Headlines

ഒ എസ് അംബിക എംഎൽഎയുടെ മകൻ വാഹന അപകടത്തിൽ മരണപ്പെട്ടു

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ  മൂത്ത മകൻ വി വിനീത് വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചെ  പള്ളിപ്പുറത്ത്  വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്.ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം .ഇന്ന് രാവിലെ രാവിലെ 5 .30 നാണ് അപകടമുണ്ടായത്. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വിനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി…

Read More

വയനാട് ദുരന്തം, സമൂഹമാധ്യമത്തിൽ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാൻ സമ്മതം അറിയിച്ച പോസ്റ്ററിൽ അശ്ലീല കമന്റ്; പ്രതി പിടിയിൽ

പാലക്കാട് : വയനാട് മഹാദുരന്തത്തിൽ മാതാവിനെ നഷ്ടപ്പെട്ട മകൾക്ക് മുലയൂട്ടാൻ സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്ന സ്ത്രീയുടെ പോസ്റ്റിൽ അശ്ലീല കമന്റ്ഇട്ട യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Read More

സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ കനക്കും. ആറു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌…

Read More

വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

കൊച്ചി: കൊച്ചിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 7.5 ഗ്രാം എംഡിഎംഎയും, 53 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. കുന്നത്തുനാട് വെസ്റ്റ് മോറക്കാലയിൽ നടത്തിയ റെയ്ഡിൽ എറണാകുളം സ്പെഷ്യൽ സ്‌ക്വാഡാണ് ഇത് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. വീട്ടിൽ വിഷ്ണുവിനെ കൂടാതെ ബാഗ്ലൂർ സ്വദേശിയായ ഒരു യുവാവും രണ്ട് വിദേശ വനിതകളും ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സംഗതികൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ കെപി പ്രമോദിന്റെ പാർട്ടിയിൽ…

Read More

പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് ദാരുണാന്ത്യം. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52)യാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അയല്‍വാസികളായ മൂന്ന് പേര്‍ വിശേഷം പറഞ്ഞ് വീടിന്‍റെ സിറ്റൌട്ടിലിരിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിത അപകടം. ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു. കാറിനും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് അയല്‍വാസിയായ ഉബെദുള്ള മരിച്ചത്. വീടിന്‍റെ മതില്‍…

Read More

വടകരയിലെ ഷോപ്പിംഗ് കോംപ്ലക്സിനെ നടുക്കി പൊടുന്നനെ കിണർ ഇടിഞ്ഞുതാഴ്ന്നു; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് : വടകര വില്ല്യാപ്പള്ളിയിലെ വ്യാപാര സ്ഥാപനത്തിനുള്ളിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍മാര്‍ട്ട് എന്ന സ്ഥാപനത്തിന് സമീപത്തുള്ള കിണറാണ് പെട്ടെന്ന് താഴ്ന്നുപോയത്. ഈ ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തായി പച്ചക്കറികള്‍ വൃത്തിയാക്കുകയായിരുന്ന ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കിണറിന് സമീപത്തെ മണ്ണ് ഇളകുന്നത് കണ്ട ഇവര്‍ ഉടന്‍ അവിടെ നിന്ന് മാറിയതിനാലാണ് രക്ഷപ്പെട്ടത്. കിണര്‍ ഇടിഞ്ഞത് സ്ഥാപനത്തിന് ഭീഷണിയായിട്ടുണ്ട്. താല്‍ക്കാലികമായി സ്ഥാപനം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. ഇവിടെ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്…

Read More

പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു.

         ` പ്രശസ്ത ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 84 വയസായിരുന്നു. രാജ്യം പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി ആദരിച്ച വിഖ്യാത നര്‍ത്തകിയാണ് യാമിനി കൃഷ്ണമൂര്‍ത്തി. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് യാമിനി കൃഷ്ണമൂര്‍ത്തി ഏഴ് മാസമായി ചികിത്സയിലായിരുന്നു. നാളെ 9 മണിക്ക് ഡല്‍ഹി ഹോസ് ഗാസിലെ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സിലാണ് പൊതുദര്‍ശനം നടക്കുക. ആന്ധ്രാ സ്വദേശിയാണ് യാമിനി. തമിഴ്‌നാട്ടിലെ ചിദംബരത്തിലാണ് യാമിനി ദീര്‍ഘകാലം ജീവിച്ചത്. തിരുമല തിരുപ്പതി…

Read More

ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും കഴിച്ച് ഉറങ്ങാൻ കിടന്നവരാണ് മരണപ്പെട്ടത്

ബെംഗളൂരു: ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരില്‍ താമസിക്കുന്ന ഭീമണ്ണ ബഗ്ലി(60) ഭാര്യ ഏരമ്മ(54) മക്കളായ മല്ലേഷ(19) പാര്‍വതി(17) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ വ്യാഴാഴ്ച രാത്രി അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ കുടുംബാംഗങ്ങള്‍ക്ക് അര്‍ധരാത്രിയോടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലുപേരും മരിച്ചു. വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും സാലഡുമാണ് വ്യാഴാഴ്ച രാത്രി കുടുംബം കഴിച്ചതെന്നാണ് വിവരം. അര്‍ധരാത്രിയോടെ ഇവര്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് ഇവരെ റായ്ച്ചൂര്‍…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; പീഡിപ്പിച്ചത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ തൃശൂർ : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തൃശൂർ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു. കൊല്ലം പന്മന സ്വദേശി നിയാസ് ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോകാനുള്ള ശ്രമം നടത്തിയിരുന്നു. കൊല്ലം പന്മനയിലെ വീട്ടിൽ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആളൂർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു.

Read More

പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് രണ്ടു വർഷം തടവ്

മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിന് രണ്ടു വര്‍ഷം തടവ്. മുംബൈയിലെ പോക്‌സോ കോടതിയാണ് 24 വയസുകാരന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത് വീടിനടുത്തുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പോകുന്ന പെണ്‍കുട്ടിയെ യുവാവ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയെന്നാണ് കേസ്. 2019ലാണ് സംഭവം. കൈയില്‍ കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് നിലവിളിച്ച് വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി യുവാവ് പറഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial