
മലപ്പുറം എസ്പിയുടെ ഔദ്യാഗിക വസതിയുടെ മുന്നിൽ പി വി അൻവർ എംഎൽഎ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെതിരെ പി വി അൻവർ എംഎൽഎ. എസ്പിയുടെ ഔദ്യോഗിക വസതിയുടെ മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് എംഎൽഎ. വിവിധ വിഷയങ്ങളിൽ എസ്പിക്കെതിരെയുള്ള പ്രതിഷേധമാണ് കുത്തിയിരിപ്പ് സമരത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പി വി അൻവർ എംഎൽഎ പ്രതികരിച്ചു. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പ്രതിഷേധം. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ…