
തെലങ്കാനയിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിളമ്പിയത് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ് ; അന്വേഷണത്തിന് ഉത്തരവ്
ഹൈദരാബാദ്: സ്കൂളിലെ വിദ്യാർഥികൾക്ക് വിളമ്പിയത് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ്. നിസാമാബാദ് ജില്ലയിലെ കോത്തഗിരി മണ്ഡലത്തിലെ അപ്പർ പ്രൈമറി സ്‌കൂളിൽ ആണ് സംഭവം. പ്ലേറ്റുകളിൽ കറിക്ക് പകരം മുളകുപൊടി ചേർത്ത ചോറുമായി നില്‍ക്കുന്ന കുട്ടികളുടെ ചിത്രം വൈറലായി മാറിയതോടെ ആണ് സംഭവം വിവാദമായത്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലായി 130 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. ചോറിനൊപ്പം വിളമ്പിയ ദാൽ രുചിയില്ലെന്ന് കണ്ടതിനെ തുടർന്ന് നിരവധി വിദ്യാർഥികൾ ഭക്ഷണം കഴിക്കാതെ പോയെന്നാണ് അധ്യാപകർ പറയുന്നത്. ഇതേക്കുറിച്ച്…