
സിപിഐ നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ എസ് വിജയകുമാർ അന്തരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ്കൗൺസിലർ ശ്രീവരാഹം ലക്ഷ്മി വിലാസത്തിൽ എസ് വിജയകുമാർ (72) അന്തരിച്ചു. സിപിഐ തിരുവനന്തപുരംമണ്ഡലം കമ്മിറ്റി അംഗവും കിസാൻസഭ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റും ശ്രീവരാഹം എൻഎസ്എസ് കരയോഗം സെക്രട്ടറിയുമായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക്കേഷൻ ഓഫീസറായിരുന്നു. ഇന്ന് രാവിലെ 11ന് നഗരസഭയിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കാരം നടക്കും