വയനാട് ദുരന്തത്തിൽ സംഘടനകൾ നടത്തുന്ന പണപിരിവിനെതിരായ ഹർജി തള്ളി; ഹർജിക്കാരൻ 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് പിഴ അടയ്ക്കാൻ കോടതി നിർദ്ദേശം

കൊച്ചി: വയനാട് ദുരന്തത്തിൽ സംഘടനകൾ നടത്തുന്ന പണപ്പിരിവ് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരൻ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടയ്ക്കാൻ കോടതി നിർദേശിച്ചു. ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു. വയനാട് ദുരന്തത്തിന്‍റെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ…

Read More

ആറ്റിങ്ങലിൽ മുക്കുപണ്ടം വച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ

ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെസി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 916 പതിച്ച മൂന്ന് മുക്കുപണ്ട വളകൾ പണയം വെച്ച് 120000 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബിവി (45)യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 2023 ഒക്ടോബർ മാസത്തിലാണ് ജെ. സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകി കബളിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്.ആറ്റിങ്ങൽ, കടയ്ക്കാവൂർ,ചിറയിൻകീഴ്, കല്ലമ്പലം എന്നീ…

Read More

ഒന്നിലധികം പേർക്ക് ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താം.

ന്യൂഡല്‍ഹി: ഒന്നിലധികം പേര്‍ക്ക് ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് ഇതുവരെ ഉപയോക്താവിന് യുപിഐ ഇടപാടിന് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്‌മെന്റ് സൗകര്യമാണ് ആര്‍ബിഐ അവതരിപ്പിച്ചത്. കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിലെ യുപിഐ ആപ്പ്…

Read More

സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അറസ്റ്റിൽ

ദില്ലി: പലസ്തീൻ ഐക്യദാർഢ്യം പരിപാടിയില്‍ പങ്കെടുത്ത സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയത്. ഖാൻ മാർക്കറ്റ് പരിസരത്ത് വെച്ചാണ് ആനി രാജയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.  

Read More

വർക്കലയിൽ ട്രെയിനിൻ്റെ ഡോർ തട്ടി പുറത്തേക്ക് വീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ ഡോര്‍ തട്ടി പുറത്തേക്ക് വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ഇടവയില്‍ വെച്ച് വേണാട് എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ ട്രെയിനിന്റെ ഡോര്‍ തട്ടി ഗൗരി പുറത്തേക്ക് വീഴുകയായിരുന്നു. മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്തുള്ള വീട്ടില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു കൊട്ടിയം ഗോകുലത്തില്‍ ഷാജി – ബിനി ദമ്പതികളുടെ മകള്‍ ഗൗരി ബി ഷാജി (16). പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കോട്ടയം മാന്നാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്….

Read More

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; റബർവില കുത്തനെ ഉയർന്നു

കോട്ടയം: റെക്കോർഡ് കടന്ന് സംസ്ഥനത്തെ റബർ വില. വ്യാഴാഴ്ച ഒരുകിലോ റബറിന് വില 244 രൂപ ആയി ഉയർന്നു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു ലഭിച്ചതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇത് ഇന്നലെ മറികടന്നു. 12 വർഷത്തിനുശേഷമാണ് റബർഷീറ്റ് വില റെക്കോഡ് ഭേദിച്ചത്. നേരത്തേ വില 90 വരെയായി കുറഞ്ഞിരുന്നു . വ്യാഴാഴ്ച ആർ.എസ്.എസ്-നാലിന് 244 രൂപയാണ് റബർ ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും കോട്ടയത്ത് 250 രൂപക്കുവരെ വ്യാപാരം നടന്നു….

Read More

വിനേഷ് ഫോഗട്ടിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും; അന്താരാഷ്ട്ര കായിക കോടതി വാദം കേൾക്കും

ഡല്‍ഹി: ഭാരക്കൂടുതല്‍ കാണിച്ച് ഒളിംപിക്സ് ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. അന്താരാഷ്ട്ര കായിക കോടതി ഇന്ന് ഉച്ചക്ക് ഒന്നരയോടെ വാദം കേൾക്കും. വിനേഷ് ഫോഗട്ടിനായി പാരിസിലുള്ള നാല് അഭിഭാഷകരാണ് അപ്പീൽ നൽകിയത്. ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളിമെഡൽ പങ്കിടണമെന്നാണ് താരത്തിന്‍റെ ആവശ്യം. അതേസമയം ഗുസ്തി 57 കിലോ പുരുഷ വിഭാഗത്തിൽ അമൻ സെഹ്‍റാവത്ത് ഇന്ന് വെങ്കലപോരാട്ടത്തിന് ഇറങ്ങും. പുവർട്ടോ റിക്കോയുടെ ഡാരിയൻ ക്രസ്സാണ് എതിരാളി. 4*400 മീറ്റർ…

Read More

തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടൽ; ഇരിങ്ങാലക്കുടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ

തൃശൂര്‍: തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടൽ നടത്തിയ യുവാവ് അറസ്റ്റിൽ. അവിട്ടത്തൂര്‍ സ്വദേശി ചോളിപ്പറമ്പില്‍ സിനോബി (36)യാണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത്. അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞായിരുന്നു കബളിപ്പിക്കൽ നടത്തിയത്. ബ്ലൂ മിസ്റ്റി കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനുശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മയുടെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച…

Read More

കോളേജ് അധ്യാപകനെ വീടിനോട് ചേർന്നുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി, ആന്തരികാവയങ്ങൾ പുറത്തുവന്ന നിലയിൽ

      കൊച്ചി: കോളേജ് അധ്യാപനെ മരിച്ച നിലയിൽ കണ്ടെത്തി. മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാൽ ( 41) നെയാണ് ഇന്നലെ വൈകിട്ട് 5.30 മണിയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വയറ് കീറി ആന്തരീക അവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസർ ആണ് ചന്ദ്രലാൽ. വയറ് കീറിയ നിലയിലുള്ള മൃതദേഹം അയൽവാസിയായ സ്ത്രീയാണ് കണ്ടത്. രണ്ടാഴ്ചയായി ചന്ദ്രലാൽ ലീവിലായിരുന്നു….

Read More

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ഗതാഗത കമ്മീഷണറെ മാറ്റി, യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടര്‍, ഹര്‍ഷിത ബെവ്കോ എംഡി

      തിരുവനന്തപുരം : സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് അഴിച്ചുപ്പണി. ബെവ്ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടി.കെ.വിനോദ് കുമാർ സ്വയം വിമരിക്കുന്ന സാഹചര്യത്തിലാണ് നിയമനം. വിനോദ് കുമാർ വിരമിക്കുമ്പോള്‍ യോഗേഷ് ഗുപ്ത ഡിജിപി തസ്തികളിലേക്ക് ഉയർത്തേണ്ടതായിരുന്നു.എന്നാല്‍, ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നും കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിധിൻ അഗർവാള്‍ മടങ്ങിവരുന്നതിനാൽ യോഗേഷ് ഗുപ്തയുടെ സ്ഥാനകയറ്റം ഇപ്പോള്‍ ഉണ്ടാകില്ല. ബെവ്ക്കോ എംഡിയായ ഐജി ഹർഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial