
ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതല : എഐടിയുസി
തിരുവനന്തപുരം : സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് എഐടിയു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് പറഞ്ഞു. എ ഐ ടി യു സി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ തുടർന്നും പരാതികൾ നൽകണമെന്നുള്ള സർക്കാർ നിലപാട് അടിസ്ഥാനമില്ലാത്തതാണ്. സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച് കൃത്യമായ നിർദ്ദേശം…