അയിരൂപ്പാറ സ്വദേശിയായ യുവാവ് മരിച്ചു

പോത്തൻകോട് :നന്നാട്ടുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായിരുന്ന അയിരൂപ്പാറ സ്വദേശി ദീപു ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. വെമ്പായം ഭാഗത്തേക്ക് പോയ ബൈക്കും പോത്തൻകോട് ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്.

Read More

അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു; മാനവീയം തെരുവിടം മാതൃഭൂമിക്കെതിരെ ലീഗൽ നോട്ടീസ് അയച്ചു

തിരുവനന്തപുരം:മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യു രക്തസാക്ഷി ഫണ്ട് കാണാനില്ല എന്ന പേരിൽ ആഗസ്റ്റ് 14 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തക്കെതിരെ  ലീഗൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ വ്യാജ വാർത്ത പ്രസീദ്ധികരിച്ചു എന്ന്  ആരോപിച്ച് മാനവീയം തെരുവിടമാണ് ലീഗൽ നോട്ടീസ് അയച്ചത്. തെരുവിടം പ്രസിഡൻ്റ് വിനോദ് വൈശാഖി , സെക്രട്ടറി കെ ജി സൂരജ് എന്നിവർക്ക് വേണ്ടി അഡ്വ  അരുൺ ഗോപൻ വട്ടപ്പാറയാണ്  ലീഗൽ നോട്ടീസ് അയച്ചത്. ഇവർക്ക് വാർത്ത മാനഹാനി ഉണ്ടാക്കിയെന്നും മാനസിക പ്രയാസം…

Read More

കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടി: ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു

കാസർഗോഡ് മുള്ളേരിയയിൽ ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ(29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ ഇരിട്ടി എടൂരിലെ…

Read More

വര്‍ഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തമിഴ്‌നാട്ടിൽ ക്ഷേത്രപ്രവേശനം നേടിയെടുത്ത് ദളിത് കുടുംബങ്ങൾ

       വർഷങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ തമിഴ്‌നാട്ടിൽ 100 ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. പിന്നാക്കവിഭാഗക്കാർക്ക് വർഷങ്ങളായി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങൾ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേൽജാതിക്കാർ ഇവരെ അകറ്റിനിർത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ ഭരണകൂടവും ഗ്രാമസഭയിലെ മുഖ്യന്മാരും നിരന്തരം ഇടപെട്ട് ചർച്ചനടത്തിയശേഷമാണ് ക്ഷേത്രപ്രവേശനത്തിനുള്ള അവസരം ഒരുങ്ങിയത്. പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം ദളിത് കുടുംബാംഗങ്ങൾ ദർശനം നടത്തിയത്. ക്ഷേത്രത്തിനുള്ളിൽ പൊങ്കൽ പാചകം ചെയ്യൽ, കരഗം ചുമക്കൽ ഉൾപ്പെടെയുള്ള ചടങ്ങുകളും…

Read More

കഞ്ചാവ് കേസ് പ്രതി ജയിലിൽ കുഴഞ്ഞ് വീണ് മരിച്ചു.

കോട്ടയം: കഞ്ചാവ് കേസില്‍ പൊലീസ് പിടികൂടിയ പ്രതി ജയിലില്‍ കുഴഞ്ഞുവീണുമരിച്ചു. കോട്ടയം നഗരമധ്യത്തിലെ ചെല്ലിയൊഴുക്കം റോഡില്‍ നിന്നാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഉപേന്ദ്രനായിക്കിനെ പൊലീസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി ഉപേന്ദ്ര നായിക്ക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായികിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്.ഇയാളെ നടപടികള്‍…

Read More

2005 ൽ എടുത്ത 5 കോടിയുടെ വായ്പ തിരിച്ച് അടച്ചില്ല; രാജ്പാൽ യാദവിൻ്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ബാങ്ക്

മുംബൈ: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ബാങ്ക്. ലോണ് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലുള്ള താരത്തിന്റെ വീടും സ്ഥലവും ബാങ്ക് പിടിച്ചെടുത്തത്. സ്വന്തം മാതാപിതാക്കളുടെ പേരില്‍ നിര്‍മാണ കമ്പനി ആരംഭിക്കാനാണ് താരം മുംബൈയിലെ ഒരു ബാങ്കില്‍ നിന്ന് 2005 ല്‍ അഞ്ച് കോടി രൂപ വായ്പ എടുക്കുന്നത്. ഷാജഹാന്‍പൂരിലെ സ്ഥലം ഈടുവെച്ചാണ് വായ് എടുത്തത്. എന്നാല്‍ ഇത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പലിശ കൂടി 11 കോടി ആവുകയായിരുന്നു. ഇതോടെയാണ് സ്ഥലം കണ്ടുകെട്ടിയത്. വര്‍ഷത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial