എൽഡി ക്ലാർക്ക് രണ്ടാം ഘട്ട പരീക്ഷ ശനിയാഴ്ച; പരീക്ഷ എഴുതുന്നത് ഒന്നര ലക്ഷം ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ശനിയാഴ്ച നടക്കും. കൊല്ലം, കണ്ണൂര്‍ ജില്ലകള്‍ക്കുള്ള പരീക്ഷയാണ് സംസ്ഥാനത്തെ 597 കേന്ദ്രങ്ങളിലായി നടക്കുന്നത്. തിരുവനന്തപുരം- 91, കൊല്ലം- 194, ആലപ്പുഴ- 73, കണ്ണൂര്‍- 164, കോഴിക്കോട് – 52, കാസര്‍കോട്- 23 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. കണ്‍ഫര്‍മേഷന്‍ നല്‍കിയ 1,47,063 പേര്‍ക്കാണ് ഹാള്‍ടിക്കറ്റ് അയച്ചത്. തിരുവനന്തപുരം- 20,330, കൊല്ലം – 47,500, ആലപ്പുഴ-15,564, കണ്ണൂര്‍ – 43,980, കോഴിക്കോട് – 6372, കാസര്‍കോട് – 6372 എന്നിങ്ങനെയാണ് പരീക്ഷ…

Read More

പ്ലസ് വൺ  വിദ്യാർത്ഥിനിയുടെ മരണം; കല്ലറ സ്വദേശിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ ടി കുന്ന് സ്വദേശി വിപിൻ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Read More

പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മർദ്ധിച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയില്‍ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി.സംഭവത്തില്‍ പ്രദേശവാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ പിടിഎ യോഗത്തിനിടെ അസഭ്യവര്‍ഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങള്‍ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. നിര്‍ബന്ധപൂര്‍വം ക്ലാസ് മുറിയില്‍ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്ന് പരാതിയില്‍ പറയുന്നു സംഭവം അറിഞ്ഞെത്തിയ അധ്യാപികയുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദ്ദിച്ചതായി ആക്ഷേപമുണ്ട്. സ്‌കൂളിലെ പൂര്‍വ…

Read More

വെള്ളാർമല സ്കൂളിന് പുറകിൽ നിന്നായി 4 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. പ്രദേശത്ത് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. വെള്ളാര്‍മല സ്കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലായതിനാല്‍ നോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ചൂരല്‍ മലയിലെ പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു. ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ന്‍റെ നോട്ടുകള്‍ അടങ്ങിയ ഏഴ് കെട്ടുകളും…

Read More

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി തുറക്കണമെന്ന് മുൻ എംഎൽഎ ; പത്തനംത്തിട്ട സിപിഎമ്മിൽ പൊട്ടിത്തെറി

പത്തനംതിട്ട: ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ 46 പേർ നേതൃത്വത്തിന് രാജി കത്തുനൽകി. വയനാട് ദുരന്തം കൺമുന്നിലുള്ളപ്പോൾ എന്തുവിലകൊടുത്തും ക്വാറി തുറക്കാനുള്ള നീക്കം ചെറുക്കുമെന്ന നിലപാടിലാണ് നാട്ടുകാർ. ക്വാറി തുറക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉൾപ്പെടെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധ യോഗമാണ് മുൻ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തത്. പ്രമാടം പഞ്ചായത്തിലെ ആമ്പാടിയിയിൽ…

Read More

കെഎസ്ആർടിസി ബസിൽ കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ കവർച്ച നടത്തിയ സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ രാജപാളയം തിരുമഗര കോളനിയിൽ രാധ (ഗായത്രി 40) ആണ് ആലങ്ങാട് പോലീസിന്റെ പിടിയിലായത്. യുവതിയുടെ പേഴ്സ് ആണ് രാധ മോഷ്ടിച്ചത്. ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ്.ഐ. ടി.കെ. ജോഷി, സി.പി.ഒമാരായ കൊച്ചുത്രേസ്യ, അനൂപ്, സി.എസ് മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂരിൽനിന്ന് ആലുവയ്ക്ക് യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗിൽനിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. കോതമംഗലം,…

Read More

2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി വാചാലനായത്. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി….

Read More

നിരന്തരം ഫോൺവിളിച്ച് ശല്യം; യുവാവിന്റെ നമ്പ‍ർ ബ്ലോക്ക് ചെയ്ത് പെൺകുട്ടി, നടുറോഡിൽ ക്രൂരമർദനം, കേസെടുത്തു

     കൊച്ചി : മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് പെൺകുട്ടിയ്ക്ക് നടുറോഡിൽ ക്രൂര മർദനം. കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയ്ക്കാണ് മർദനമേറ്റത്. പെൺകുട്ടിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. തൃക്കാക്കര കെഎംഎം കോളേജിന് മുന്നിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ കോട്ടയം സ്വദേശി കൂവപ്പള്ളി വീട്ടിൽ അൻസലിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. യുവാവിൻ്റെ ശല്യം സഹിക്കാതായതോടെയാണ് പെൺകുട്ടി നമ്പർ ബ്ലോക്ക് ചെയ്തത്. തുടർന്ന് കോളേജിന് സമീപം കാത്തുനിന്ന പ്രതി പെൺകുട്ടിയെ നടുറോഡിൽ…

Read More

7 വയസ്സുകാരൻ്റെ തുടയിൽ ഉപയോഗിച്ച സിറിഞ്ചിലെ സൂചി തുളച്ചുകയറി; 14 വർഷം എച്ച്ഐവി ടെസ്റ്റ് ഉൾപ്പെടെ വേണം, ദുരിതം

        ആലപ്പുഴ : കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏഴ് വയസ്സുകാരൻ്റെ തുടയിൽ ഉപയോഗിച്ച സിറിഞ്ചിലെ സൂചി തുളച്ചുകയറിയെന്ന് കുടുംബം. അധികൃതരുടെ അനാസ്ഥ മൂലം 14 വർഷം വരെ കുഞ്ഞിന് എച്ച്ഐവി ഉൾപ്പടെയുള്ള പരിശോധനകൾ നടത്തേണ്ട ഗതികേടിലാണ് കുടുംബം. കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. എന്നാൽ പരാതി നൽകിയിട്ടും ഇടപെടാതെ ഒഴിഞ്ഞുമാറുകയാണ് ആരോഗ്യവകുപ്പ്. കായംകുളം ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ ഏഴ് വയസ്സുള്ള ആൺകുഞ്ഞിൻ്റെ തുടയിലാണ് സിറിഞ്ച് സൂചി തുളച്ച് കയറിയത്. കഴിഞ്ഞ മാസം 19 ന് കായംകുളം…

Read More

പ്രതീക്ഷ അസ്തമിച്ചു,വിനേഷ് ഫോഗട്ടിന് മെഡല്‍ ഇല്ല; അപ്പീല്‍ തള്ളി

     പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയുള്ള അപ്പീല്‍ തള്ളി. വിനേഷിന് വെള്ളി മെഡല്‍ കായിക കോടതി അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ നടപടി റദ്ദാക്കണമെന്നും തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നുമായിരുന്നു വിനേഷിന്റെ ആവശ്യം. ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഫെഡറേഷന്‍ വാദത്തിനിടെ കോടതിയില്‍ ആവര്‍ത്തിച്ചു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial