Headlines

സ്വർണ്ണ വില വീണ്ടും കൂടി;പവന് 160 രൂപ വർദ്ധിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ വർധിച്ചതോടെ പവന് ഇന്നത്തെ വിപണി വില 51,560 രൂപയാണ്. ഇന്നലെ 600 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ സ്വർണവില ഇന്നലെ 51000 കടന്നു. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6445 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5330 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്നലെ ഒരു…

Read More

ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു; വെട്ടുകത്തി ജോയി ജയിലിൽ നിന്നിറങ്ങിയത് മൂന്ന് ദിവസം മുൻപ്

തിരുവനന്തപുരം: വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാ നേതാവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വെട്ടേറ്റ ജോയി മൂന്നു മണിക്കൂറോളമാണ് രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നത്. ഒടുവിൽ പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽവച്ചാണ് ഇയാൾ ആക്രമണത്തിന് ഇരയായത്. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ…

Read More

സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിൽ യുവാക്കൾക്കെതിരെ പീഡനപരാതി; നിരപരാധികളായ യുവാക്കൾ പീഡനക്കേസിൽ ജയിലിൽ കിടന്നത് 68 ദിവസം

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യാജപീഡന പരാതിയെ തുടർന്ന് രണ്ട് യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം. പത്തൊൻപതും ഇരുപതും വയസുള്ള യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് രണ്ടു മാസത്തിലേറെ ജയിലിൽ കിടന്നത്. യുവാക്കളുടെ ബന്ധുവായ സ്കൂൾ വിദ്യാർത്ഥിനിയാണ് ഇരുവർക്കുമെതിരെ പീഡന പരാതി നൽകിയത്. സഹപാഠിയുമായുള്ള പെൺകുട്ടിയുടെ പ്രണയബന്ധം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് മാതാപിതാക്കൾ പോലും അറിയാതെ പെൺകുട്ടി യുവാക്കൾക്കെതിരെ പീഡന പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി നേരിട്ടെത്തിയതോടെ രണ്ട് യുവാക്കൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സഹോദരിയുടെ…

Read More

ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം ; അമൻ്റെ വിജയത്തോടെ ഇന്ത്യക്ക് ആറാം മെഡൽ

പാരിസ്: പാരിസ് ഒളിംപിക്‌സിൽ പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം. പോർട്ടറിക്കോ താരത്തിനെ പരാജയപ്പെടുത്തു അമൻ സെഹ്റാവത് ആണ് വെങ്കല മെഡൽ നേടിയത്. പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ ആറാം മെഡൽ നേട്ടമാണിത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമൻറെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ…

Read More

മദ്യപിച്ച് തമ്മിലടി, പൊലീസിൽ അറിയിച്ചതോടെ പക; അതിഥി തൊഴിലാളികൾ വീട്ടമ്മയെ ആക്രമിച്ചു, വസ്ത്രം വലിച്ച് കീറി

അമ്പലപ്പുഴ : ആലപ്പുഴയിൽ അയൽവാസികളായ അതിഥി തൊഴിലാളികൾ വീടു കയറി ആക്രമിച്ചു. വീട്ടമ്മക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചാത്ത് 11-ാം വാർഡ് കാക്കാഴം ലക്ഷ്മി നിവാസിൽ വിശ്വ ലക്ഷ്മി (57) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി 10.30 ഓടെയായിരുന്നു സംഭവം. 15 ഓളം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളാണ് വിശ്വലക്ഷ്മിയുടെ വീടിന് വടക്കു ഭാഗത്തായി താമസിക്കുന്നത്. ഇവർ തമ്മിൽ പലപ്പോഴും മദ്യപിച്ച് വഴക്കുണ്ടാക്കുന്നതും പതിവാണ്. കഴിഞ്ഞ രാത്രിയിലും അതിഥി തൊഴിലാളികൾ തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു. ഇത് ശല്യമായതോടെ…

Read More

സർക്കിൾ ഇൻസ്‌പെക്ടർ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്

പത്തനംതിട്ട: ഭക്ഷണപ്പൊതികളിൽ പ്രത്യേകിച്ച് ഹോട്ടലുകളിൽ നിന്ന് വാങ്ങുന്നവയിൽ ഈച്ചയും പല്ലിയും ഒക്കെയും കിടക്കുന്നത് സമീപകാലത്ത് ഒരുപാട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തവണ പഴുതാര ആണ് വില്ലൻ. കിട്ടിയത് ബിരിയാണിയിൽ നിന്നും. അവിടം കൊണ്ടും തീരുന്നില്ല.കിട്ടിയതാർക്കെന്നത് ജീവനുണ്ടെങ്കിൽ പഴുതാര പോലും ഒന്ന് പേടിക്കും. തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ആണ് ചത്ത പഴുതാരയെ കിട്ടിയത്. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ്…

Read More

കായലിൽ ഒഴുക്കിൽപെട്ട് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: കായലിൽ ഒഴുക്കിൽ പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. പനങ്ങാട് വിഎച്ച്‌എസ്‌എസ് വിദ്യാർഥിനിയാണ് ഫിദ. നീണ്ട 12 മണിക്കൂറത്തെ തിരച്ചിലിന് ശേഷം മത്സത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. രാവിലെ 6.30ന് ഭക്ഷണാവശിഷ്ടം കളയാൻ കായലിൽ ഇറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന് വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കായലിൽ ആഴവും അടിയൊഴ്ക്കും ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. സ്കൂബ സംഘവും ഫയർഫോഴ്സും രാവിലെ മുതൽ സംയുക്തമായി…

Read More

യുവ നടിയുടെ പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

കൊച്ചി: യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. പാലാരിവട്ടം പൊലീസ് ആണ് സൂരജിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നേരത്തെ, ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ സൂരജിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു. കേസിൽ സ്റ്റേഷനിലെത്തി കീഴടങ്ങുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ തുടങ്ങിയ നിയമങ്ങൾ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിരുന്നത്. കേസിനു പിന്നാലെ യൂട്യൂബർ ഒളിവിൽ പോയിരുന്നു. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി…

Read More

കാറിൽ കടത്തിയത് എംഡിഎംഎയും ഹാശിഷ് ഓയിലും; രണ്ട് യുവാക്കൾ അറസ്റ്റിൽ

കുന്നംകുളം: തൃശ്ശൂർ കുന്നംകുളം ചൊവ്വന്നൂരിൽ കാറിൽ കടത്തിയ ലഹരി പിടികൂടി. 2 കിലോ ഹാശിഷ് ഓയിലും 65 ഗ്രാം എംഡിഎംഎയുമായി ഗുരുവായൂർ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഗുരുവായൂർ താമരയൂർ സ്വദേശി കുട്ടിയേരിൽ വീട്ടിൽ 31 വയസ്സുള്ള നിതീഷ്, പേരകം കാവീട് സ്വദേശി മുസ്ലിം വീട്ടിൽ 21 വയസ്സുള്ള അൻസിൽ എന്നിവരാണ് മാരക മയക്കുമരുന്നുകളുമായി അറസ്റ്റ് ചെയ്തത്. കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഗുരുവായൂരിലേക്ക്…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹ തടവുകാരൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരൻ വേലായുധനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഊന്നുവടി കൊണ്ടുളള അടിയേറ്റ് കോളയാട് സ്വദേശിയായ തടവുകാരൻ കരുണാകരൻ (86) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു അക്രമം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയാണ് വേലായുധൻ. സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial