എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അറസ്റ്റ് വാറണ്ട്

കൊച്ചി: കമ്പനി നിയമങ്ങള്‍ പാലിച്ചല്ല എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അറസ്റ്റ് വാറണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ വിനോദ് കുമാറാണ് പരാതിയിലാണ് നടപടി. പല തവണ നോട്ടീസ് നല്‍കിയിട്ടും സുകുമാരന്‍ നായര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സെഷന്‍സ് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയും അംഗങ്ങളും…

Read More

‘ഭരണം മാറിയാൽ ലാത്തിച്ചാർജ് നടത്തിയ പോലീസിനെ തെരുവിലിട്ട് തല്ലും’; ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ്

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കെപിസിസി സെക്രട്ടറിയുടെ പരസ്യ ഭീഷണി. സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെയായിരുന്നു ഭീഷണി. ഭരണം മാറിയാൽ ലാത്തിച്ചാർജ് നടത്തിയ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീരാജിനെ തെരുവിലിട്ട് തല്ലുമെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ ചെയ്തത് തന്തയില്ലായ്മയാണ്. വേണ്ടിവന്നാൽ സഹകരണ രജിസ്ട്രാർ ഓഫീസ് തല്ലിത്തകർക്കും. അധികാരം ലഭിച്ചാൽ തിരിച്ച് കണക്ക് ചോദിക്കും. പത്തനംതിട്ട…

Read More

അധ്യാപകരും വിദ്യാർത്ഥികളും അടക്കം നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ; സംഭവം സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ ചിക്കൻ കറി കഴിച്ചതിന് ശേഷം

കണ്ണൂർ: വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവൺമെന്‍റ് ഹൈസ്കൂളിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികൾക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നൽകിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം. ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്….

Read More

സഹോദരിയുടെ വീട്ടിൽ പോയതിന് ഭർത്താവ് ഭാര്യയെ ബൈക്കിൽ കെട്ടി വലിച്ചിഴച്ചു

രാജസ്ഥാനിലെ നാഗൗറിൽ ഭർത്താവ് ഭാര്യയെ മോട്ടോർ സൈക്കിളിന് പിന്നിൽ കെട്ടിയിട്ട് വലിച്ചിഴച്ചു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ പ്രതി അറസ്റ്റിലായി. ഭാര്യ ബാർമറിലുള്ള സഹോദരിയുടെ വീട്ടിൽ പോയതിൽ പ്രകോപിതനായിട്ടാണ് ഈ ക്രൂരത കാണിച്ചത് പ്രേമ റാം മേഘ് വാൾ എന്ന യുവാവാണ് ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴച്ചത്. 10 മാസം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. ഒരു മാസം മുമ്പ് ഒരു ചടങ്ങിനായി ബാർമറിലുള്ള സഹോദരിയുടെ വീട്ടിൽ പോകാൻ ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇയാൾ വിസമ്മതിച്ചു എന്നാൽ…

Read More

ജനം വിയര്‍ക്കും ; അധിക വൈദ്യുതി നിരക്ക് ഈടാക്കാനൊരുങ്ങി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി. നിലവിലുള്ള വൈദ്യുതി നിരക്കിനൊപ്പം വേനല്‍ക്കാലത്ത് പ്രത്യേക നിരക്ക് കൂടി ഈടാക്കാൻ നീക്കം. യൂണിറ്റിന് 10 പൈസ വെച്ച് ഉപഭോക്താക്കില്‍ നിന്ന് പിരിക്കാനുള്ള അനുമതി തേടി വൈദ്യുതി റഗുലേറ്ററി കമ്മീഷന് ശിപാര്‍ശ സമര്‍പ്പിച്ചു. ജനുവരി മുതല്‍ മെയ് വരെയാണ് കെ.എസ്.ഇ.ബിയുടെ പുസ്തകത്തിൽ വേനൽക്കാലം. പുറത്ത് നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധിയില്ലാതെ കടന്നു പോകാനാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഒറ്റയടിക്ക് ഈ ബാധ്യത ജനത്തിന്…

Read More

16-ാം നമ്പര്‍ ജഴ്‌സി ഇനി മറ്റാര്‍ക്കുമില്ല, പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം

      പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു. പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു…

Read More

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാറിൻ്റെ ആറു ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം….

Read More

തൃശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു.

തൃശ്ശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് മകൻ 10 വയസ്സുള്ള അസിം സിയാദ് ആണ് മരിച്ചത്. സ്കൂളിൽ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമായത്തിലാണ് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ചേലക്കര പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ചേലക്കര ഗവ. SMT സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി. മരണത്തെ തുടർന്ന് സ്കൂളിന്…

Read More

ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ

ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരാണ് അറസ്റ്റിലായത് . ചിറയിൻകീഴ് അഴൂർ ശാസ്‌തവട്ടം തുന്നരികത്തു വീട്ടിൽ സിദ്ധിഖ് (35)  കൊല്ലം ജില്ലയിൽ പരവൂർ പുത്തൻകുളം തൊടിയിൽ വീട്ടിൽ വിജി(30) ആറ്റിങ്ങൽ മങ്കാട്ടുമൂല കോളനി ആതിര ഭവനിൽ അജിത് (29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ചെമ്പ് – വെള്ളി ആഭരണങ്ങളിൽ ആകെ തൂക്കത്തിൻറെ 10 മുതൽ 15 ശതമാനം വരെ സ്വർണ്ണം…

Read More

പന്തീരാങ്കാവ് കേസ് പരാതിയില്ലെന്ന് ആവർത്തിച്ച് പെൺകുട്ടി; ഇരുവരെയും കൗൺസിലിങ്ങിന് വിട്ട് ഹൈക്കോടതി

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുല്‍ പി ഗോപാലിനും പരാതിക്കാരിക്കും കൗൺസലിംഗ് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കേസിൽ പരാതിയില്ലെന്ന് പെൺകുട്ടി ആവർത്തിച്ചതോടെയാണ് നടപടി. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വിദഗ്ധ കൗണ്‍സലര്‍ സേവനം നല്‍കണം. ഇതിന്റെ റിപ്പോര്‍ട്ട് നിയമ സേവന അതോറിറ്റി 21 ന് ഹൈക്കോടതിക്ക് നല്‍കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശിച്ചു. ഇരുവരും കൗണ്‍സലിംഗിന് ഹാജരായതിന് ശേഷം ഗാര്‍ഹിക പീഡന കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കും. ഇരുവരുടെയും സമാധാനപരമായ വിവാഹ ജീവിതത്തിനായാണ് കേസ് റദ്ദാക്കുമെന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial