യുപിഐ സംവിധാനത്തിൽ വൻ പരിഷ്ക്കാരം; പേയ്‌മെൻ്റ് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തി

യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സംവിധാനത്തിൽ വൻ പരിഷ്കാരവുമായി റിസ‍ർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി പ്രാഥമിക ഉപഭോക്താവിന്‍റെ യുപിഐ ഐഡി ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഇടപാടുകൾ നടത്താം. ഇത് ഉപഭോക്താവിന്‍റെ അനുമതിയോടെയാകും. അനുമതി ലഭിച്ചയാള്‍ക്ക് പ്രാഥമിക ഉപയോക്താവിൻ്റെ യുപിഐയിൽ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും. യുപിഐ പേമെൻ്റ് ലിമിറ്റ് ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തിയതിനൊപ്പം ആർബിഐ ഈ തീരുമാനം പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് നികുതിയിൽ നിന്നും…

Read More

വിവാഹഘോഷയാത്രയ്ക്കിടെ വാഹനങ്ങളിൽ സാഹസിക യാത്ര; 18 യുവാക്കൾക്കെതിരെ കേസ്, ആറ് പേരുടെ ലൈസൻസ് റദ്ദ് ചെയ്യും

കണ്ണൂർ: വിവാഹഘോഷയാത്രയ്‌ക്കിടെ വാഹനങ്ങളിൽ സാഹസിക യാത്ര നടത്തിയ 18 യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ വാഹനം ഓടിച്ചിരുന്ന ആറ് പേരുടെ ലെെസൻസ് റദ്ദ് ചെയ്യും. ആഡംബര കാറുകൾ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം കെ മുഹമ്മദ് ഷബിൻ ഷാൻ (19), ആലോള്ളതിൽ എ മുഹമ്മദ് സിനാർ (19), മീത്തൽ മഞ്ചീക്കര വീട്ടിൽ മുഹമ്മദ് ഷഫീൻ (19), പോക്കറാട്ടിൽ ലിഹാൻ മുനീർ (20), കാര്യാട്ട് മീത്തൽ പി മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയിൽ കെ കെ മുഹമ്മദ്…

Read More

സിപിഎം തിരുവല്ല ഏര്യാ സെക്രട്ടറിക്കെതിരെ അച്ചടക്കനടപടി; ചുമതലയിൽ നിന്നും മാറ്റി

പത്തനംതിട്ട: സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി. തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അഡ്വ. ഫ്രാൻസിസ് വി.ആൻറണിയെ ചുമതലയിൽ നിന്നും മാറ്റി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്നും ഫ്രാൻസിസ് വി ആന്റണിയെ നീക്കം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടി ജില്ലാകമ്മിറ്റി അംഗമായ പി.ബി.സതീശിനാണ് ഏരിയാ സെക്രട്ടറിയുടെ പകരം ചുമതല. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോല്പിക്കുന്നതിനായി ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ…

Read More

സംസ്ഥാനത്തെ സ്കൂളുകളിൽ പാദ വാർഷിക പരീക്ഷ സെപ്തംബർ 3 മുതൽ 12 വരെ

സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വര്‍ഷത്തെ  പാദ വാർഷിക പരീക്ഷ (ഓണപ്പരീക്ഷ) യുടെ തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപ്പരീക്ഷ സെപ്റ്റംബര്‍ 03 (ചൊവ്വ) മുതല്‍ 12 (വ്യാഴം) വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഓള്‍പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി….

Read More

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു.

പാരിസ്: പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. എക്സിലൂടെ തന്റെ വിരമിക്കൽ അറിയിച്ചതാണ് താരം. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാൻ കരുത്തില്ലെന്നും എല്ലാവരോടും ക്ഷമിക്കണമെന്നുമാണ് വിനേഷ് ഫോഗട്ട് കുറിച്ചത്. ‘ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ കരുത്ത് എനിക്കില്ല. വിട ഗുസ്തി 2001-2024. നിങ്ങളോട് എപ്പോഴും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ – എക്സിൽ വിനേഷ് കുറിച്ചു. വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ലോകം…

Read More

മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിൻ്റെ മുതിർന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കൊൽക്കത്തയിലെ വീട്ടിൽ രാവിലെ 9.30ഓടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ചുകാലമായി പൊതുപ്രവർത്തനത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. രണ്ട് തവണയായി 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 1966ലാണ് ബുദ്ധദേവ് ഭട്ടാചാര്യ സി.പി.എം അംഗമായി പ്രവർത്തനം തുടങ്ങിയത്. 1968ൽ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971ൽ സി.പി.എം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന് 1982ൽ സംസ്ഥാന…

