
മയിലിനെ കൊന്ന് കറിവെച്ചു; വീഡിയോ വൈറലായതിന് പിന്നാലെ യൂട്യൂബർ അറസ്റ്റിൽ
അമരാവതി: മയിലിനെ കൊന്ന് കറിവെച്ച് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. തെലങ്കാനയിലെ സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെയാണ് പൊലീ സ് അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. പരമ്പരാഗത മയിൽ കറിയെന്ന പേരിലാണ് ഇയാൾ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായി. പ്രണയ് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് മൃഗാവകാശ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാൾ പുറത്ത് വിട്ടിരുന്നതായി…