
അടൂരിൽ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ
പത്തനംതിട്ട : പത്തനംതിട്ട അടൂരിൽ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. അടൂർ ഏഴംകുളം നെടുമൺ പത്മ വിലാസം വീട്ടിൽ അനന്തകൃഷ്ണനെ (26)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും ബാലനീതി നിയമ പ്രകാരവും പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ഭാര്യ വീട്ടിലെത്തിയ പ്രതി അനന്തകൃഷ്ണൻ കട്ടിലിൽ കിടന്ന 29 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കാലുകളിൽ പിടിച്ചുയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഭാര്യ ശിൽപ കുഞ്ഞിനെ ബലമായി…