Read More

ബിൽ തുക മാറാൻ കരാറുകാരനിൽ നിന്നും 50000 രൂപ കൈക്കൂലി; പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ  പിടിയിൽ

റാന്നി: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ. ബിൽ തുക മാറി നൽകാൻ കരാറുകാരനില്‍ നിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വെച്ചൂച്ചിറ പഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനീയർ വിജി വിജയന്‍ വിജിലൻസിന്‍റെ പിടിയിലായത്. പഞ്ചായത്തിലെ കുളം നവീകരണത്തിന് ഒമ്പതര ലക്ഷം രൂപ നേരത്തേ നൽകിയിരുന്നു. അന്നും ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാരൻ നൽകിയില്ല. തുടർന്ന് അന്തിമ ബില്ലായ 12.5 ലക്ഷം രൂപ നൽകണമെങ്കിൽ ആദ്യ ബില്ലിന്‍റെ കൈക്കൂലിയും ചേർത്ത് ലക്ഷം രൂപ വേണമെന്നാണ് വിജി ആവശ്യപ്പെട്ടത്….

Read More

കടം കൊടുത്തത് തിരികെ ചോദിച്ച യുവാവിനെ വീടുകയറി ആക്രമിച്ചു; ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേർ പിടിയിൽ.

തിരുവനന്തപുരം: കടം കൊടുത്തത് തിരികെ ചോദിച്ച യുവാവിനെ ഗോവിന്ദമംഗലത്ത് വീടുകയറി യുവാവിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതികളിൽ മൂന്ന് പേർ പിടിയിൽ. ക്വട്ടേഷൻ കേസിൽ വെമ്പായം സ്വദേശി ദീപക്(31),കവടിയാര്‍ സ്വദേശി അല്‍ അമീന്‍(34), മുട്ടത്തറ പരവന്‍കുന്ന് സ്വദേശി ദിലീപ്(30) എന്നിവരാണ് അറസ്റ്റിലായത്. മാറനല്ലൂർ പോലീസാണ് ചെന്നൈയിൽ നിന്നും ഇവരെ പിടികൂടിയത്. ഓഗസ്റ്റ് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഗോവിന്ദമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന ചെന്നൈ സ്വദേശിയായ അരുണ്‍കുമാറിനേയും സുഹൃത്ത് അനൂപിനേയും ഓട്ടോറിക്ഷയിലെത്തിയ 15-ഓളം പേരടങ്ങുന്ന സംഘം വീട്ടില്‍ക്കയറി മർദിക്കുകയായിരുന്നു. മാരകായുധങ്ങളുപയോഗിച്ച്…

Read More

കാമുകിയ്ക്ക് പിറന്നാൾ സമ്മാനമായി ആപ്പിൾ ഐഫോൺ വാങ്ങണം, പാർട്ടി നടത്തണം, അമ്മയുടെ സ്വർണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരൻ പിടിയിൽ

ഡൽഹി: കാമുകിയ്ക്ക് പിറന്നാൾ സമ്മാനമായി ആപ്പിൾ ഐഫോൺ വാങ്ങാനും പാർട്ടി നടത്താനുമായി അമ്മയുടെ സ്വർണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരൻ പിടിയിൽ. ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. സ്വർണം നഷ്ടമായതോടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒരു ജോടി സ്വർണ്ണ കമ്മലുകൾ, ഒരു മോതിരം, ഒരു ചെയിൻ എന്നിവയാണ് നഷ്ടപ്പെട്ടത്. ഇവ നഗരത്തിലെ സ്വർണപ്പണിക്കാരിൽ നിന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഓഗസ്റ്റ് 2ന് ആഭരണങ്ങൾ നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ വീട്ടമ്മ തൊട്ടടുത്ത ദിവസംതന്നെ പൊലീസീൽ പാരാതി…

Read More

വീടിനു സമീപം പതുങ്ങി നിന്നു; വെള്ളവുമായി വന്ന വീട്ടമ്മയെ ആക്രമിച്ചു മാല കവർന്നു,നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം കരിമണലിൽ പട്ടാപകൽ വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു. കരിമണൽ മേലെ മണപ്പുറത്ത് വീട്ടിൽ ലീല (60)യുടെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത് . വീടിന്‍റെ അടുക്കള വശത്ത് കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം കഴുത്തിൽ മാല മോഷ്ടിക്കുകയായിരുന്നു.തുടര്‍ന്ന് മോഷ്ടാവ് മാലയുമായി കടന്നുകളഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial