സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെയും ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്….

Read More

ഭർത്താവിൻ്റെ ചികിത്സക്ക് സഹായം ചോദിച്ചെത്തി; ഒന്നര ലക്ഷം കവർന്ന യുവതി അറസ്റ്റിൽ

തിരുവനന്തപുരം: ഭർത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും സഹായം ചോദിച്ചെത്തി ഒന്നരലക്ഷം രൂപ മോഷ്ടിച്ച യുവതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവാണ്‌ പന്തളം പൊലീസിന്റെ പിടിയിലായത്. ഒന്നരമാസം മുമ്പ് മാന്തുകയിലെ ഒരു വീട്ടിൽ നിന്നാണ് പണം മോഷ്ടിച്ച് കടന്നത്. മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി, മകളുടെ പഠനാവശ്യത്തിനും ഭർത്താവിന്റെ ചികിത്സയ്ക്കും എന്നും മറ്റും പറഞ്ഞു സഹായം തേടി. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആർ ഡി ഏജൻറ്റായി ജോലി നോക്കുന്ന വീട്ടമ്മയെയും സമീപിച്ചത്. കളക്ഷൻ തുകയായ ഒരു…

Read More

പെൺ കുഞ്ഞിനു ജന്മം നൽകിയ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഭുവനേശ്വർ: പെൺകുഞ്ഞിനു ജന്മം നൽകിയതിന്റെ പേരിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഭുവനേശ്വറിലെ ഘടികിയ സ്വദേശിയായ സഞ്ജീഷ് ദാസ് എന്നയാൾക്കാണ് ഒഡിഷ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഭാര്യ രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതും യുവതിയെ കുത്തികൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതും. 2022 ജൂൺ ഒൻപതിനാണ് സഞ്ജീഷ് ദാസ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. 33 തവണ ഇയാൾ ഭാര്യയെ കുത്തിയെന്ന് പോലീസ് പറഞ്ഞു. ആറ് വയസുള്ള മൂത്ത പെൺകുട്ടിയെയും…

Read More

ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് സർക്കാർ ജീവനക്കാരെ കാശ്മീരിൽ പിരിച്ചു വിട്ടു

ശ്രീനഗര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് പൊലീസുകാരുള്‍പ്പെടെ ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീര്‍ ഭരണകൂടം ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതില്‍ ആറാമത്തെയാള്‍ അധ്യാപകനാണ്. നാളുകളായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്, സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍മാരായ സെയ്ഫ് ദിന്‍, ഖാലിദ് ഹുസിയന്‍ ഷാ, ഇര്‍ഷാദ് അഹമ്മദ് ചാല്‍ക്കൂ, കോണ്‍സ്റ്റബിള്‍ റഹ്മത്ത് ഷാ, അധ്യാപകനായ നസാം ദിന്‍ എന്നിവരെയാണ് പിരിച്ചു വിട്ടത്. പാക് അധീന ജമ്മുകശ്മീരിലെ കള്ളക്കടത്തു സംഘങ്ങളുമായി…

Read More

വയനാടിന് കൈത്താങ്ങ്; വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകും മോഹൻലാൽ

മേപ്പാടി: കേരളത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്ന് മോഹൻലാൽ. ആദ്യഘട്ടത്തിലായിട്ടാണ് ഈ തുക നൽകുന്നത്. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സങ്കടകരമായ കാര്യമാണ് സംഭവിച്ചത്. ഇവിടെ എത്തി കണ്ടാൽ മാത്രമാണ് ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാനാകുക എന്നും അദ്ദേഹം പറഞ്ഞു. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. ‘‘ഒറ്റനിമിഷം…

Read More

സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവാക്കളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി

കൽപറ്റ: മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. സൈനികർ എയർലിഫ്റ്റ് ചെയ്ത് ആണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. മലപ്പുറം സ്വദേശികളാണ് വനത്തിൽ കുടുങ്ങിയത്.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വയോധികന് ഒമ്പത് വർഷം കഠിന തടവ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ വയോധികന് തടവ് ശിക്ഷ. പുതുപ്പാടി കണ്ണപ്പൻകുണ്ട് കളത്തിൽവീട്ടിൽ കാസി(67)മിനെയാണ് ഒൻപത് വർഷം കഠിനതടവിന് ശിക്ഷിച്ചത്. പ്രതി 30,000 രൂപ പിഴ പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും ഒടുക്കണമെന്നും കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് അമ്പിളിയുടെ ശിക്ഷാവിധിയിൽ പറയുന്നു. പിഴ സംഖ്യ അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണം. 2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയായ പെൺകുട്ടിയെ പ്രതി വീടിന് സമീപത്തെ കാലിത്തൊഴുത്തിൽ…

Read More

എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ; കാമുകൻ തള്ളിയിട്ടെന്ന് പോലീസ്

മുംബൈ: എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സതാറയിലാണ് സംഭവം. ചൊവ്വാഴ്ച്ചയാണ് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ കരാഡിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഇരുപത്തൊന്നുകാരിയായ ആരുഷി മിശ്ര എന്ന വിദ്യാർത്ഥിനി മരിച്ചത്. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവ് താഴേക്ക് തള്ളിയിടുകയായിരുന്നു എന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശിയായ കരാഡിലെ കൃഷ്ണ…

Read More

വയനാടിന് കൈത്താങ്ങായി കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലയിൽ നിന്ന് ധന സഹായം തുടരുന്നു

തിരുവനന്തപുരം : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങായി കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച തുകയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളും സംഭാവന നല്‍കി. വലിയ തുകകൾ ലഭിച്ചതിന്‍റെ വിവരങ്ങൾ ചുവടെ… തിരുവനന്തപുരം കോർപ്പറേഷൻ – രണ്ട് കോടി രുപ ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ – രണ്ട് കോടി രൂപ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ – ഒരു…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുത് തട്ടിപ്പാണ്; സമൂഹ മാധ്യമം വഴി പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷാണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് രാജേഷ് ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു പരാമർശം. ഏരൂർ പൊലീസ് സ്വയമേ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial