ഹോമിയോ ഡോക്ടർ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ;ദുരൂഹത ആരോപിച്ച് കുടുംബം

കൽപറ്റ: കൽപറ്റയിൽ ഹോമിയോ ഡോക്ടർ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ. എമിലി സ്വദേശി കായിക്കര മാജിത ഫർസാനയെയാണ് (34) മരിച്ചത്. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റിൽ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ് : സലിം

Read More

അടിയൊഴുക്ക് കുറഞ്ഞിട്ടും തെരച്ചിൽ പുനരാരംഭിച്ചില്ല; ഷിരൂരിലെത്തി പ്രതിഷേധം നടത്താൻ അർജുൻ്റെ കുടുംബം

കോഴിക്കോട്: ഷിരൂരിലെത്തി പ്രതിഷേധം നടത്താൻ അര്‍ജുന്‍റെ കുടുംബം. അടിയൊഴുക്ക് കുറഞ്ഞിട്ടും ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടം ഈശ്വര്‍ മല്‍പെയെ ഗംഗാവലി പുഴയില്‍ ഇറങ്ങാൻ സമ്മതിക്കാത്തത് എന്തുകൊണ്ടാണെന്നും കുടുംബം ചോദിച്ചു. അര്‍ജുന് പകരം വെറെ ഏതേലും മന്ത്രി പുത്രന്മാര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥയുണ്ടാകില്ല. ഇന്ന് കളക്ടറെയും എംഎല്‍എയെയും കാണുമെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ തെരച്ചിൽ അനിശ്ചിതമായി വൈകുന്നതിൽ ഉത്തര കന്ന‍ഡ…

Read More

ഭാര്യയുടെ അവിഹിതം അറിഞ്ഞ ഭർത്താവ് പകരമായി മറ്റൊരു പെൺകുട്ടിയെ ആവശ്യപ്പെട്ടു.15 കാരിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

തിരുവനന്തപുരം:ആറ്റിങ്ങൽ മുദാക്കൽ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ദമ്പതിമാർ അറസ്റ്റിലായി. ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ(24) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്‌തത്. 2021 ഏപ്രിൽ മുതൽ പലതവണകളായി പെൺകുട്ടി കൊടുംപീഡനത്തിന് ഇരയായെന്നാണ് പരാതി. നാലു വർഷം പീഡിപ്പിച്ചു. 11 വയസുമുതൽ 15 വയസുവരെ പീഡനത്തിനിരയായി. പെൺകുട്ടി സ്കൂകൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂൾ കൗൺസിലറെ…

Read More

പോൺ വീഡിയോക്ക് അടിമ; ഒട്ടേറെ വിവാഹങ്ങൾ; കൊൽക്കത്ത ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സഞ്ജയ് റോയ്

      കൊൽക്കത്ത :ആർജി.കർ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതി പോൺ വീഡിയോകൾക്ക് അടിമയാണെന്നും ഒന്നിലധികം വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണെന്നും പോലീസ് പറയുന്നു.പോലീസ് വെൽഫെയർ ബോർഡിലെ സിവിക് വോളൻ്റിയർ എന്ന നിലയിൽ ആശുപത്രിയിലെ നിരവധി ഡിപ്പാർട്ട്‌മെൻ്റുകളിലേക്ക് എളുപ്പത്തിൽ കടക്കാൻ പ്രതിക്ക് കഴിയുമായിരുന്നു . പ്രതിയുടെ ഫോണിൽ നിന്നും പോലീസ് ഒട്ടനവധി പോൺ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. ട്രാഫിക് മാനേജ്മെൻ്റും ദുരന്ത…

Read More

യുപിയിൽ ബലാത്സംഗത്തിനരായ പതിനാലുകാരി പ്രസവിച്ചു; ദുരഭിമാന ബോധത്താൽ കുഞ്ഞിനെ കുഴിച്ച് മുടി

ലഖ്‌നൗ: ബലാത്സംഗത്തിനിരയായ പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ദുരഭിമാന ബോധത്താല്‍ കുഞ്ഞിനെ കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ബഹെറിച്ചിലാണ് സംഭവം അയല്‍വാസിക്കെതിരെ കേസ് എടുത്തതായും കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു. 57 കാരനായ അയല്‍വാസിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും കുട്ടി ഗര്‍ഭം ധരിച്ച് ഏഴ് മാസം കഴിഞ്ഞ ശേഷമാണ് മാതാപിതാക്കള്‍ സംഭവം പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സഹാദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ…

Read More

മുണ്ടക്കൈ ദുരന്തം: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്

  തിരുവനന്തപുരം: മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. വയനാടിന് കൈത്താങ്ങുമായി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഫൗണ്ടേഷനും രംഗത്തെത്തിയിരുന്നു….

Read More

പി വി അൻവറിന് തിരിച്ചടി; നീരൊഴുക്ക് തടസ്സപ്പെടുത്തി പണിത നിർമ്മിതികൾ പൊളിച്ച് നീക്കാൻ കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് കളക്ടർ. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കളക്ടറുടെ ഉത്തരവ്. പ്രകൃതിദത്തമായ നീർച്ചാലുകൾക്ക് കുറുകെ നിർമ്മാണ പ്രവർത്തികൾ നടത്തി, കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസ്സമുണ്ടാക്കി. കാലവർഷത്തിൽ ഇത് ദുരന്തത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്. ഒരുമാസത്തിനകം നിർമ്മാണങ്ങൾ…

Read More

ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന

ധാക്ക : ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന.തന്റെ സർക്കാരിന്റെ പതനത്തിന് പിന്നിൽ അമേരിക്ക. രാജിവച്ചത് അക്രമങ്ങളിൽ കൂടുതൽപേർ മരിക്കുന്നത് ഒഴിവാക്കാൻ. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്ത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാനായി അമേരിക്ക ആസൂത്രിതമായ നീക്കം നടത്തി. സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അടിയറവെക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു. ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ…

Read More

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: സിപിഐഎം വനിത നേതാവ് അറസ്റ്റിൽ

    കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതൽ 2022 നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചില്ല. നിക്ഷേപകർ തുക മടക്കി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്.

Read More

തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ആറരോടെയാണ് ഇവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. അത്തനാസ്, അരുൾദാസ്, ബാബു എന്നിവർക്കാണ് വള്ളം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial