Headlines

സർവ്വമത പ്രാർത്ഥനയോടെ വിട; മണ്ണെടുത്ത ജീവിതം മണ്ണിലേക്ക് തന്നെ മടങ്ങി

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് സംസ്കാരച്ചടങ്ങുകൾ. ഒരേ നാട്ടിൽ ജീവിച്ച് ഒരുമിച്ച് ദുരന്തം കവർന്നെടുത്തവർക്ക് സർവമത പ്രാർത്ഥനയോടെ ജന്മനാട് വിടനൽകി. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകിട്ട് മന്ത്രി രാജൻ വാർത്താസമ്മേളനം നടത്തി അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് സംസ്ക്കരിക്കുകയെന്ന് അറിയിക്കുകയായിരുന്നു. 67 ൽ 27 മൃതദേഹങ്ങളും മറ്റുളളവ ശരീരഭാഗങ്ങളുമാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാകും സംസ്കരിക്കുക. നിലം…

Read More

പതിനാറുകാരൻ ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചു

ആലപ്പുഴ: ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പതിനാറുകാരൻ മുങ്ങി മരിച്ചു. ചേർത്തല നഗരസഭ 17 -ാം വാർഡ് ഇല്ലിക്കൽ വെളി പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്പാടി – 16) ആണ് മരിച്ചത്. ചാരമംഗലം ഡി വി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂട്ടുകാരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ ആദർശിനെ കരയിൽ എത്തിച്ചെങ്കിലും…

Read More

ആര്യനാട്  കരമനയാറ്റിൽ കഴക്കൂട്ടം സ്വദേശികളായ  അച്ഛനും മകനും ഉൾപ്പെടെ നാലു പേര്‍ മുങ്ങിമരിച്ചു

ആര്യനാട് കരമനയാറ്റില്‍ നാലു പേര്‍ മുങ്ങിമരിച്ചു. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശികളായ അനില്‍കുമാര്‍ (50), മകന്‍ അദ്വൈത്(22) ബന്ധുക്കളായ , ആനന്ദ് (25), അമൽ എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടെല്ലൂരിന്റെ ഡ്രൈവറാണ് അനിൽ കുമാർ. മുന്നേറ്റ്മുക്ക് കടവില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ ഒരാള്‍ കയത്തില്‍ അകപ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കി മൂന്നു പേരും അപകടത്തില്‍പ്പെടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Read More

ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി ആർ മേഘശ്രീ

ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല. കളക്ഷന്‍ പോയിന്‍റിൽ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത…

Read More

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിന് സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. മുത്തപ്പനാര്‍ കാവിലെ തെങ്ങുകയറ്റ തൊഴിലാളി ഗംഗാധരന്‍ (66), വാര്‍പ്പ് തൊഴിലാളി മൂവാരിക്കുണ്ടിലെ രാജന്‍ (69) എന്നിവരാണ് മരിച്ചത്. കാഞ്ഞങ്ങാട് നിന്നും മംഗളൂരുവിലേക്കുള്ള മലബാര്‍ എക്സ്പ്രസ് കടന്നുപോയ ഉടന്‍ പടിഞ്ഞാറ് ഭാഗത്തെ രണ്ടാമത്തെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ നീലേശ്വരം ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.

Read More

അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടക്കം

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. ബന്ധുക്കളുമായി സംസാരിച്ച ശേഷം മടങ്ങി. ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചു. ഈശ്വര്‍ മല്‍പ്പെ സ്വന്തം റിസ്‌കില്‍ വന്നതാണ്. പൊലീസ് പിന്തിരിപ്പിച്ചുവിട്ടതാണെന്ന് ജിതിന്‍ വിളിച്ചപ്പോള്‍ പറഞ്ഞു. തിരച്ചില്‍ അനിശ്ചിതാവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സഹോദരി പ്രതികരിച്ചു. അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ പുഴയിലേക്ക് ഇറങ്ങാന്‍…

Read More

യുഡിഎഫ് എംഎൽഎമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി: വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കാര്യങ്ങളിൽ യുഡിഎഫ് പങ്കാളിയാവുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. യുഡിഎഫ് എംഎൽഎമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങൾക്ക് വേണ്ട ഇല്ല സഹായവും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വി.ഡി സതീശൻ പറഞ്ഞു. മുസ്‌ലിം ലീഗ് വലിയ പുനരധിവാസ പദ്ധതി ഇതിനകം പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി 100 വീടുകൾ വച്ചുനൽകുമെന്ന് അറിയിച്ചു. യുഡിഎഫിലെ എല്ലാ കക്ഷികളും പുനരധിവാസ പദ്ധതിയിൽ പങ്കാളിയാവും. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും…

Read More

പഞ്ചാബിൽ സൈനികരെ വെടിവച്ചുകൊന്ന ജവാന് ജീവപര്യന്തം തടവ് ശിക്ഷ

ചണ്ഡീഗഢ്: പഞ്ചാബിൽ സൈനികരെ വെടിവച്ചുകൊന്ന ജവാന് ജനറൽ കോർട്ട് മാർഷൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ദേശായി മോഹൻ എന്ന സൈനികനാണ് കൃത്യം ചെയ്തത്. ബതിൻഡ മിലിട്ടറി സ്റ്റേഷനിൽ നാല് സഹപ്രവർത്തകരെ ആണ് ഇയാൾ ദാരുണമായി കൊലപ്പെടുത്തിയത്. ആർമി ആക്ട് 69, 52 (എ), ഐ.പി.സി 302 എന്നീ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. സൈനികന് ജീവപര്യന്തം തടവുശിക്ഷയും സർവീസിൽ നിന്ന് പിരിച്ചുവിടാനും ആണ് വിധിച്ചത്. 2023 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവം. 80 മീഡിയം ആർട്ടിലറി റെജിമെൻ്റിലെ സാഗർ…

Read More

ഭാര്യയെ ബാല്യകല സുഹൃത്തിന് വിവാഹം ചെയ്തു നൽകി ഭർത്താവ്; ബീഹാറിലെ ലഖിസാരയിലാണ് സംഭവം

പട്ന: പല തരത്തിലെ കല്യാണങ്ങളുടെ വാർത്ത വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒരു കല്യാണകഥയാണ് ഇപ്പോൾ പുറത്തുവന്നത്. ഭാര്യയെ ബാല്യകാല സുഹൃത്തിന് വിവാഹം ചെയ്തു നൽകിയ ഭർത്താവിന്റെ കഥ. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. തന്റെ കുഞ്ഞിന്റെ അമ്മയ്ക്ക് ബാല്യകാലത്തെ പ്രണയ ബന്ധം തുടരാൻ താൽപര്യമുണ്ടെന്ന് മനസിലായതിന് പിന്നാലെയായിരുന്നു ആ വൈറൽ കല്യാണം. ഖുഷ്ബു കുമാരി (22)യും രാജേഷ് കുമാറും (26) 2021ലാണ് വിവാഹിതരാവുന്നത്. എന്നാൽ വിവാഹ ശേഷവും ബാല്യകാല സുഹൃത്തായ ചന്ദൻ കുമാറിനോടുള്ള ഇഷ്ടം യുവതി തുടർന്നിരുന്നു. ദമ്പതികൾക്ക്…

Read More

മധ്യപ്രദേശിൽ സ്കൂളിന് സമീപത്തെ മതിലിടിഞ്ഞ് വീണ് 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഭോപ്പാൽ: സ്കൂളിന് സമീപത്തെ മതിലിടിഞ്ഞ് വീണ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അൻഷിക ഗുപ്ത (5), മന്യ ഗുപ്ത (7), സിദ്ധാർഥ് ഗുപ്ത (5), അനുജ് പ്രജാപതി (6) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ സ്വകാര്യ സ്കൂളിനു സമീപമാണ് അപകടം ഉണ്ടായത്. മരണത്തിൽ ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് അറിയിച്ചു. സ്കൂളിനടുത്തുള്ള വീടിന്റെ മതിലിടിഞ്ഞു വീഴുകയായിരുന്നു. രേവയിലെ ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൺ റൈസേഴ്സ് പബ്ലിക് സ്കൂളിനു സമീപമാണ് അപകടമുണ്ടായത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial