
യുപിയിൽ ഓടുന്ന കാറിൽ വിദ്യാർത്ഥിനിയെ ക്രൂര ബലാത്സംഗം ചെയ്തു; ഹൈ വേയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
ആഗ്ര: എൻജിനീയറിങ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിലിട്ട് ബലാത്സംഗംചെയ്ത ശേഷം റോഡിൽ തള്ളി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ എൻജിനീയറിങ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥിനിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ സീനിയർ വിദ്യാർത്ഥി കാറിലിട്ട് ബലാത്സംഗംചെയ്ത ശേഷം ആഗ്ര-ഡൽഹി ഹൈവേയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നാണ് പരാതി. കോളേജിലെ പൂർവവിദ്യാർത്ഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് കാറിലേക്ക് വലിച്ചുതള്ളിയിട്ടശേഷം കൈകൾ കെട്ടിയിട്ടെന്നും പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഇതിനുശേഷം അർധനഗ്നയായ നിലയിലാണ് തന്നെ റോഡരികിൽ…