കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന്‍റെ കാൽ അറ്റുപോയി

       ഇടുക്കി : അന്തർ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കിയിലെ ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടിൽ എബിൻ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാൽ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി. ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ്…

Read More

ലൈംഗികാതിക്രമക്കേസ് ജയസൂര്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി : ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും കേസ് കെട്ടി ചമച്ചതാണെന്നും ജയസൂര്യ വാദിച്ചിരുന്നു. നടി പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയസൂര്യ പറയുന്നത്. വിദേശത്തായതിനാല്‍ എഫ്‌ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തിയതി ജയസൂര്യ വിദേശത്തുനിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. സെക്രട്ടറിയേറ്റിലെ സിനിമാചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്സെക്രട്ടേറിയേറ്റില്‍…

Read More

കല്ലറ സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിൽ കല്ലറ സ്വദേശിയായ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലറ വാഴത്തോപ്പ്പച്ച അനു ഭവനിൽ അനിൽകുമാർ എൽസി ദമ്പതികളുടെ മകനാണ് മരിച്ച പത്തൊൻമ്പത്കാരനായഎബിൻ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ കോഴിക്കോട്,…

Read More

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നേട്ടം കൈവരിച്ച് രണ്ട് വയസ്സുകാരൻ

പുതിയ തലമുറയുടെ കഴിവുകൾ തികച്ചും വിസ്മയിപ്പിക്കുന്ന രീതിയിലാണ് മുംബൈയിലെ ഒരു രണ്ട് വയസ്സുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ സ്ഥാനം പിടിച്ചത്. ചെറു പ്രായത്തിലും അമ്മയില്‍ നിന്ന് നേടിയ അറിവുകൾ ഈ കൊച്ചു മിടുക്കനെ ദേശീയ തലത്തിലെ വന്‍ നേട്ടത്തിലേക്കു എത്തിച്ചിരിക്കുകയാണ്.വിഷ്ണു-അശ്വതി ദമ്പതികളുടെ മകനായ ആദ്വിക്, ഒരുവയസ്സുമുതൽ തന്നെ വിചാരക്ഷമമായ ഓര്‍മ്മശക്തിയോടെ വളരുന്നതു അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാലങ്ങളുടെയോ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് അക്ഷരമാലകള്‍ മാത്രമല്ല, വിവിധ രാജ്യങ്ങളുടെ പതാകകള്‍, കാർ ലോഗോകള്‍, നൃത്തശൈലികള്‍, ഇന്ത്യയിലെയും വിദേശത്തെയും സ്മാരകങ്ങളും…

Read More

കാട്ടുപന്നിയും കുരങ്ങും ചെടിയും കായും കൊണ്ടുപോകും പൂവ് വിരിഞ്ഞാൽ ഒച്ചും, വലഞ്ഞ് ഏലം കർഷകർ

ഇടുക്കി: കുരങ്ങും കാട്ടുപന്നിക്കും പിന്നാലെ ഏലം കർഷകർക്ക് വില്ലനായി ഒച്ച് ശല്യം. ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ കാട്ടുപന്നിയും, കുരങ്ങും, മുള്ളൻപന്നിയും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെയാണ് ഏലച്ചെടികളും വിളവും നശിപ്പിച്ച് ഒച്ച് ശല്യം. ഏലത്തിൻ്റെ പൂവ് വിരിയുമ്പോൾ തന്നെ ഒച്ച് കൂട്ടമായി എത്തി പൂവ് തിന്നു തീർക്കുകയാണ്. ഇതോടെ ശരത്തേൽ കായ പിടിക്കാതെയാകും.   ഒച്ചിനെ നശിപ്പിക്കാനായി കാബേജ് ഇലകളും മറ്റും കീടനാശിനി തളിച്ച് കൃഷിയിടത്തിൽ വെച്ച ശേഷം അവയെ ആകർഷിച്ച് ഭക്ഷണമായി നൽകി കൊല്ലുകയാണ് കർഷകർ ചെയ്യുക. കെണി വെച്ചാലും…

Read More

കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ സ്വന്തം ശരീരംകൂടി കാഴ്ച വയ്ക്കണം;വിമർശനവുമായി വനിതാ നേതാവ്

ചണ്ഡീഗഡ്: കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യമെന്ന വിമർശനവുമായി വനിതാ നേതാവ്. ഹരിയാനയിലെ കോൺഗ്രസ് നേതാവും നിയമസഭാംഗവുമായ ശാരദ രത്തോ‍ർ ആണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കവെയാണ് ശാരദയുടെ വെളിപ്പെടുത്തൽ എന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ശാരദ രത്തോ‍ർ പാർട്ടി പ്രവർത്തകരോട് ഈ ദുരവസ്ഥ പങ്കുവെക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. കേരളത്തിന് പിന്നാലെ…

Read More

യുവതിയുടെ ഇരട്ട പ്രണയം  കാമുകൻ്റെ ജീവനെടുത്തു; കാമുകൻമാർ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു

ബെംഗളൂരു: പെൺകുട്ടിയുടെ ഇരട്ട പ്രണയം യുവാവിന്റെ ജീവനെടുത്തു. ഉഡുപ്പി സ്വദേശി വരുൺ കൊടിയൻ എന്ന ഇരുപത്തിനാലുകാരനെയാണ് സുഹൃത്ത് കുത്തികൊലപ്പെടുത്തിയത്. ഉഡുപ്പി സ്വദേശിയായ ദിവേഷ് ആണ് വരുണിനെ കൊലപ്പെടുത്തിയത്. ഇരുപത്തഞ്ചുകാരനായ ദിവേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരുടെയും കാമുകിയായ പെൺകുട്ടിയുടെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബെംഗളൂരു സഞ്ജയ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ചയാണ് രാവിലെ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട വരുണും ദിവേഷും പെൺകുട്ടിയും സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ ഗെദ്ദലഹള്ളിയിൽ…

Read More

ആലപ്പുഴയിൽ പോലീസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ പോയിരിക്കുകയായിരുന്നു. രശ്മി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ സജീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പി അടക്കം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കൾ: ശ്രീയ, ആര്യൻ കൃഷ്ണൻ.

Read More

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട: അഞ്ചാംക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പത്തനംതിട്ട കോയിപ്രം പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി നെടുംപ്രയാറിൽ താമസിക്കുന്ന 45 വയസുകാരൻ ജയൻ, ഇയാളുടെ സുഹൃത്ത് പന്തളം മാന്തുക സ്വദേശി ആയ 38 വയസുകാരൻ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബന്ധുവും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതെന്ന് എന്ന് പോലീസ് പറയുന്നു. തോട്ടപ്പുഴശ്ശേരി നെടുംപ്രയാറിൽ താമസിക്കുന്ന 45 വയസുകാരൻ ജയൻ, ഇയാളുടെ സുഹൃത്ത് പന്തളം മാന്തുക സ്വദേശി ആയ 38 വയസുകാരൻ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial