Headlines

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ ടോം സി.വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. കാർ യാത്രികാരായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്….

Read More

പാഠപുസ്തകങ്ങളുടെ മറവിൽ ലോറിയിൽ കഞ്ചാവ് കടത്ത്; പ്രതികൾക്ക് 14 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

ഇടുക്കി: പുസ്തക ലോഡിനൊപ്പം കിലോക്കണക്കിന് കഞ്ചാവും. പാഠപുസ്തകങ്ങളുടെ ഒപ്പം ലോറിയിൽ കഞ്ചാവ് കടത്തിയ കേസിൽ 2 യുവാക്കൾക്ക് 14വർഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അനന്തു കെ പ്രദീപ്, അതുൽ റെജി എന്നിവരാണ് പ്രതികൾ. തൊടുപുഴ എൻഡിപിഎസ് കോടതി ആണ് ശിക്ഷ വിധിച്ചത്. എൻസിഇആർടിയുടെ പുസ്തക ലോഡിനൊപ്പമായിരുന്നു 62 കിലോ കഞ്ചാവ് കടത്താൻ ശ്രമം നടന്നത്. 2020 മെയ് മാസമായിരുന്നു സംഭവം. പ്രതികൾക്ക് 14 വർഷം കഠിന തടവിനും 1,00000 രൂപ പിഴയൊടുക്കാനും…

Read More

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ രജിസ്ട്രിയോടാണ് കോടതി നിര്‍ദേശിച്ചത്. മെമ്മറി കാര്‍ഡ് കോടതികളുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തതില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അതിജീവിതയുടെ വാദം പൂര്‍ത്തിയായി. നടിയെ ആക്രമിച്ച…

Read More

ആഭ്യന്തര കലാപത്തിനിടെ രാജി വച്ച് പലായനം ചെയ്ത ഷേഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മകൻ

ധാക്ക: ആഭ്യന്തര കലാപത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്ത ഷേഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകനും മുഖ്യ ഉപദേഷ്ടാവുമായ സജീബ് വാസെദ് ജോയി. കടുത്ത നിരാശയിലാണ് അവര്‍ രാജ്യം വിട്ടതെന്നും സജീബ് വാസെദ് ജോയി പറഞ്ഞു ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സജീബിന്റെ പ്രതികരണം. ബംഗ്ലദേശിനെ മാറ്റിയെടുക്കാന്‍ വളരെയേറെ ശ്രമിച്ചിട്ടും തനിക്കെതിരെയുണ്ടായ കലാപത്തില്‍ അവര്‍ നിരാശയാണെന്ന് സജീബ് പറഞ്ഞു. ഹസീന അധികാരം ഏറ്റമെടുക്കുമ്പോള്‍ വെറുമൊരു ദരിദ്രരാജ്യമായിരുന്നും ബംഗ്ലാദേശ്. എന്നാല്‍ ഇന്ന് ഏഷ്യയിലെ വളര്‍ന്നുവരുന്ന രാജ്യങ്ങളിലൊന്നാക്കാന്‍ ഹസീനയ്ക്ക്…

Read More

യുവതി ബസിൽ നിന്ന് ഇറങ്ങുന്നേയില്ല, പൊലീസെത്തിയപ്പോൾ മർദ്ദനം; പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ, അറസ്റ്റ്

        കോഴിക്കോട് : മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ…

Read More

ഇഷ്ടിക കമ്പനിയ്ക്ക് സമീപം അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; പോലീസ് അന്വേഷണം

ആലപ്പുഴ: വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്ക്കൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സമയ ഹസ്ദ (25) എന്ന യുവാവിനെ എം എസ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാളിൽ നിന്നും അഞ്ച് ദിവസം മുൻപാണ് ഇയാൾ ആലപ്പുഴയിൽ ജോലിക്കെത്തിയത്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനദ് (24), പ്രേം (40) എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വള്ളികുന്നം എസ് എച്ച് ഒ ബിനുകുമാർ…

Read More

മലയാളി നേഴ്സിംഗ് വിദ്യാർത്ഥി ബാംഗളൂരുവിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ

പാലക്കാട് : ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരനെ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അതുല്യ.ഹോസ്റ്റലില്‍ മറ്റ് മൂന്ന് സഹപാഠികള്‍ക്കൊപ്പമാണ് അതുല്യ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.അതുല്യയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

താനൂർ കസ്റ്റഡി കൊലപാതകം കുറ്റപത്രം സമർപ്പിച്ചില്ല; പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം

കൊച്ചി : താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്കും ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ സിബിഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. മെയ് നാലിന് പുലർച്ചെ സിബിഐ സംഘം പ്രതികളെ വീട്ടിലെത്തി…

Read More

വയനാട് ഉരുൾപൊട്ടൽ മരണപ്പെട്ടവരുടെ എണ്ണം 402 ആയി; കണ്ടെത്താനുള്ളത് 180 പേരെ

കൽപ്പറ്റ :മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരം ഇന്ന് നടക്കും.

Read More

കോഴിക്കോട് വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു; വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: ഒളവണ്ണയിൽ വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിൻ്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്‌ദത്തോടെ വീടിന്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. വീട് നിൽക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയർത്തിയാണ് വീട് നിർമ്മിച്ചിരുന്നത്. ദിവസങ്ങൾക്കുമുമ്പ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഈ വീട്ടിൽ വെള്ളം കയറിയിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial