ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ഐസിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാകും

ഡൽഹി: ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമാണ് ജയ് ഷാ. ഇതോടെ ഐസിസിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെയർമാനാകും 35കാരനായ ജയ് ഷാ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഐ സി സി വാർത്താക്കുറിപ്പ് ഇറക്കി. ഡിസംബർ 1 ന് ജയ്ഷാ ഐസിസിയുടെ ചുമതല ഏറ്റെടുക്കും. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ് ജയ്ഷാ എത്തുന്നത്. പത്രിക നൽകേണ്ട…

Read More

ഓഡിഷനിടെ സംവിധായകൻ കടന്നുപിടിച്ചു; തട്ടിമാറ്റിയപ്പോൾ വീണ്ടും ബലംപ്രയോഗിച്ചു; സുധീഷ് ശങ്കറിനെതിരെ പരാതിയുമായി നടി

സംവിധായകൻ സുധീഷ് ശങ്കർ തന്നെ കടന്നു പിടിച്ചെന്ന പരാതിയുമായി നടി രംഗത്ത്. ഉറിയടി എന്ന മലയാള ചിത്രത്തിന്റെ സംവിധായകനാണ് സുധീഷ് ശങ്കർ. ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി കടന്നുപിടിച്ചെന്ന് നടി കൊല്ലം കഠിനംകുളം പോലീസിൽ പരാതി നൽകി. അഡ്ജസ്റ്റ്മെന്റുണ്ടാവും എന്നാലേ വേഷം കിട്ടൂ എന്ന് സുധീഷ് പറഞ്ഞതായി നടി പരാതിയിൽ പറയുന്നു. സീരിയലിന്റെ ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി സംവിധായകൻ കടന്നുപിടിച്ചതായി അവർ പരാതിയിൽ പറയുന്നു. 2019-ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് അവർ പറഞ്ഞു. ഉറിയടി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലേക്ക് തന്നെ…

Read More

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന കേസിൽ രണ്ടുപേർ പിടിയിൽ

ചേർത്തല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശികളായ തറയിൽപ്പറമ്പ് വീട്ടിൽ ദിത്യ (20 ), അർത്തുങ്കൽ പടാകുളങ്ങര വീട്ടിൽ ദയാനന്ദ് (23) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടുപോകുന്നതിനുള്ള ലൈസൻസും ജോബ് കൺസൾട്ടൻസിയും ഉണ്ടെന്നുപറഞ്ഞായിരുന്നു തട്ടിപ്പ്. പരാതിക്കാരിയുടെ ഭർത്താവിന് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി 2,80,000 രൂപ തട്ടിയെന്നാണ് പരാതി. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ്…

Read More

പാലക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു;  ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു

പാലക്കാട്: കൂറ്റനാട് – ചാലിശ്ശേരി റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. ന്യൂബസാർ സ്റ്റോപ്പിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയുടെ കൺമുന്നിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. യാണ് അപകടം. സ്റ്റോപ്പിൽ ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ശ്രീപ്രിയയുടെ…

Read More

രാജ്യത്ത് ആദ്യമായി ആക്ഷന്‍ പ്ലാന്‍; അമീബിക് മസ്തിഷ്‌ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരം അപെക്‌സ് ട്രോമകെയര്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ശില്‍പശാല അഭിസംബോധന…

Read More

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വയനാടിന് വേണ്ടി ആവശ്യപ്പെട്ടത് 2000 കോടിയുടെ സാമ്പത്തിക സഹായം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. 2000 കോടിയുടെ അടിയന്തര സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു സന്ദർശനം. വയനാടിൻ്റെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയൻ ഡൽഹിയിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു….

Read More

നട്ടും ബോള്‍ട്ടും തുരുമ്പെടുത്തു; കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജി പ്രതിമ തകരാന്‍ കാരണം

      മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ എട്ടു മാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകരാനുള്ള കാരണം വ്യക്തമാക്കി മന്ത്രി രവീന്ദ്ര ചവാന്‍. പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ തുരുമ്പെടുത്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിമ തുരുമ്പ് പിടിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നേവി ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിലാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ…

Read More

കോഴിക്കോട് വീട്ടമ്മയ്ക്ക് നേരെ കത്തികാണിച്ച് ഭീഷണി; 5 പവൻ മാല മോഷ്ടിച്ചു

കോഴിക്കോട് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു. ഒളവണ്ണയിലാണ് സംഭവം. ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവന്‍റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ 5:50-ഓടെയാണ് മോഷണം. കവർച്ച നടക്കുന്ന സമയം വീട്ടിൽ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് ചന്ദ്രശേഖരൻ വളർത്തുനായയുമായി പുറത്തേക്ക് പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ മോഷ്‌ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവരുടെ കഴുത്തിലുള്ള അഞ്ചുപവന്‍റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടിലെത്തിയ ഭർത്താവ് മോഷ്‌ടാവിനെ തടയാനുള്ള ശ്രമം…

Read More

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ കമ്മിറ്റിയിലെ എല്ലാവരും രാജിവെച്ചു

താരസംഘടനായ അമ്മയിൽ കൂട്ടരാജി. മോഹൻലാൽ ഉൾപ്പെടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ 17 അംഗങ്ങളും രാജിവച്ചു. ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോട്ടിന് പിന്നാലെ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ഓൺലൈനായി ചേർന്ന യോഗത്തിലാണ് സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കാൻ തീരുമാനിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്നാണ് വിശദീകരണം. 17 എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. അഡ്ഹോക്…

Read More

മഹാരാഷ്ട്രയിൽ അതിക്രൂരപീഡനത്തിനിരയായി നഴ്സിംഗ് വിദ്യാർത്ഥിനി; പീഡിപ്പിച്ചത് ഓട്ടോ‍ഡ്രൈവർ

മുംബൈ : മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി നഴ്സിങ് വിദ്യാർഥിനി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവർ ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. നാല് ദിവസങ്ങൾക്ക് മുമ്പാണ്സംഭവം നടക്കുന്നത്. ആശുപത്രിയിൽ നിന്ന് ജോലി പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഓട്ടോ ഡ്രൈവർ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പെൺകുട്ടി ആരോ​​ഗ്യം വീണ്ടെടുത്തതിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial