
ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു; വിടവാങ്ങിയത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ
കൊച്ചി: മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ മോഹൻ വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുപതുകളുടെ അവസാനം മുതൽ സിനിമയിൽ സജീവമായിരുന്ന അദ്ദേഹം നിരവധി സിനിമകളൊരുക്കി. 2005 ൽ ഇറങ്ങിയ ദി ക്യാമ്പസ് ആണ് അവസാന ചിത്രം. വാടകവീട് (1978 )ആണ് ആദ്യ സിനിമ. ‘ശാലിനി എന്റെ കൂട്ടുകാരി ’ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധ നേടി. നെടുമുടി വേണുവിനെ നായകനായി അവതരിപ്പിച്ച വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി,…