നിര്‍മിച്ചിട്ട് ഒരുവര്‍ഷം; ചോര്‍ന്ന് ഒലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം; വീഡിയോ

ന്യൂഡല്‍ഹി: ബുധനാഴ്ച ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ ചോര്‍ന്ന് ഒലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം. നിര്‍മിച്ച് ഒരു വര്‍ഷമായപ്പോഴെക്കുമാണ് ഈ ദുരവസ്ഥ. വെള്ളം ചോര്‍ന്ന് ഒലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് വെള്ളം വീഴാതിരിക്കുന്നതിനായി നീല ബക്കറ്റ് വച്ചരിക്കുന്നതും അതിലേക്ക് വെള്ളം ഉറ്റിവീഴുന്നതും വീഡിയോയില്‍ കാണാം. ‘പുറത്ത് പേപ്പര്‍ ചോര്‍ച്ച, അകത്ത് വെള്ളം ചോര്‍ച്ച’- എന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോര്‍ എക്‌സില്‍…

Read More

വയനാടിന് കൈത്താങ്ങ്: മമ്മൂട്ടി ആദ്യഘട്ടമായി 20 ലക്ഷം രൂപ കൈമാറി, ദുൽഖർ 15 ലക്ഷം രൂപയും

കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ്…

Read More

മനുഷ്യാവകാശ കമ്മിഷന് പുതിയ ചെയർമാൻ; ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു

തിരുവനന്തപുരം: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മിഷന്‍റെ പുതിയ ചെയര്‍മാനായി ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിൽ പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയിരുന്നു. പിന്നീട് ഗവര്‍ണറും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളാരായുകയും നിയമനം അംഗീകരിക്കുന്നത് വൈകുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നു മണികുമാര്‍ അറിയിച്ചു. തുടര്‍ന്നാണ് അലക്സാണ്ടര്‍ തോമസിന്‍റെ നിയമനം. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണു നിയമനം നടത്തുന്നത്.

Read More

പാരീസിൽ ഇന്ത്യ വെടിവച്ചിട്ടത് മൂന്നാം വെങ്കലം; ഷൂട്ടിങ്ങിൽ തിളങ്ങി സ്വപ്നിൽ കുസാലെ

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു….

Read More

സ്കൂ‌ൾ സമയം എട്ടുമുതൽ ഒരുമണിവരെയാക്കാൻ ശുപാർശ; ഒരുക്ലാസിൽ 35 കുട്ടികൾ മതിയെന്നും നിർദേശം

തിരുവനന്തപുരം: സ്‌കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്‌കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു ഇതടക്കമുള്ള ശുപാർശകളുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം…

Read More

‘ആദ്യ ഘട്ടത്തിൽ 10 കുടുംബങ്ങൾക്ക് വീട്; വയനാട് ദുരന്തത്തിൽപെട്ടവർക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസിഡന്റ്‌ എൻ അരുണും അറിയിച്ചു. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അറിയിച്ചു. എഐവൈഎഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചു കൊണ്ട് വീട് നിർമ്മാണത്തിനായുളള പണം കണ്ടെത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

Read More

മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണു; പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണ പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. പശ്ചിമ ഡൽഹിയിലെ രോഹിണിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ബീഗംപൂർ മേഖലയിലെ മാവ് നിർമ്മാണ യൂണിറ്റിൽ മൊമോസും സ്പ്രിംഗ് റോളുകളും നിർമ്മിക്കാനുള്ള മാവ് കുഴയ്ക്കാനുള്ള യന്ത്രത്തിലാണ് 15കാരി വീണത്. യന്ത്രത്തിനിടയിൽ കൈ കുടുങ്ങിയതിന് പിന്നാലെ പെൺകുട്ടി യന്ത്രത്തിലേക്ക് വീഴുകയായിരുന്നു. ഒരു മുറിക്കുള്ളിൽ നിന്നായിരുന്നു യന്ത്രം പ്രവർത്തിച്ചിരുന്നത്. മാവ് കുഴയ്ക്കുന്ന യന്ത്രത്തിന് സമീപത്ത് നിന്ന് ജോലി ചെയ്യുകയായിരുന്ന 15കാരിയാണ് അപകടത്തിൽപ്പെട്ടത്. കൈ യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെ പെൺകുട്ടി തലകീഴായി…

Read More

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് (71) അന്തരിച്ചു. വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.1975-1987 കാലഘട്ടത്തിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും ഗെയ്ക്വാദ് കളിച്ചു. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 40ന് മുകളില്‍ ശരാശരിയുണ്ടായിരുന്ന താരം 12000 റണ്‍സ് നേടിയിരുന്നു. 34 സെഞ്ച്വറികളും 47 അര്‍ധസെഞ്ച്വറികളും അതില്‍ ഉള്‍പ്പെടും. 1982-ല്‍ വിരമിച്ച ശേഷം, ഗെയ്ക്വാദ് പരിശീലന രംഗത്തേക്ക് ചുവടുവെക്കുകയും…

Read More

ഒരുക്ലാസില്‍ 35 കുട്ടികള്‍ മതി; സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണിവരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്. സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം…

Read More

നടന്‍ കൊച്ചിന്‍ ആന്റണി വീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം: നടന്‍ കൊച്ചിന്‍ ആന്റണി (എ ഇ ആന്റണി) വീട്ടില്‍ മരിച്ച നിലയില്‍. 80 വയസ്സായിരുന്നു. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ്. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് ഇന്നലെ രാത്രി ഏഴു മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സമീപ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപവാസികള്‍ അന്വേഷണം നടത്തിയപ്പോഴാണ് ആന്റണിയെ മരിച്ച നിലയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial