
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; രണ്ട് മരണം, 20-ഓളം പേരെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൻ വിപിന് (28) പരിക്കേറ്റിട്ടുണ്ട്. 20-ഓളം പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും 25 മീറ്ററോളം റോഡും ഒലിച്ച് പോയി. കേദാര്‍നാഥ് യാത്രയുടെ പാതയിലുളള ഭിംബാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.പാത താൽക്കാലികമായി അടച്ചതോടെ ഭീംബാലിയിൽ 200 ഓളം തീർഥാടകർ കുടുങ്ങി. പൊലീസും എന്‍ഡിആര്‍എഫും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.തുടർച്ചയായി പെയ്യുന്ന മഴയിൽ മന്ദാകിനി നദിയിലെ ജലനിരപ്പ്…