
സിദ്ദിഖിന്റെ ലൈം ഗികശേഷി പരിശോധിക്കണം; പരാതിക്കാരിയുടെ സ്വഭാവത്തെ സംശയിക്കാനാകില്ല’; നടന് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദിഖിനെതിരെയും സർക്കാരിനെതിരെയും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹർജിക്കാരൻ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്ന കാരണത്താൽ, ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ട്. ഇതിന് കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സർക്കാരിനെതിരെയും ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചു. 2019ൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും അഞ്ചുവർഷം സർക്കാർ മൗനം പാലിച്ചെന്നും പൂഴ്ത്തിവച്ചുവെന്നും കോടതി ഇടപെട്ടതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും കോടതി…