Headlines

ആലപ്പുഴയിൽ മധ്യവയസ്‌കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ തൈപ്പറമ്പിൽ ടി എസ് സജുവാണ് (52) മരിച്ചത്. സജുവിന്‍റെ മാതാവ് രാത്രിയിൽ ബന്ധു വീട്ടിലാണ് കിടക്കുന്നത്. ഇവർ ശനിയാഴ്ച രാവിലെയെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് സൗത്ത് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയിലെ ഡൈനിങ് ടേബിളിൽ മദ്യകുപ്പിയും അഞ്ച് ഗ്ലാസുകളുമുണ്ടായിരുന്നു. ടേബിളിന് സമീപം നാലഞ്ച് കസേരകളും നിരത്തിയിട്ടിരുന്നു. സ്ഥിരം മദ്യപിക്കുന്ന സ്വഭാവക്കാരനായ സജുവിനൊപ്പം മറ്റാരെങ്കിലും മദ്യപിക്കാനെത്തിയെന്ന സംശയമുണ്ട്. വിരലടയാള വിദഗ്ധരെത്തി മേശപ്പുറത്തിരുന്ന ഗ്ലാസുകൾ പരിശോധിച്ചു….

Read More

മന്ത്രവാദ ചികിത്സയിലൂടെ രോഗം മാറ്റാം; രോഗിക്ക് നഷ്ടമായത് 15 ലക്ഷം രൂപയുടെ സ്വർണ്ണം, അറസ്റ്റ്

ജാർഖണ്ഡ്: ഒരു ആടിനെ തന്നാൽ മന്ത്രവാദ ചികിത്സ നടത്തി മന്തുരോഗം മാറ്റാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഒടുവിൽ രോഗിയുടെ 15 ലക്ഷം രൂപ വില വരുന്ന സ്വർണ്ണവുമായി തട്ടിപ്പുകാർ മുങ്ങി. അന്വേഷണത്തിന് പിന്നാലെ അമ്മാവനെയും മരുമകനെയും പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലെ സത്ഗാവാൻ ബ്ലോക്കിലെ മാർക്കോയ് ഗ്രാമത്തിലാണ് സംഭവം. 46 കാരനായ പങ്കജ് കുമാർ സിംഗ് വർഷങ്ങളായി കാലില്‍ മന്തുരോഗവുമായി മല്ലിടുകയായിരുന്നു. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും രോഗം ഭേദമാക്കിയില്ല. ഒരു ദിവസം പറമ്പില്‍ പണിയെടുക്കുമ്പോള്‍…

Read More

സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗറുടെ ഷൂട്ടിങ്, പിന്നാലെ വിവാദം

  തിരുവനന്തപുരം: കർശന നിയന്ത്രണങ്ങൾക്കിടയിൽ സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗര്‍ വിഡിയോ ചിത്രീകരിച്ചതില്‍ വിവാദം. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്ളോഗറുടെ വിഡിയോ ചിത്രീകരണം. ബുധനാഴ്ച്ചയാണ് സംഭവം. സെക്രട്ടേറിയേറ്റ് സ്പെഷ്യല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്ളോഗര്‍ ചിത്രീകരിച്ചത്. നിശ്ചിത ഫീസ് ഈടാക്കി നേരത്തെ സെക്രട്ടറിയേറ്റില്‍ സിനിമാ ചിത്രീകരണം അടക്കം അനുവദിച്ചിരുന്നു. പിന്നീട് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. അതീവ സുരക്ഷ കണക്കിലെടുത്താണ് സെക്രട്ടേറിയേറ്റിലെ വിഡിയോ ചിത്രീകരണത്തിന് അനുമതി ഇല്ലാത്തത്. ആഭ്യന്തര വകുപ്പാണ് ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇങ്ങനെയൊരു…

Read More

ഉല്ലാസ് പന്തളം വിവാഹിതനായി;അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് വധു

കോമേഡിയനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്.ഉല്ലാസിന്‍റെ രണ്ടാം വിവാഹമണിത്. പരേതയായ ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്തും സൂര്യജിത്തും എന്നീ പേരുകളിലുള്ള രണ്ട് ആൺമക്കളുണ്ട്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ആളാണ് ഉല്ലാസ് പന്തളം….

Read More

ബംഗ്ലാദേശിൽ സുപ്രീം കോടതി വളഞ്ഞ് വിദ്യാർഥികൾ, ചീഫ് ജസ്റ്റിസിനെ കൊണ്ട് രാജിവയ്പ്പിച്ചു

       ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞിരുന്നു. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുൾ ഹസൻ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം ആളിപ്പടർന്നത്. കഴിഞ്ഞ വർഷമാണ് ഹസൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. സുപ്രിം കോടതിയിൽ നിന്ന് ഒളിച്ചോടിയ ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു….

Read More

പട്ടാമ്പിയിൽ ബസ് കയറിയിറങ്ങി വിമുക്ത ഭടന്  ദാരുണാന്ത്യം

പാലക്കാട്: ബസ് അപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം. വിമുക്ത ഭടനായ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷാണ് (42) മരിച്ചത്. റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പട്ടാമ്പി – മേലെ പട്ടാമ്പി ഭാഗത്തെ റോഡ് തകർന്നുകിടക്കുന്നത് ചർച്ചാവിഷയമാണ്. ഈ ഭാഗത്തെ റോഡുകൾ പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്. റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മേലെ പട്ടാമ്പി…

Read More

തുമ്പ ചെടി തോരൻ കഴിച്ചു;ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു.

ആലപ്പുഴ: ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ആണ് ബന്ധുക്കളുടെ സംശയം. വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Read More

ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി കൊലപാതകം ഒരാൾ പിടിയിൽ

തിരുവനന്തപുരം: പൗഡിക്കോണത്ത് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്തു കൊടുത്തയാളാണ് പിടിയിലായത്. വെഞ്ഞാറമൂട് മുക്കുന്നുമൂട് സ്വദേശി സുബിന്‍ ആണ് പോലീസിന്റെ പിടിയിലായത്‌. പ്രതികളെ നേരത്തെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. കുറ്റിയാനി സ്വദേശികളായ സജീര്‍, അന്‍ഷാദ്, അന്‍വര്‍, ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആറ് മാസം മുമ്പ് പോത്തന്‍കോട്…

Read More

കാക്കനാട് ലഹരി വേട്ട; യുവതി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

കൊച്ചി: കാക്കനാട് എംഡിഎംഎയുമായി 9 പേര്‍ അറസ്റ്റിൽ. യുവതി ഉള്‍പ്പടെയാണ് 9 പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ ജമീല മന്‍സില്‍ സാദിഖ് ഷാ, ബിഷാരത്ത് വീട്ടില്‍ സുഹൈല്‍ ടി.എന്‍, കളംപുറം വീട്ടില്‍ രാഹുല്‍ കെ എം, ആകാശ് കെ, തൃശ്ശൂര്‍ സ്വദേശികളായ നടുവില്‍പുരക്കല്‍ വീട്ടില്‍ അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ് പി ആര്‍, നിഖില്‍ എം എസ്, നിധിന്‍ യു എം, രാഗിണി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 13.522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ടി…

Read More

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം.

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്. വളാഞ്ചേരിയിൽ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന അറഫ എന്ന സ്വകാര്യ ബസ് പറമ്പിലങ്ങാടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. നിർത്താനൊരുങ്ങിയ ബസിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടറായ മൻസൂർ കാൽ തെന്നി റോഡിലേയ്ക്ക് വീഴുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial