തൃശൂരിൽ അമ്മയേയും മകളേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

‘ഭാര്യയും അര ഡസൻ മക്കളുമുള്ള താരം; ആ നടിക്ക് വേണ്ടി ഗൾഫിലേക്ക് പറന്നെത്തി; മര്യാദരാമനല്ല അയാൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു പ്രമുഖ നടനെതിരെയാണ് ഇദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. കക്ഷി മര്യാദ രാമനായാണ് അറിയപ്പെടുന്നത്. സ്ത്രീകളെ സീതയെ പോല കാണുന്നു. അതിനാൽ സ്ത്രീകളെ കെട്ടിപ്പിടിച്ചാലോ നിറ വയറിൽ തടവിയാലോ ആർക്കും വിരോധം തോന്നാത്ത സദ്ഗുണ സമ്പന്നൻ.എന്നാൽ ഈ നടന് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടായെന്ന് ശാന്തിവിള…

Read More

കൊൽക്കത്തയിൽ  ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് മുൻപ് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചതായി പ്രതിയുടെ മൊഴി

കൊൽക്കത്ത: കൊൽക്കത്തയിൽ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് മുൻപ് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചതായി പ്രതിയുടെ മൊഴി. പ്രതിയും സുഹൃത്തും ലൈംഗിക തൊഴിലാളികളെ തേടി പോയതായും റോ‍‍ഡിൽ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ചതായും ആണ് മൊഴി നൽകിയിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായി സിബിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ആണ് ഇയാൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. ആർജി കർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന സുഹൃത്തിൻ്റെ സഹോദരനെ…

Read More

ഡബ്ല്യുസിസിക്കൊപ്പം നിന്നാൽ മർദിക്കുമെന്ന് ഭീഷണി; ഭാഗ്യലക്ഷ്മിക്ക് അജ്ഞാതൻ്റെ ഫോൺ കോൾ

തിരുവനന്തപുരം: സിനിമാ പ്രവർത്തകയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം. ഫോൺ വിളിച്ചായിരുന്നു ഭാഗ്യലക്ഷ്മിയെ ഭീഷണിപ്പെടുത്തിയത്. നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കും ഡബ്ല്യു സി സി ക്കൊപ്പം നിന്നാൽ അടിക്കും എന്നായിരുന്നു ഭീഷണി ഉയര്‍ത്തിയത്. പൊലീസിൽ പരാതി നൽകാനുളള തീരുമാനത്തിലാണ് ഇവർ.”വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അത്യാവശ്യം മറുപടി…

Read More

സ്കൂളിനുള്ളിൽ അധ്യാപികയെ ബലാത്സംഗം ചെയ്തു; കുവൈറ്റിൽ സെക്യൂരിറ്റി ജീവനക്കാരന് വധശിക്ഷ

കുവൈറ്റ് സിറ്റി: അധ്യാപികയെ ബലാത്സംഗം ചെയ്ത സുരക്ഷാ ജീവനക്കാരന് വധശിക്ഷ. കുവൈറ്റ് ക്രിമിനൽ കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്കൂൾ പ്രവർത്തി സമയത്താണ് ഇയാൾ അധ്യാപികയെ ആളൊഴിഞ്ഞ മുറിയിൽവച്ച് ബലാത്സംഗം ചെയ്തത്. ഡ്യൂട്ടി സമയത്ത് മറ്റുള്ളവർ ഇല്ലാത്ത സമയം നോക്കി അധ്യാപികയുടെ മുറിയിലേക്ക് കടന്ന പ്രതി, വാതിൽ അടച്ച ശേഷം അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിൽ വാച്ച്മാനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ പീഡന ആരോപണമാണ് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നത്

Read More

ആംബുലൻസും ഫയർഫോഴ്സിന്റെ ഫയർഎഞ്ചിനും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ: ആംബുലൻസും ഫയർഫോഴ്സിൻറെ ഫയർഎഞ്ചിനും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്. കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി പതിനൊന്നു മണിക്കാണ് അപകടം ഉണ്ടായത്. പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസും തലശ്ശേരി കുളം ബസാറിലേക്ക് തീ അണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിൻറെ ഫയർഎഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസ് തകർന്നു. ഫയർഎഞ്ചിൻറെ മുൻഭാഗത്തെ ചില്ല് ഉൾപ്പെടെ തകർന്നു. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലൻസെത്തിച്ച് മാറ്റുകയായിരുന്നു.

Read More

കർണാടകയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ വെട്ടിക്കൊന്നു; രണ്ടാനച്ഛൻ ഒളിവിൽ

കർണാടക ദാസറഹള്ളിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരാണ് കൊല്ലപ്പെട്ടത്. പിന്നാലെ രണ്ടാനച്ഛനായ ഡെലിവറി ജീവനക്കാരൻ മോഹൻ ഒളിവിലാണ് സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. വസ്ത്രനിർമാണ ജീവനക്കാരിയായ ഇവരുടെ അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മക്കളെ രക്തംവാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ ഉപദ്രവിക്കാൻ പ്രതി മുമ്പും ശ്രമിച്ചിട്ടുണ്ടെന്ന് ഇവർ പോലീസിന് മൊഴി നൽകി

Read More

ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹതത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ലജ്‌നത്ത് വാർഡിൽ പനക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ്(22) മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ മരിച്ച നിലയിൽ കണ്ടത്.പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും ഫേസ്ബുക്കിൽ ആസിയ സ്റ്റാറ്റസ് ഇട്ടിരുന്നു. എന്നാൽ സ്റ്റാറ്റസ് ഇട്ടത് യുവതി തന്നെയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്.നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയിൽ…

Read More

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ; ഇന്ന് പ്രത്യേക സിറ്റിംഗ്

കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ 13കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ പോലീസിൽ നിന്നും കുട്ടിയെ സിഡബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോഴുള്ളത്. തുടർ നടപടികൾ തീരുമാനിക്കാനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി കുട്ടിയോട് വിശദമായി സംസാരിക്കും കുട്ടി വീട് വിട്ടിറങ്ങാനിടയായ സാഹചര്യം, വീട്ടിൽ രക്ഷിതാക്കളിൽ നിന്ന് നിരന്തരം മർദനവും വഴക്കും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചറിയും. കുട്ടിയിൽ നിന്ന് വിവരം തേടിയ ശേഷം…

Read More

ആറ്റിങ്ങലില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി;  സുഹൃത്തുക്കൾക്കൊപ്പം വർക്കല ക്ലിഫിൽ പോയതെന്ന് പോലീസ്

തിരുവനന്തപുരം: ഇന്നലെ ആറ്റിങ്ങലിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. വർക്കല ക്ലിഫിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞു. കയ്യിലുള്ള കാശ് തീര്‍ന്നത് കാരണം വീട്ടിലേക്ക് മടങ്ങി വരാനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതായത്. പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍. പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഉമര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial